ചിത്താരിയില്‍ ട്രോമ കെയര്‍ പരിശീലനം സംഘടിപ്പിച്ചു

  • Posted By:
Subscribe to Oneindia Malayalam

കാഞ്ഞങ്ങാട് : മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസ് പിന്തുണയോടെ ആരംഭിച്ച ട്രോമാ കെയര്‍ സൊസൈറ്റി (ട്രാക്ക്) കാസര്‍കോടിന്റെയും ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെയും നോര്‍ത്ത് ചിത്താരി ഹസീന ക്ലബ്ബിന്റെയും ശില്പി കലാ കായിക കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചിത്താരിയില്‍ ട്രോമ കെയര്‍ ഏകദിന വളണ്ടിയര്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു.

ഇത് യോഗിയുടെ ഉത്തർപ്രദേശ് അല്ല, പിണറായിയുടെ കേരളം... എന്നിട്ടും, മൃതദേഹം തോളിയേറ്റി നടന്നു...

ചിത്താരി ചാമുണ്ഡിക്കുന്ന് ശ്രീ ചാമുണ്ഡേശ്വരി ദേവസ്ഥാന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ട്രാക്ക് പ്രസിഡന്റ് പി.വി കുഞ്ഞമ്പു നായരുടെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ട്രാക്ക് സെക്രട്ടറി പി വേണുഗോപാല്‍, ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് എം.ബി. ഹനീഫ്, ചാമുണ്ഡേശ്വരി ക്ഷേത്രം പ്രസിഡന്റ് ടി പി ശ്രീധരന്‍, ശില്പി കലാ കായിക കേന്ദ്രം രക്ഷാധികാരി കാര്യമ്പു എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. അഷറഫ് കൊലവയാല്‍ സ്വാഗതവും സി കെ ആസിഫ് നന്ദിയും പറഞ്ഞു.

chithar

അപകടങ്ങളില്‍ പെടുന്നവര്‍ക്ക് അടിയന്തിര ശാസ്ത്രീയ പരിചരണം, റോഡ് സേഫ്റ്റി തുടങ്ങിയ വിഷയങ്ങളില്‍ ഡോ: എം വേണുഗോപാല്‍, മോട്ടോര്‍ വൈഹിക്കില്‍ ഇന്‍സ്‌പെക്ടര്‍ എം വിജയന്‍, കെ ടി രവികുമാര്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. പരിശീലത്ത്തില്‍ പങ്കെടുത്തവര്‍ക്ക് സബ് ഇന്‍സ്‌പെക്ടര്‍ രാഘവന്‍ വളണ്ടിയര്‍ കാര്‍ഡ് വിതരണം ചെയ്തു. ജില്ലയില്‍ ഇതിനോടകം മൂവ്വായിരത്തോളം പേര്‍ക്ക് പരിശീലനം നല്‍കിയതായി ട്രാക്ക് ഭാരവാഹികള്‍ അറിയിച്ചു.

English summary
Organised trauma care training; chithari

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്