മുക്കം ഓര്‍ഫനേജിനെതിരെ ഝാര്‍ഖണ്ഡ് കേസെടുക്കും
കോഴിക്കോട്: അനാഥാലയ വിവാദം കേരളത്തില്‍ ഏതാണ്ട് ഒതുങ്ങിയെങ്കിലും ഝാര്‍ഖണ്ഡിലെ സ്ഥിതി അങ്ങനെയല്ല. നടപടിയുമായി മുന്നോട്ട് പോകാനാണ് ഝാര്‍ഖണ്ഡ് സര്‍ക്കാരിന്റെ തീരുമാനം.
മതിയായ രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്ന മുക്കം മുസ്ലീം ഓര്‍ഫനേജിനെതിരെ കേസ് എടുക്കാരുങ്ങുകയാണ് അവര്‍. കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്താണെന്നാണ് തുടക്കം മുതലേ ഝാര്‍ഖണ്ഡ് ഉന്നയിക്കുന്നത്.

കുട്ടികളെ തങ്ങളുടെ സംസ്ഥാനത്തി നിന്ന് കടത്തികൊണ്ടുവന്നത് അനാഥാലയത്തിന്റെ ്‌റിവോട് കൂടെയാണെന്ന് ഝാര്‍ഖണ്ഡ് വാദിക്കുന്നു. ഏഴ് പേര്‍ക്കെതിരെ ഇവര്‍ കേസെടുത്തിട്ടുമുണ്ടെന്ന് ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുട്ടികളെ കൊണ്ടുവന്ന സംഭവം ഝാര്‍ഖണ്ഡിലും കേരളത്തിലും പ്രത്യേക ക്രൈം ബ്രാഞ്ച് സംഘങ്ങളാണ് അന്വേഷിക്കുന്നത്. ഝാര്‍ഖണ്ഡില്‍ നിന്നുള്ള അന്വേഷണ സംഘം കേരളത്തിലെത്തി കഴിഞ്ഞ ദിവസം തെളിവെടുത്തിട്ടുണ്ട്. കേരളത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മെയ് 24 നാണ് ഝാര്‍ഖണ്ഡില്‍ നിന്നും ബീഹാറില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും ഉള്ള കുട്ടികളെ തീവണ്ടിയില്‍ കുത്തിനിറച്ച് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. മുക്കത്തേയും വെട്ടത്തൂരിലേയും അനാഥാലങ്ങളിലേക്കുള്ള കുട്ടികളായിരുന്നു ഇവര്‍. നാട്ടില്‍ അവധിക്ക് പോയ കുട്ടികളെ തിരിച്ചുകൊണ്ടുവന്നതാണെന്നാണ് അനാഥാലയം അധികൃതര്‍ പറഞ്ഞത്. എന്നാല്‍ കുട്ടികളില്‍ പലര്‍ക്കും ശരിയായ യാത്രാ രേഖകള്‍ പോലും ഉണ്ടായിരുന്നില്ല.












Click it and Unblock the Notifications