കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാഥാലയം:കേരളം സഹകരിയ്കുന്നില്ലെന്ന് കേന്ദ്രം

  • By Athira
Google Oneindia Malayalam News

ദില്ലി: കേരളത്തിലെ അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ കേരളം അന്വേഷണവുമായി സഹകരിയ്ക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികളെ കടത്തിയ സംഭവം മനുഷ്യക്കടത്താണെന്ന് വനിത ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു.

ശിശുക്ഷേമമന്ത്രാലയം ഉദ്യോഗസ്ഥരാണ് കേരളത്തിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേരളം കേന്ദ്രത്തിന് നല്‍കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ആരോപിയ്ക്കുന്നു.കുട്ടികളെ കൊണ്ട് വന്ന സംഭവം കേരളത്തിന്റെ മാത്രം പ്രശ്‌നമായി കണക്കാക്കാനാകില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

kozhicode-map

ജോയിന്റ് സെക്രട്ടറി പികെ ശ്രീരാമലു അടക്കമുള്ള സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരിയ്ക്കുകയാണ്. സംഘം അന്വേഷണം ആരംഭിയ്ക്കുകയും ചെയ്തു.എന്നാല്‍ അന്വേഷണത്തോട് കേരളം സഹകരിയ്ക്കുന്നില്ലെന്നാണ് ആക്ഷേപം.

വിഷയത്തില്‍ ബാഹ്യ സമ്മര്‍ദ്ദമുള്ളതായി ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

English summary
Orphanage Controversy: Kerala not co-operating: Center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X