കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിച്ച് പിസി ജോർജ്.. ദിലീപ് കേസിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി, സുപ്രീം കോടതി വക്കീലിനെ റെഡിയാക്കി

Google Oneindia Malayalam News

Recommended Video

cmsvideo
മഞ്ജുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിസി ജോര്‍ജ് | Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ച് ആദ്യം മുതല്‍ക്കേ തന്നെ രംഗത്തുണ്ട് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. ദിലീപുമായി ഒരു ബന്ധവും തനിക്കില്ലെന്ന് പല തവണ പിസി ജോര്‍ജ് ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ദിലീപിന് വേണ്ടി വാദിക്കാന്‍ ഇരയായ നടിയെ അപമാനിക്കാന്‍ പോലും മടി കാണിച്ചതുമില്ല. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ക്കും പോലീസിനുമെതിരെ കടുത്ത ആരോപണങ്ങളുയര്‍ത്തി പിസി ജോര്‍ജ് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. മാത്രമല്ല ഇതുവരെ പുറത്ത് പറയാത്ത വിവരങ്ങള്‍ കൂടി പിസി ജോര്‍ജ് വെളിപ്പെടുത്തുന്നു.

നിത്യാ മേനോൻ സിനിമാചിത്രീകരണത്തിനിടെ ലൈംഗിക അതിക്രമം.. അനങ്ങാതെ പോലീസ്.. കടുത്ത നടപടിക്ക് ജൂലിനിത്യാ മേനോൻ സിനിമാചിത്രീകരണത്തിനിടെ ലൈംഗിക അതിക്രമം.. അനങ്ങാതെ പോലീസ്.. കടുത്ത നടപടിക്ക് ജൂലി

മഞ്ജുവാര്യർക്ക് എതിരെ

മഞ്ജുവാര്യർക്ക് എതിരെ

ദിലീപ് കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യര്‍ക്കെതിരെ നേരത്തെ പലതവണ പിസി ജോര്‍ജ് ആരോപണം ഉന്നയിച്ചിട്ടുള്ളതാണ്. ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയ സാഹചര്യത്തില്‍ വിമര്‍ശനം കൂടുതല്‍ കടുത്തിരിക്കുന്നു. മഞ്ജു വാര്യര്‍ വൈരാഗ്യം മൂലം മനപ്പൂര്‍വ്വം ദിലീപിനെ കേസില്‍ കുടുക്കിയെന്നാണ് ആരോപണം.

മകൾ എന്തുകൊണ്ട് ദിലീപിനൊപ്പം

മകൾ എന്തുകൊണ്ട് ദിലീപിനൊപ്പം

മഞ്ജു വാര്യര്‍ നല്ലൊരു നടിയാണ്. പക്ഷേ അവരിപ്പോള്‍ ചെന്നുപെട്ടിരിക്കുന്നത് അപകടകരമായ ചതിക്കുഴിയിലാണ്. ദിലീപിന്റെയും മഞ്ജുവിന്റെയും ജീവിതം നല്ല രീതിയില്‍ ആയിരുന്നു. പക്ഷേ വേര്‍പിരിഞ്ഞ ശേഷം മകള്‍ എന്തുകൊണ്ട് ദിലീപിനൊപ്പം നില്‍ക്കുന്നുവെന്ന് പിസി ജോര്‍ജ് ചോദിക്കുന്നു.

മഞ്ജു വാര്യര്‍ വൈരാഗ്യം തീര്‍ക്കുകയാണ്

മഞ്ജു വാര്യര്‍ വൈരാഗ്യം തീര്‍ക്കുകയാണ്

എന്തുകൊണ്ടാണ് ആ കുട്ടി മഞ്ജുവിനൊപ്പം പോകാത്തത്. എതും മഞ്ജു പ്രസവിച്ച മകള്‍. ഇപ്പോള്‍ മഞ്ജു വാര്യര്‍ വൈരാഗ്യം തീര്‍ക്കുകയാണ് എന്നും പിസി ജോര്‍ജ് ആരോപിക്കുന്നു. ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തതിനേയും പിസി ജോര്‍ജ് സംശയമുനയില്‍ നിര്‍ത്തുകയാണ്.

ആ 13 മണിക്കൂർ ചോദ്യം ചെയ്യൽ

ആ 13 മണിക്കൂർ ചോദ്യം ചെയ്യൽ

എക്‌സിബിറ്റേഴ്‌സ് അസ്സോസ്സിയേഷന്‍ തെരഞ്ഞെടുപ്പിന്റെ തലേദിവസമാണ് ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തത്. ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് റൂറല്‍ എസ്പി ഉള്‍പ്പെടെ ഉള്ളവരാണ് ചോദ്യം ചെയ്തത്. സംഘത്തിലെ ഒരു ഐജിക്ക് അക്കാര്യത്തില്‍ യോജിപ്പില്ലായിരുന്നു.

ഐജിക്ക് വിയോജിപ്പ്

ഐജിക്ക് വിയോജിപ്പ്

ഈ വിയോജിപ്പ് ഐജി, സെന്‍കുമാറിനെ അറിയിച്ചിരുന്നു. അതുകൊണ്ടാണ് 13 മണിക്കൂറിന് ശേഷം ദിലീപിനെ വിട്ടയച്ചതെന്നും പിസി ജോര്‍ജ് പറയുന്നു. പിറ്റേന്ന എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തെരഞ്ഞെടുപ്പായിരുന്നു. അതുകൊണ്ട് സെന്‍കുമാര്‍ ഇടപെട്ട് അറസ്റ്റ് ഒഴിവാക്കി.

സന്ധ്യയും മഞ്ജുവും തമ്മിൽ

സന്ധ്യയും മഞ്ജുവും തമ്മിൽ

ഇപ്പോള്‍ ദിലീപിന് എതിരായ നീക്കങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് എഡിജിപി സന്ധ്യയാണ് എന്നും പിസി ജോര്‍ജ് പറയുന്നു. സന്ധ്യയും മഞ്ജുവും തമ്മില്‍ അഭേദ്യമായ അവിഹിത ബന്ധം ഉണ്ട്. ഇവര്‍ മാത്രമല്ല സിനിമയില്‍ അമിതമായ ഭ്രാന്തുള്ള രാഷ്ട്രീയക്കാരന്റെ മകനും ഈ കച്ചവടത്തില്‍ പങ്കുണ്ടെന്ന് പിസി പറയുന്നു.

പുറത്തിറക്കണമെന്ന് വാശി

പുറത്തിറക്കണമെന്ന് വാശി

ദിലീപ് ഈ കേസില്‍ നിരപരാധിയാണ് എന്ന് നേരത്തെ പലതവണയായി പിസി ജോര്‍ജ് പറഞ്ഞിട്ടുള്ളതാണ്. ദിലീപിനെ ജനങ്ങള്‍ക്ക് മുന്നില്‍ ഇറക്കി വിടണമെന്ന് തനിക്ക് വാശിയുണ്ടായിരുന്നു. ആ സമയത്ത് ഹൈക്കോടതി ദിലീപിന്റെ ജാമ്യഹര്‍ജി മാറ്റിവെച്ചിരുന്നു.

രഹസ്യമായ നീക്കം

രഹസ്യമായ നീക്കം

ഒരു ദിവസം കൂടി ഹൈക്കോടതി മാറ്റിവെച്ചിരുന്നു എങ്കില്‍ താന്‍ സുപ്രീം കോടതിയില്‍ പോകുമായിരുന്നു എന്നും പിസി ജോര്‍ജ് പറഞ്ഞു. താനിക്കാര്യം ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ദിലീപിന് പോലും അറിയില്ല. പക്ഷേ സുപ്രീം കോടതി അഭിഭാഷകനെ വീട്ടില്‍ വിളിച്ചുവരുത്തി സംസാരിച്ച് എല്ലാം റെഡിയാക്കിയിരുന്നു.

ദിലീപുമായി ബന്ധമില്ല

ദിലീപുമായി ബന്ധമില്ല

ആത്മാര്‍ത്ഥമായി പൊതുജനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന താന്‍ ശരിക്ക് വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്നും പിസി ജോര്‍ജ് പറഞ്ഞു. ദിലീപുമായി തനിക്ക് ഒരു ബന്ധവും ഇല്ല. 85 ദിവസം അകത്ത് കിടന്നിട്ടാണ് ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയത് എന്ന കാര്യത്തില്‍ തനിക്ക് സങ്കടമുണ്ട്.

ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു

ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു

ജാമ്യത്തില്‍ ഇറങ്ങിയ അന്ന് മുതല്‍ ദിലീപ് തന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ താന്‍ സംസാരിച്ചില്ല. ദിലീപിന് നിര്‍ബന്ധമായും തന്നെ കാണുകയും സംസാരിക്കുകയും ചെയ്യണമെന്ന് മകന്‍ പറഞ്ഞു. അപ്പോഴും തനിക്ക് കാണുകയോ സംസാരിക്കുകയോ വേണ്ട എന്നാണ് പറഞ്ഞത്.

രാത്രി 2 മണിക്ക് നാദിർഷ വിളിച്ചു

രാത്രി 2 മണിക്ക് നാദിർഷ വിളിച്ചു

ദിലീപിന് ജാമ്യം കിട്ടണം എന്നാണ് താന്‍ ആഗ്രഹിച്ചത്. അത് കിട്ടി. ജാമ്യം കിട്ടിയ അന്ന് രാത്രി രണ്ട് മണിക്ക് നാദിര്‍ഷ തന്നെ ഫോണില്‍ വിളിച്ചു. തനിക്ക് ഇഷ്ടമുള്ള വ്യക്തിയാണ് നാദിര്‍ഷ. കേരള കോണ്‍ഗ്രസ്സില്‍ ഉള്ള സമയത്ത് ജോസഫിന്റെ സുഹൃത്തായിരുന്നു നാദിര്‍ഷ. അദ്ദേഹം നല്ല കലാകാരനാണ്.

ദിലീപ് പൊട്ടിക്കരഞ്ഞു

ദിലീപ് പൊട്ടിക്കരഞ്ഞു

ദിലീപിന് ഉറങ്ങാന്‍ സാധിക്കുന്നില്ല എന്നാണ് നാദിര്‍ഷ പറഞ്ഞത്. തന്നോട് സംസാരിച്ചിട്ട് മാത്രമേ ഉറങ്ങൂ എന്നാണ് ദിലീപ് പറഞ്ഞത്. എങ്കില്‍ ഫോണ്‍ കൊടുത്തോളൂ എന്ന് താന്‍ പറഞ്ഞു. സംസാരിച്ചപ്പോള്‍ തനിക്ക് ഭയങ്കര സന്തോഷമുണ്ടെന്ന് ദിലീപ് ദുഖത്തോടെ പറഞ്ഞു. സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു.

വിധിയെ തടുക്കാന്‍ കഴിയില്ല

വിധിയെ തടുക്കാന്‍ കഴിയില്ല

സന്തോഷവും വേണ്ട, ദുഖവും വേണ്ടെന്ന് താന്‍ ദിലീപിനോട് പറഞ്ഞു. ഇതെല്ലാം ദൈവഹിതമാണെന്ന് മനസ്സിലാക്കുക. വിധിയെ തടുക്കാന്‍ കഴിയില്ല. നമ്മള്‍ ഒരു പാപവും ചെയ്തിട്ടില്ല എങ്കിലും നമ്മുടെ ജന്മത്തില്‍ ചിലതെല്ലാം എഴുതി വെച്ചിട്ടുണ്ട്. അതാണ് നടക്കുന്നത് എന്നും താന്‍ ദിലീപിനോട് പറഞ്ഞു.

ഇരട്ടി ശക്തിയോടെ തിരികെ

ഇരട്ടി ശക്തിയോടെ തിരികെ

ഇരട്ടി ശക്തിയോടെ കലാരംഗത്തേക്ക് തിരികെ വരാനും താന്‍ ദിലീപിനോട് ആവശ്യപ്പെട്ടു. കലാരംഗത്ത് 100 ശതമാനവും ശരി ചെയ്ത് മുന്നോട്ട് പോകുമെന്ന് ദിലീപ് തന്നോട് പറഞ്ഞു. ദിലീപ് കേസില്‍ പോലീസിനെതിരെയും പിസി വിമര്‍ശനം ആവര്‍ത്തിച്ചു.

ദിലീപ് ഇത്രയും വലിയ കൊള്ളക്കാരനാണോ

ദിലീപ് ഇത്രയും വലിയ കൊള്ളക്കാരനാണോ

ദിലീപ് ചെയ്ത തെറ്റ് എന്താണെന്ന് പിസി ജോര്‍ജ് ചോദിക്കുന്നു. സുനി എന്നു പറയുന്ന ആള്‍ ഒരു സിനിമാ നടിയെ പീഡിപ്പിച്ചു. അതിന്റെ പേരില്‍ ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നു. ദിലീപ് ഇത്രയും വലിയ കൊള്ളക്കാരനാണോ എന്നും പിസി ജോര്‍ജ് ചോദിക്കുന്നു.

എന്തിന് ഹൈക്കോടതിയിൽ പോയി

എന്തിന് ഹൈക്കോടതിയിൽ പോയി

ദിലീപിനെ താന്‍ ഒരു മിനുറ്റ് നേരം മാത്രമേ കണ്ടിട്ടുള്ളൂ. ദിലീപിനെ അറസ്റ്റ് ചെയ്ത ഉടനെ വക്കീലന്മാര്‍ എന്തിനാണ് ജാമ്യത്തിന് ഹൈക്കോടതിയില്‍ പോയത്. സെഷന്‍സ് കോടതിയില്‍ പോയാല്‍ മതിയാരുന്നില്ലേ എന്നും പിസി ജോര്‍ജ് ചോദിക്കുകയുണ്ടായി.

നടിയെ അപമാനിച്ച് വീണ്ടും

നടിയെ അപമാനിച്ച് വീണ്ടും

കോടതിയില്‍ പോലീസ് റിപ്പോര്‍ട്ടുകള്‍ മാറി മാറി കൊടുക്കുന്നു. ദില്ലിയില്‍ കൊലചെയ്യപ്പെട്ട നിര്‍ഭയയേക്കാള്‍ ക്രൂരമായി ഈ സിനിമാ നടിയെ പീഡിപ്പിച്ചു എന്നാണ് ഒരിക്കല്‍ റിപ്പോര്‍ട്ട് കൊടുത്തത്. അത് മര്യാദകേടാണ് എന്നും പിസി ജോര്‍ജ് ആരോപിക്കുന്നു.

ഇതൊക്കെ അവര്‍ ലാഭമാക്കുകയാണ് എന്ന്

ഇതൊക്കെ അവര്‍ ലാഭമാക്കുകയാണ് എന്ന്

പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന നടി രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ അഭിനയിക്കാന്‍ പോയി എന്ന വാദം പിസി ജോര്‍ജ് വീണ്ടും ആവര്‍ത്തിക്കുന്നു. ഇതൊക്കെ അവര്‍ ലാഭമാക്കുകയാണ് എന്ന് പറയാനും പിസി ജോര്‍ജ് മടിച്ചില്ല. നേരത്തെ ഇത്തരത്തില്‍ അപമാനിച്ചതിന് പിസി ജോര്‍ജിനെതിരെ കേസെടുത്തിട്ടുള്ളതാണ്.

സുനി ഉൾപ്പെടെ രക്ഷപ്പെടും

സുനി ഉൾപ്പെടെ രക്ഷപ്പെടും

പോലീസ് കൊടുത്ത ഈ റിപ്പോര്‍ട്ട് വിചാരണ കോടതിയില്‍ എത്തുമ്പോള്‍ നിര്‍ഭയയേക്കാള്‍ ക്രൂരമായി എങ്ങനെ പീഡിപ്പിച്ചു എന്നതിന് ഉത്തരം പറയേണ്ടി വരുമെന്നും പിസി ജോര്‍ജ് പറഞ്ഞു. അങ്ങനെ വരുമ്പോള്‍ പള്‍സര്‍ സുനി ഉള്‍പ്പെട ഉള്ളവര്‍ രക്ഷപ്പെടുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

പോലീസ് കള്ളക്കളി കളിക്കുന്നു

പോലീസ് കള്ളക്കളി കളിക്കുന്നു

തനിക്ക് തോന്നുന്നത്, പള്‍സര്‍ സുനിയെ പോലും ഈ കേസില്‍ നിന്നും രക്ഷപ്പെടുത്താനുള്ള കള്ളക്കളിയാണ് പോലീസ് നടത്തുന്നത് എന്നാണ്. നാല് വര്‍ഷം മുന്‍പ് ദിലീപ് ക്വട്ടേഷന്‍ കൊടുത്തുവെന്നത് വിശ്വസനീയമല്ലെന്നും പിസി ജോര്‍ജ് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

English summary
PC George MLA reveals new things in Dileep case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X