മാവോയിസ്റ്റ് വേട്ട സര്‍ക്കാര്‍ നിര്‍ത്തണമെന്ന് പി സി ജോര്‍ജ്ജ്
തൃശ്ശൂര്‍: മാവോയിസ്റ്റുകള്‍ക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് രംഗത്ത്. മാവോയിസ്റ്റുകളെ പിടികൂടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പുതിയ പദ്ധതികളും നടപടികളും ശക്തമാക്കുന്നതിനിടയിലാണ് മാവോയിസ്റ്റ് വേട്ട സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞിരിക്കുന്നത്. നീതിക്കു വേണ്ടിയാണ് മാവോയിസ്റ്റുകള്‍ പോരാടുന്നതെന്നും മാവോയിസ്റ്റുകള്‍ കാരണമാണ് വയനാട്ടിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റുകളെ നേരിടാന്‍ സര്‍ക്കാര്‍ കോടികള്‍ ചിലവിടുന്നത് നിര്‍ത്തണം. ആയുധത്തിലൂടെയല്ല, ആശയപരമായാണ് മാവോയിസ്റ്റുകളെ നേരിടേണ്ടതെന്നും പി സി ജോര്‍ജ്ജ് വ്യക്തമാക്കി. മാവോയിസ്റ്റുകളെ കണ്ടാലുടന്‍ വെടിവച്ചു കൊല്ലാനാണ് നിര്‍ദ്ദേശം. എന്നാല്‍ മനുഷ്യരെ കൊല്ലുന്ന നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളെ തള്ളികളയാനാകില്ല. അവരുമായി ചര്‍ച്ച നടത്തുകയാണ് വേണ്ടത്. ആദിവാസികള്‍ക്ക് അനുകൂലമായും ബ്ലേഡ് മാഫിയകള്‍ക്ക് വിരുദ്ധവുമായാണ് അവരുടെ പ്രവര്‍ത്തനമെന്നും പി സി ജോര്‍ജ്ജ് വ്യക്തമാക്കി.
ആദിവാസികളെ സംരക്ഷിക്കാനും മറ്റും സര്‍ക്കാര്‍ കോടികള്‍ മുടക്കുന്നില്ല. എന്നാല്‍ അവരെ ഉള്‍പ്പെടുത്തി പത്തോ ഇരുപതോ മാവേയിസ്റ്റുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ കോടികള്‍ ചിലവിടുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തണമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.












Click it and Unblock the Notifications