ദിലീപിനെതിരെ ഗൂഢാലോചന: പിസി ജോര്‍ജിനെ ഉടന്‍ ചോദ്യം ചെയ്യും..! പലതും പുറത്തേക്ക് !

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എംഎല്‍എമാരായ മുകേഷ്, പിടി തോമസ്, അന്‍വര്‍ സാദത്ത് എന്നിവര്‍ക്ക് ശേഷം പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജും കുരുക്കില്‍. പിസി ജോര്‍ജിനെ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം. ആലുവ റൂറല്‍ എസ്പി എം വി ജോര്‍ജാണ് പിസി ജോര്‍ജിനെ ചോദ്യം ചെയ്യുമെന്ന് അറിയിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി ഘോരഘോരം വാദിച്ചിരുന്നു പിസി ജോര്‍ജ്. ചോദ്യം ചെയ്യുമെന്ന വാര്‍ത്തയോട് പിസി ജോര്‍ജ് പ്രതികരിച്ചിട്ടുമുണ്ട്. പിസിയില്‍ നിന്നും കേസുമായി ബന്ധപ്പെട്ട് ഇനിയെന്തൊക്കെ പുറത്ത് വരാനുണ്ട് എന്നാണ് ഇനി അറിയേണ്ടത്.

സംയുക്തയ്ക്കും ഗീതുവിനും ദിലീപിന്റെ ക്വട്ടേഷന്‍..?? സംഭവിച്ചത് !! നടുക്കുന്ന വെളിപ്പെടുത്തല്‍..!

ആ വില്ലന്‍ ദിലീപല്ല..!! നടിയോട് വൈരാഗ്യമുള്ളത് രണ്ട് സ്ത്രീകള്‍ക്ക്..!! ദിലീപ് ബലിയാടോ ??

ദിലീപിനെതിരെ ഗൂഢാലോചന

ദിലീപിനെതിരെ ഗൂഢാലോചന

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന് പിസി ജോര്‍ജ് പലവട്ടം ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് അടക്കം കത്ത് നല്‍കുകയും ചെയ്തു. നിരവധി ആരോപണങ്ങളാണ് പിസി ജോര്‍ജ് ദിലീപ് വിഷയത്തില്‍ ഉന്നയിച്ചത്.

പിസിയെ ചോദ്യം ചെയ്യും

പിസിയെ ചോദ്യം ചെയ്യും

ഇതിന്റെ പശ്ചാത്തലത്തിലാണ് പിസിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. തന്നെ ചോദ്യം ചെയ്യുമെന്ന് പറഞ്ഞ് ആരും വിരട്ടേണ്ട എന്നാണ് വാര്‍ത്തയോട് പിസി ജോര്‍ജ് പ്രതികരിച്ചിരിക്കുന്നത്. കേസില്‍ തന്റെ അഭിപ്രായം പറയാന്‍ തയ്യാറാണെന്നും പിസി പറഞ്ഞു.

പെണ്ണ്പിടിയും കള്ള് കുടിയും

പെണ്ണ്പിടിയും കള്ള് കുടിയും

താന്‍ പെണ്ണ്പിടിക്കാനും കള്ളുകുടിക്കാനും ഒന്നും നടക്കുന്നവനല്ല. തന്നെ ചോദ്യം ചെയ്യാന്‍ എസ് പി വരണമെന്നില്ലെന്നും ഏതെങ്കിലും ഒരു പോലീസുകാരനെ അയച്ചാല്‍ മതിയെന്നുമാണ് പിസി ജോര്‍ജ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.

ദിലീപിന് കട്ട സപ്പോർട്ട്

ദിലീപിന് കട്ട സപ്പോർട്ട്

ദിലീപ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് അകത്തായത് മുതല്‍ ദിലീപിനെ പിന്തുണച്ചാണ് പിസിയുടെ വാദങ്ങളെല്ലാം.ദിലീപിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് പല തവണ പിസി ജോര്‍ജ് ആരോപിച്ചിട്ടുള്ളതാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയത് ഒരു പ്രമുഖ രാഷ്ട്രീയ നേതാവും മകനുമാണ് എന്നാണ് പിസി ആരോപിച്ചത്.

നേതാവും മകനും

നേതാവും മകനും

രാഷ്ട്രീയ നേതാവിനേയും മകനേയും കൂടാതെ ഒരു വനിതാ എഡിജിപിയും ഗൂഢാലോചനയ്ക്ക് പിന്നിലുണ്ടെന്ന് പിസി ആരോപിച്ചു. ഈ രാഷ്ട്രീയ നേതാവിന്റെ ലക്ഷ്യം മകനെ വലിയ സിനിമാ താരമാക്കണം എന്നായിരുന്നു. ഈ മകന്‍ ചില മലയാളം സിനിമകളില്‍ വേഷമിടുകയും ചെയ്തു. പക്ഷേ പിന്നീടങ്ങോട്ട് സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചില്ല.

ദിലീപിനെ ചതിച്ചു

ദിലീപിനെ ചതിച്ചു

അതിന് കാരണം ദിലീപ് ആണ് എന്നായിരുന്നു നേതാവിന്റേയും കുടുംബത്തിന്റേയും വിചാരം. ഈ വൈരാഗ്യത്തിന്റെ പുറത്താണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയത് എന്ന് പിസി ജോര്‍ജ് പറഞ്ഞിരുന്നു.ദിലീപിനെ ചതിക്കുകയായിരുന്നു. ചാരക്കേസില്‍ നമ്പി നാരായണനും കന്നട നടനും സുമനും സംഭവിച്ച അതേ ചതിയാണ് ദിലീപിനും സംഭവിച്ചിരിക്കുന്നതെന്നും പിസി ജോര്‍ജ് മംഗളം ടെലിവിഷന്‍ പരിപാടിയില്‍ അഭിപ്രായപ്പെട്ടിരുന്നു.

മഞ്ജു വാര്യർക്കെതിരെ

മഞ്ജു വാര്യർക്കെതിരെ

ദിലീപിന്റെ മുന്‍ഭാര്യയായ മഞ്ജു വാര്യര്‍ക്കെതിരെയും പിസി ആരോപണം ഉന്നയിച്ചിരുന്നു. മഞ്ജു വാര്യരെ ചുമന്നുകൊണ്ട് നടക്കുന്ന ഒരു എഡിജിപിയ്ക്കും ദിലീപിനെതിരായ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പിസി ജോര്‍ജ് ആരോപിക്കുകയുണ്ടായി.മഞ്ജു വാര്യരും മുഖ്യമന്ത്രിയും ഒരു പരിപാടിയില്‍ വേദി പങ്കിട്ട ശേഷമാണത്രേ ദിലീപ് കേസില്‍ പ്രതിയായത് .

മുഖ്യമന്ത്രിക്ക് കത്ത്

മുഖ്യമന്ത്രിക്ക് കത്ത്

മുഖ്യമന്ത്രിക്ക് മഞ്ജു വാര്യര്‍ ഒരു കത്ത് കൊടുത്തുവെന്നാണ് കേള്‍ക്കുന്നത്. ആ കത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് ആണ് എല്ലാത്തിനും തുടക്കം കുറിക്കുന്നത് എന്നും പിസിയുടെ ആരോപണം ഉന്നയിച്ചു. ദിലീപ് കുറ്റക്കാരനാണ് എന്ന തോന്നല്‍ തനിക്കിപ്പോഴും ഇല്ല. തന്റെ മനസാക്ഷിക്ക് അയാള്‍ക്കെതിരെയുള്ള തെളിവ് കിട്ടിയിട്ടില്ലെന്നും പിസി ജോർജ് പറഞ്ഞിരുന്നു

ക്വട്ടേഷൻ കടമോ

ക്വട്ടേഷൻ കടമോ

ക്വട്ടേഷന്‍ ആരെങ്കിലും കടമായി കൊടുക്കുമോ എന്ന് പിസി ജോര്‍ജ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ചോദിക്കുന്നു. പള്‍സര്‍ സുനി പറഞ്ഞത് പോലെ ദിലീപ് ക്വട്ടേഷന്‍ കൊടുത്തതാണ് എങ്കില്‍ കടം പറഞ്ഞാണോ ക്വട്ടേഷന്‍ വാങ്ങിയതെന്ന ചോദ്യവും പിസി ഉയര്‍ത്തുന്നു.നേരത്തെ സുനി ഇതേ തരത്തില്‍ ആക്രമിച്ച രണ്ട് പേര്‍ക്കെതിരെ ആര് ക്വട്ടേഷന്‍ കൊടുത്തു എന്ന കാര്യം എന്തുകൊണ്ട് സുനി പറയുന്നില്ല എന്നും പിസി ചോദിക്കുന്നു.

ജയിലിലെ ഗൂഢാലോചന

ജയിലിലെ ഗൂഢാലോചന

ജയില്‍ സീലുളള് പേപ്പറില്‍ സുനി ദിലീപിന് കത്തെഴുതിയതിലും പിസി സംശയം പ്രകടിപ്പിക്കുന്നു. കാക്കനാട് ജയിൽ സൂപ്രണ്ട് അടക്കം ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് മുഖ്യമന്ത്രിക്കയച്ച കത്തിൽ പിസി ആരോപിച്ചത്. ജയിൽ സൂപ്രണ്ടിനെ പിന്നീട് സ്ഥലം മാറ്റിയിരുന്നു.

പിസിയും ദിലീപും തമ്മിൽ

പിസിയും ദിലീപും തമ്മിൽ

അതേസമയം പിസി ജോർജ് ദിലീപിനെ ന്യായീകരിക്കുന്നത് ഇരുവരും തമ്മിലുള്ള ബിസിനസ് ബന്ധം മൂലമാണെന്ന് യൂത്ത് ഫ്രണ്ട് എം നേതാവ് സജി മഞ്ഞക്കടമ്പിൽ ആരോപിച്ചിരുന്നു. പിസി ജോർജും മകൻ ഷോൺ ജോർജും ദിലീപും തമ്മിൽ സിനിമാ-രാഷ്ട്രീയ-മാഫിയ ബന്ധം ആണെന്നായിരുന്നു ആരോപണം.

English summary
Police to question PC George MLA in actress abduction case.
Please Wait while comments are loading...