സുധാകരനും ബിജെപിയും ഒരു മനസ്സ്; ആർഎസ്എസ് ഏജന്റ്, സുധാകരനെതിരെ രൂക്ഷ വിമർശനവുമായി പി ജയരാജൻ

  • Written By: Desk
Subscribe to Oneindia Malayalam

കണ്ണൂർ: കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. കെ സുധാകരന്‍ ആര്‍എസ്എസ് ഏജന്റാണെന്നാണ് ജയരാജൻ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആർഎസ്എസും സുധാകരനും ഇരുമെയ്യാണെങ്കിലും ഒരുമനസാണെന്ന് ജയരാജൻ പറഞ്ഞു.

ബിജെപിയുമായി ചർച്ച നടത്തിയെന്ന സുധാകരന്‍റെ തുറന്നു പറച്ചിലിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും കോൺഗ്രസുകാരെ ബിജെപിയിൽ ചേർക്കുന്ന ഏജന്‍റാണ് സുധാകരനെന്നും അദ്ദേഹം തുറന്നടിക്കുകയാായിരുന്നു. കഴിഞ്ഞ ദിവസം മീഡിയ വണിന് നൽകിയ അഭിമുഖത്തിലെ ബിജെപിയിലെ ര്ട് ദുതന്മാർ തന്നെ വന്ന് കണ്ടിരുന്നുവെന്ന് സുധാകരൻ വെളിപ്പെടുത്തിയത്.

സാങ്കേതിക കാരണങ്ങൾ

സാങ്കേതിക കാരണങ്ങൾ

ഷുഹൈബ് വധത്തിൽ പിടിയിലായവരിൽ പാർട്ടി ബന്ധമുള്ളവർക്കെതിരെ നടപടി വൈകുന്നത് ചില സാങ്കേതികതകൾ മൂലമാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു. ബിജെപിയുമായി സുധകാരന്‍ രഹസ്യ ചര്‍ച്ച നടത്തിയെന്ന വിവരം അദ്ദേഹം തന്നെ തുറന്നു പറഞ്ഞിരുന്നു. ഈ വിഷയത്തിലുള്ള നിലപാട് കോണ്‍ഗ്രസ് നേതൃത്വം തുറന്നു പറയണമെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.

അമിത് ഷായുമായി കൂടിക്കാഴ്ച

അമിത് ഷായുമായി കൂടിക്കാഴ്ച

അമിത് ഷായുമായും ചെന്നൈയിലെ രാജയുമായും കൂടിക്കാഴ്ചക്കായിരുന്നു ക്ഷണം തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതോടെ പിന്നീടവര്‍ സമീപിച്ചിട്ടില്ല. കോണ്‍ഗ്രസ് വിട്ടാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും സുധാകരന്‍ മീഡിയവണ്‍ വ്യൂപോയിന്റില്‍ പറഞ്ഞത്. ബിജെപിയും സിപിഐഎമ്മും ഒരു പോലെ ഫാഷിസ്റ്റ് സംഘടനകളാണ്. കോണ്‍ഗ്രസിന്റെ സംഘടാനാസംവിധാനം കുറച്ചു കൂടി ശക്തമാക്കേണ്ടതുണ്ടെന്നും അഭിമുഖത്തിൽ കെ സുധാകരൻ പറഞ്ഞിരുന്നു.

കോൺഗ്രസ് നേതാക്കളെ നോട്ടമിട്ട് ബിജെപി

കോൺഗ്രസ് നേതാക്കളെ നോട്ടമിട്ട് ബിജെപി

കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ബിജെപി ലക്ഷ്യമിട്ടിട്ടുണ്ടെന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ വാർത്തകൾ വന്നിരുന്നു. സുദാകരനെ ബിജെപി നേതാക്കൾ ബന്ധപ്പെട്ടുവെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ അങ്ങിനൊരു സംഭവമേ ഇല്ലെന്നായിരുന്നു സുധാകരന്റെ വാദം. ചെന്നൈ വച്ച് സുദാകരൻ അമിത് ഷായെ കണ്ടെന്ന് പി ജയരാജൻ നേരത്തെ ആരോപിക്കുകയും ചെയ്തിരുന്നു.

വേണ്ട രീതിയിൽ പരിഗണിച്ചില്ലെങ്കിൽ...

വേണ്ട രീതിയിൽ പരിഗണിച്ചില്ലെങ്കിൽ...

ഈ വെളിപ്പെടുത്തൽ കെ സുധാകരൻ കോൺഗ്രസ് നേതൃത്വത്തിനോട് നടത്തുന്ന മുന്നറിയിപ്പാണെന്നും പി ജയരാജൻ പറഞ്ഞു. തന്നനെ വേണ്ട രീതിയിൽ പരിഗണിച്ചില്ലെങ്കിൽ താൻ ബിജെപിയിലേക്ക് പോകും എന്നാണ് സുധാകരൻ പറഞ്ഞിന്റെ അർത്ഥമെന്നും സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാജൻ പറഞ്ഞു.

ബിജെപിയിലേക്ക് ചേക്കേറിയവർ നിരവധി

ബിജെപിയിലേക്ക് ചേക്കേറിയവർ നിരവധി

ത്രിപുരയിൽ ബിജെപിക്ക് വേണ്ടി മത്സരിച്ച 80 ശതമാനം സ്ഥാനാർത്ഥികളും കോൺഗ്രസുകാരായിരുന്നനു. യുപിയിലെ മുൻ കോൺഗ്രസ് സംസ്ഥാന പ്രസി‍ന്റും മഹിളാ കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷയുമായിരുന്ന റീത്ത ബഹുഗുണ ഇന്ന് യോഗി ആദിത്യനാഥ് മന്ത്രി സഭയിലെ മന്ത്രിയാണ്. എൻഡി തിവാരി, എസ്എം കൃഷ്ണ, വിജയ ബഹുഗണ, നജ്മ ഹെപ്തുള്ള അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ലിസ്റ്റുണ്ടെന്നും പി ജയരാജൻ വ്യക്തമാക്കി.

കുടിയന്മാർക്ക് സന്തോഷിക്കാം.. കേരളത്തിലെ മദ്യവില ഇനി ഓരോ സെക്കന്റും മാറും, വില കുറഞ്ഞാൽ ബാറിൽ 'സൈറൺ'

ഐഎന്‍എക്‌സ് മീഡിയ കേസ്; കാർത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യാനാകില്ല; കേസിൽ ഇടപെടാനില്ലെന്നും കോടതി!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
P Jayarajan lashes out at K Sudhakaran over BJP's invitation

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്