വളർത്തിയ പാർട്ടിക്ക് വിമർശിക്കാനും അധികാരമുണ്ട്.. സംസ്ഥാന സമിതിയിലെ വിമർശനം സ്ഥിരീകരിച്ച് പി ജയരാജൻ

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സിപിഎമ്മിലെ കണ്ണൂര്‍ ലോബിയുടെ പ്രധാനിയായ പി ജയരാജനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള നീക്കം പാര്‍ട്ടി പ്രവര്‍ത്തകരെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. സ്വയം മഹത്വവ്തക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി നൃത്ത ശില്‍പ്പവും ജീവിതരേഖയും തയ്യാറാക്കിയെന്നാണ് പാര്‍ട്ടി കണ്ടെത്തല്‍. സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങളുണ്ടായി എന്ന വാര്‍ത്ത പി ജയരാജന്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സമിതി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജയരാജന്‍ പ്രതികരിച്ചു. പാര്‍ട്ടിയുടെ വിമര്‍ശനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കും. തന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് തന്നെ വിമര്‍ശിക്കാനും അധികാരമുണ്ട്. ആ വിമര്‍ശനത്തില്‍ ഉള്‍ക്കൊള്ളേണ്ടവ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.

സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ് വീണ്ടും.. എതിർപ്പുകളെ അടിച്ചമർത്തുന്നു.. ഇത് ഭയം വിതയ്ക്കൽ!

P JAYARAJAN

കണ്ണൂരിലെ പാര്‍ട്ടിക്ക് മാത്രമായി പ്രത്യേകതകള്‍ ഒന്നുമില്ല. പാര്‍ട്ടി തീരുമാനിച്ച കാര്യങ്ങള്‍ മാത്രമാണ് കണ്ണൂരില്‍ നടക്കുന്നത്. താനുമായി ആലോചിച്ചല്ല സംഗീത ആല്‍ബം തയ്യാറാക്കിയതെന്നും ജയരാജന്‍ പ്രതികരിച്ചു. വിഎസ് അച്യുതാനന്ദന് ശേഷം പാര്‍ട്ടിയിലെ ശക്തനായ നേതാവിന് എതിരെ ഇതാദ്യമായാണ് ഇത്ര രൂക്ഷമായ വിമര്‍ശനം ഉയരുന്നത്. സംസ്ഥാന സമിതിയ യോഗത്തില്‍ വിമര്‍ശനങ്ങള്‍ക്കെതിരെ വികാരഭരിതനായാണ് പി ജയരാജന്‍ പ്രതികരിച്ചത്. വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് പി ജയരാജന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പി ജയരാജന് എതിരെ സിപിഎം നടപടിക്കൊരുങ്ങുകയാണ് എന്നാണ് റിപ്പോർട്ട്.

English summary
CPM Leader P Jayarajan's reaction to criticism against him in party

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്