കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി ജയരാജനെ തൊടാന്‍ അനുവദിക്കില്ലെന്ന് പിണറായി

Google Oneindia Malayalam News

കോഴിക്കോട്: രാഷ്ട്രീയ താത്പര്യങ്ങള്‍ക്കു വേണ്ടിയാണ് സിബിഐ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. പി ജയരാജനെ തൊടാന്‍ അനുവദിക്കില്ലെന്നും പിണറായി വ്യക്തമാക്കി. കതിരൂര്‍ മനോജ് വധക്കസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന പി ജയരാജനെ സന്ദര്‍ശിക്കവെയായിരുന്നു പിണറായിയുടെ പരാമര്‍ശം.

ആരോഗ്യ നില കണക്കിലെടുത്ത് ജയരാജനെ ചോദ്യം ചെയ്യുന്നതില്‍ നിന്നും സിബിഐ പിന്‍മാറണമെന്നും, ജയരാജനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുവദിക്കില്ലെന്നും പിണറായി പറഞ്ഞു. ജയരാജനെ പ്രതിയാക്കാന്‍ നിശ്ചയിച്ചത് ആര്‍എസ്എസാണ്. അതിനുശേഷമാണ് സിബിഐ കോടതിയില്‍ പറഞ്ഞ നിലപാട് മാറ്റി പറഞ്ഞത്.

Pinarayi Vijayan

അതേസമയം പി ജയരാജനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന് ആവശ്യപെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജി തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കവേ സിബിഐക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി. എന്ത് തെളിവാണ് കുറ്റാരോപിതനെതിരെയുള്ളതെന്ന് കോടതി ചോദിച്ചു. ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട ഒരാളില്‍ നിന്ന് എന്ത് തെളിവാണ് ശേഖരിക്കേണ്ടതെന്നും ആശുപത്രിയില്‍ ചോദ്യം ചെയ്തുകൂടെയെന്നും വാദത്തിനിടെ കോടതി ആരാഞ്ഞു. കസ്റ്റഡ് അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി.

1999 മുതല്‍ പി ജയരാജന്‍ ചികിത്സയിലാണെന്നും ചോദ്യം ചെയ്യലിനെ ഒരു വിധത്തിലും ഭയപ്പെടുന്നില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ കെ വിശ്വന്‍ കോടതിയെ ബോധിപ്പിച്ചു. നേരത്തെ തിരുവനന്തപുരത്ത് ആറ് മണിക്കൂര്‍ ചോദ്യം ചെയ്തതാണ്. മെഡിക്കല്‍ കോളേജിന്റെ നിര്‍ദേശ പ്രകാരം വിദഗ്ദ ചികിത്സയ്ക്ക് ശ്രീചിത്ര ഹോസ്പിറ്റലിലേക്ക് പി ജയരാജനെ മാറ്റുകയാമെന്നും ചികിത്സയിലുള്ള ഒരാളെ ആശുപത്രിയിലും ചോദ്യം ചെയ്യാവുന്നതാണെന്നും അഡ്വകറ്റ് കെ വിശ്വന്‍ വാദിച്ചു.

English summary
Pinarayi Vijayan says, CBi is acting for political reasons, Pnarayi visited P jayarajan at Kozhicode medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X