Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ആർഎസ്എസിൽ കൊഴിഞ്ഞുപോക്കോ? കൂടുതൽ ആർഎസ്എസ് നേതാക്കൾ സിപിഎമ്മിൽ ചേരുമെന്ന് പി ജയരാജൻ!

സിപിഎമ്മിനെ ഭയപ്പെടുത്തി കീഴ്പ്പ്പെടുത്താനാകുമെന്ന് ആരും വിചാരിക്കേണ്ടെന്നും, ആർഎസ്എസിനെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തണമെന്നും ജയരാജൻ പറഞ്ഞു.

പാനൂർ: കണ്ണൂരിലെ കൂടുതൽ ആർഎസ്എസ് നേതാക്കൾ പാർട്ടിയിലേക്ക് വരുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ. സിപിഎമ്മിനെ ഭയപ്പെടുത്തി കീഴ്പ്പ്പെടുത്താനാകുമെന്ന് ആരും വിചാരിക്കേണ്ടെന്നും, ആർഎസ്എസിനെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തണമെന്നും ജയരാജൻ പറഞ്ഞു. പാനൂരിൽ സിപിഎം പ്രതിരോധ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം പ്രവർത്തകർക്ക് നേരെയുള്ള തുടർച്ചയായ അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ചാണ് സിപിഎം പാനൂരിൽ പ്രതിരോധ റാലി സംഘടിപ്പിച്ചത്. ആർഎസ്എസിന്റെ രക്തദാഹത്തിന് മുൻപിൽ കീഴടങ്ങനാകില്ല, ഞങ്ങൾക്കും ജീവിക്കണം എന്നായിരുന്നു പ്രതിരോധ റാലിയുടെ മുദ്രാവാക്യം.

pjayarajan

പാനൂർ ഏരിയ കമ്മിറ്റിയിലെ ആറു കേന്ദ്രങ്ങളിൽ നിന്നാംരഭിച്ച വിവിധ റാലികൾ പാനൂർ ബസ് സ്റ്റാൻഡിൽ സംഗമിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ ഉദ്ഘാടനം ചെയ്തു. പി ഹരീന്ദ്രൻ അദ്ധ്യക്ഷനായി. സിപിഎം പ്രതിരോധ റാലി കണക്കിലെടുത്ത് പാനൂർ മേഖലയിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+