Get Updates
Get notified of breaking news, exclusive insights, and must-see stories!

കിറ്റെക്‌സിന് മറുപടിയുമായി രാജീവ്, വ്യവസായശാലകളിലെ പരിശോധനയ്ക്ക് കേന്ദ്രീകൃത സംവിധാനം

കൊച്ചി: കിറ്റെക്‌സുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നാലെ പുതിയ നയവുമായി വ്യവസായ മന്ത്രി പി രാജീവ്. വ്യവസായ ശാലകളിലെ പരിശോധനയ്ക്കായി ഒരു കേന്ദ്രീകൃത പരിശോധനാ സംവിധാനത്തിന് രൂപം നല്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ഇതിനായി ഒരു വെബ്സൈറ്റിന് രൂപം നല്‍കും. ലോ, മീഡിയം, ഹൈ റിസ്‌ക്ക് വിഭാഗങ്ങളിലായി വ്യവസായങ്ങളെ തരം തിരിക്കും. ലോ റിസ്‌ക്ക് വ്യവസായങ്ങളില്‍ വര്‍ഷത്തില്‍ ഒരിക്കലോ ഓണ്‍ലൈനായോ മാത്രമേ പരിശോധന നടത്തൂ. ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ നോട്ടീസ് നല്കി മാത്രമേ വര്‍ഷത്തില്‍ ഒരിക്കല്‍ പരിശോധന നടത്തൂവെന്നും രാജീവ് പറഞ്ഞു.

1

കേരളം ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളെ മാതൃകയാക്കണമെന്ന കിറ്റെക്‌സ് എംഡി സാബു ജേക്കബിന്റെ വാദം അപഹാസ്യമാണ്. ദേശീയ തലത്തില്‍ തന്നെ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളം. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. ഇന്നവേഷന്‍ സൂചികയിലും മികച്ച ബിസിനസ് സാഹചര്യമുള്ള സംസ്ഥാനമെന്ന വിഭാഗത്തിലും കേരളം രണ്ടാം സ്ഥാനത്തുണ്ട്. തൊഴില്‍രഹിതമായ യുവാക്കളുടെ പട്ടിക ഉന്നയിച്ചുള്ള സാബു ജേക്കബിന്റെ വാദം നിഗൂഡ ലക്ഷ്യം വെച്ചുള്ളതാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഓരോ വകുപ്പും പ്രത്യേകം പരിശോധന നടത്തുന്നതിനു പകരം കേന്ദ്രീകൃത പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഓരോ വകുപ്പും പരിശോധനക്ക് പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കും. അതില്‍ നിന്ന് സിസ്റ്റം തന്നെ പരിശോധനക്ക് പോകേണ്ടവരെ തീരുമാനിക്കും. ഏത് പരിശോധന കഴിഞ്ഞാലും 48 മണിക്കൂറിനുള്ളില്‍ പരിശോധനാ റിപ്പോര്‍ട്ട് സ്ഥാപന ഉടമയ്ക്ക് നല്കുകയും വെബ് പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും. പെട്ടെന്നുള്ള പരാതികളില്‍ അന്വേഷിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും.

Recommended Video

cmsvideo
    ഞങ്ങളുടെ ദൈവമാണ് സാബു സാർ..Secret Of Twenty 20 | Oneindia Malayalam

    മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

    രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് ക്രിയാത്മകമായാണ് വ്യവസായ സമൂഹം പൊതുവില്‍ പ്രതികരിക്കുന്നത്. സംസ്ഥാനത്തിന്റെ പൊതു താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ സമീപനം ആരില്‍ നിന്നും ഉണ്ടാകരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. കിറ്റക്‌സില്‍ സംസ്ഥാന സര്‍ക്കാരോ ഏതെങ്കിലും വകുപ്പോ മുന്‍കൈ എടുത്ത് കിറ്റ്കസില്‍ പരിശോധന നടത്തിയിട്ടില്ല. ഹൈക്കോടതി അടക്കം നല്‍കിയ നിര്‍ദേശമാണ് പാലിച്ചത്. പരിശോധന നടന്നപ്പോള്‍ ആരും തടസ്സങ്ങള്‍ നിന്നിരുന്നില്ലെന്നും രാജീവ് പറഞ്ഞു.

    സാരിയില്‍ അതിസുന്ദരിയായി നവ്യ നായര്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+