കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഷാർജ ഷെയ്ക്കിന് കൈക്കൂലി കൊടുക്കാൻ മാത്രം താൻ വളർന്നോ'; പറഞ്ഞതെല്ലാം കളളം; പി ശ്രീരാമകൃഷ്ണൻ

Google Oneindia Malayalam News

തിരുവനന്തപുരം : സ്വർണക്കള്ളക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് വ്യക്തമാക്കി മുൻ സ്പീക്കറും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷ്ണൻ രംഗത്ത്. ഷാർജ ഷെയ്ക്കിന് കൈക്കൂലി കൊടുക്കാൻ മാത്രം താൻ വളർന്നോ എന്ന ചോദ്യം ഉയർത്തിയിരുന്നു ശ്രീ രാമകൃഷ്ണന്റെ പ്രതികരണം.

സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ എല്ലാം തെറ്റാണ്. കേസ് നേരത്തെ അന്വേഷണ ഏജൻസികൾ വിശദമായി പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെ മൊഴികൾ രേഖപ്പെടുത്തുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. അന്ന് സമർപ്പിച്ചിരുന്ന കുറ്റപത്രത്തിൽ ഇത്തരം കാര്യങ്ങൾ പരാമർശിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

p sre

സ്വപ്നയുടെ ആരോപങ്ങളെ പൂർണ്ണമായും തളളിക്കൊണ്ടായിരുന്നു ശ്രീരാമകൃഷ്ണന്റെ പ്രതികരണം ഉണ്ടായത്. തീർത്തും അസംബന്ധമായ കാര്യങ്ങളാണ് സ്വപ്ന സുരേഷ് തനിക്ക് എതിരെ ഉന്നയിക്കുന്നത്. എന്ത് അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ സ്വപ്ന പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. നേരത്തെ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോഴും സ്വപ്ന പറഞ്ഞുകൊണ്ടിരിക്കുന്നത്. തനിക്കിത് പുതിയ ആരോപണങ്ങളായി തോന്നിയിട്ടില്ലെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.

ഷാർജ ഷെയ്ക്കിനെ താൻ സ്വകാര്യമായി കണ്ടിട്ടില്ല. തനിക്ക് അതിന്റെ ആവശ്യമില്ല. ഷെയ്ക്കുമായി തനിക്ക് യാതൊരു തരത്തിലുമുളള വ്യക്തിപരമായ അടുപ്പം ഇല്ല. കോൺസുലേറ്റ് ജനറലിന്റെ ഫോൺ നമ്പർ പോലും തന്റെ മൊബൈൽ ഫോണിൽ ഇല്ല.

ഇക്കാര്യങ്ങളൊക്കെ നേരത്തെ തന്നെ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പു വരുത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വപ്ന പറയുന്നതു പോലെ മിഡിൽ ഈസ്റ്റ് എന്നൊരു കോളേജ് ഷാർജയിലില്ല. ഇതിനായി ഭൂമി അവിടെ തനിക്ക് അനുവദിച്ചിട്ടുമില്ല. ഇതൊക്കെ മനസ്സിലാക്കിയ മാധ്യമങ്ങൾ വീണ്ടും ചോദിച്ച് ബുദ്ധിമുട്ടിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

'മുഖ്യമന്ത്രിയിൽ നിന്നും ഭീഷണിയാണ്, തനിക്ക് സുരക്ഷ വേണം'; സ്വപ്നയുടെ അപേക്ഷയിൽ കോടതിയുടെ തീരുമാനം ?'മുഖ്യമന്ത്രിയിൽ നിന്നും ഭീഷണിയാണ്, തനിക്ക് സുരക്ഷ വേണം'; സ്വപ്നയുടെ അപേക്ഷയിൽ കോടതിയുടെ തീരുമാനം ?

കേരളത്തിന്റെ മൂന്നിരട്ടി വരുമാനമുള്ള ഷാർജയിലെ ഷെയ്ക്കിനും കോൺസുലേറ്റിനും ഞാൻ കൈക്കൂലി കൊടുത്തു എന്നാണ് പറയുന്നത്. കൈക്കൂലി വാങ്ങാൻ നിൽക്കുന്ന വ്യക്തിയാണോ അദ്ദേഹമെന്ന് പി ശ്രീരാമകൃഷ്ണൻ ചോദിച്ചു. സ്വപ്ന സുരേഷ് ഉന്നയിക്കുന്ന ഈ കാര്യങ്ങളിൽ എന്ത് യുക്തിയാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

മൂന്നാറിന്റെ മനോഹാരിതയില്‍ അപർണ മൾബറി; വെളള വേഷത്തിൽ ക്യൂട്ട് ലുക്കാണ്...

Recommended Video

cmsvideo
Swapna Suresh's Allegation Against CM | മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസിന് സഹായം തേടി

അതേസമയം, പി ശ്രീരാമകൃഷ്ണനെതിരെയും സ്വപ്ന കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപണം ഉണ്ടായി. സുഹൃത്ത് നിയന്ത്രിക്കുന്ന മിഡിലീസ്റ്റ് കോളജിന് ഷാർജയിൽ ഭൂമി ലഭിക്കുന്നതിന്
പി ശ്രീരാമകൃഷ്ണൻ ഇടപെട്ടുവെന്ന് സ്വപ്‍ന സുരേഷ് സത്യവാങ്മൂലത്തിൽ ആരോപിക്കുന്നത്. ഇതിന് പിന്നാലെ, അദ്ദേഹത്തിന് കൈക്കൂലിയായി ഒരു ബാഗ് നിറയെ പണം കോണ്സുലേറ്റ് ജനറൽ നൽകിയെന്നും സ്വപ്‍ന പറയുന്നു.

English summary
p sreeramakrishnan reacted to swapna suresh latest allegations against him goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X