കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈവിടാതെ സര്‍ക്കാര്‍; ഓഖി ദുരന്തബാധിതരായ 387 വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കും

  • By Desk
Google Oneindia Malayalam News

കേരള തീരത്ത് നാശം വിതച്ച ഒഖി ചുഴലിക്കാറ്റില്‍ പെട്ട് നൂറിലേറേ പേര്‍ മരണപ്പെടുകയും അതിലേറെ ആളുകളെ കാണാതാവുകയും ചെയ്തിരുന്നു. കേരളത്തിന്റെ തെക്കന്‍ തീരങ്ങളിലും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുമായിരുന്നു ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ച്. ഓഖി ബാക്കി വെച്ച ദുരിതത്തില്‍ നിന്ന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഇതുവരെ പൂര്‍ണ്ണായി കരകയറിയിട്ടില്ല. അവര്‍ക്ക് എല്ലാവിധ സഹായങ്ങളുമായി സര്‍ക്കാറും സന്നദ്ധ സംഘടനകളും ഒപ്പം നില്‍ക്കുന്നു.

സംസ്ഥാനസര്‍ക്കാര്‍ 20 ലക്ഷവും കേന്ദ്രസര്‍ക്കാര്‍ 2 ലക്ഷരൂപയുമായിരുന്നു മരിച്ചവരുടെ കുടുംബത്തിന് സാഹായധനമായി പ്രഖാപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം വളരെ വേഗത്തിലാണ് കൊടുത്തു തീര്‍ത്തത്. ഇപ്പോഴിതാ ഓഖിയില്‍ കാണാതായവരുടെ മക്കള്‍ക്കായി പുതിയ പാക്കേജുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്.

പുതിയ പാക്കേജ്

പുതിയ പാക്കേജ്

ഓഖി ദുരിതബാധിതരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ പുതിയ പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. ദുരിതത്തില്‍പ്പെട്ടവരുടെ മക്കളുടെ വിദ്യാഭ്യാസ ചിലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുന്ന തരത്തിലുള്ളതാണ് പുതിയ പാക്കേജ്. ഓഖി ദുരിതാശ്വാസങ്ങള്‍ക്കായി സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ച് പാക്കേജുകള്‍ക്ക് പുറമെയാണിത്.

387 വിദ്യാര്‍ത്ഥികള്‍

387 വിദ്യാര്‍ത്ഥികള്‍

ദുരന്തത്തില്‍പ്പെട്ട 143 മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിലെ 387 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാറിന്റെ പുതിയ പാക്കേജിന്റെ ഗുണം ലഭിക്കും. വിദ്യാര്‍ത്ഥികളുടെ പ്രീ-പ്രൈമറി മുതല്‍ ഉന്നത വിദ്യാഭ്യസം വരെയുള്ള പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും. പാക്കേജ് അടുത്ത മന്ത്രിസഭായ യോഗത്തില്‍ പരിഗണിക്കും.

പ്രത്യേക കേസ്

പ്രത്യേക കേസ്

ദുരന്തത്തില്‍ അച്ഛന്‍, അല്ലെങ്കില്‍ രക്ഷകര്‍ത്താവോ മരിച്ചതോടെ പഠനം ആശങ്കയിലായ കുട്ടികള്‍ക്ക് സര്‍ക്കാറിന്റെ പാക്കേജ് സഹായകരമാവും. പുസ്തകം,വസ്ത്രം, മറ്റു പഠനച്ചെലവ് എല്ലാം ഉള്‍പ്പെടുന്ന സമ്പൂര്‍ണ്ണ വിദ്യാഭ്യാസ പാക്കേജാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. പ്രത്യേക കേസായി പരിഗണിച്ചാണ് വിദ്യാഭ്യാസ പാക്കേജ് നടപ്പിലാക്കുന്നത്.

ഉന്നത പഠനം

ഉന്നത പഠനം

ഉന്നത് വിദ്യാഭ്യാസത്തിന് ഏത് കോഴ്‌സിനും ചേര്‍ന്നാലും ഫീസുള്‍പ്പടെ സര്‍ക്കാര്‍ വഹിക്കും. സംസ്ഥാനത്തിനും പുറത്ത് ഉന്നത പഠനം നടത്താന്‍ താല്‍പര്യമുള്ളവരുടെ ചെലവ് വഹിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. സര്‍ക്കാര്‍, അണ്‍ എയ്ഡഡ്, അണ്‍ എയ്ഡഡ് വ്യത്യാസമില്ലാതെ പാക്കേജ് അനുവദിക്കും

പുനരധിവാസം

പുനരധിവാസം

വിദ്യാഭ്യാസ പാക്കേജിന് പുറമേ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് വിഴിഞ്ഞത്ത് സര്‍ക്കാര്‍ ഫുഡ് പ്രോസസിങ്ങ് സെന്റര്‍ സ്ഥാപിക്കും. ഓഖി ദുരിതബാധിതര്‍ക്ക് ഉള്‍പ്പടെ ഇതിന്റെ ഗുണം ലഭിക്കും. തീരദേശമേഖലയിലെ 24,000 വീട് കടലാക്രമണ ഭീഷണിയിലാണ്. ഇത്തരം വീടുകളില്‍ താമസിക്കുന്നവരുടെ പുനരധിവാസത്തിനും സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്.

സൂസപാക്യം

സൂസപാക്യം

ഓഖി ധനസഹായം വളരെ വേഗത്തില്‍ വിതരണം ചെയ്ത മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങളുമായി ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം ഇന്നലെ രംഗത്ത് എത്തിയിരുന്നു.
സംസ്ഥാനതീരത്ത് ഓഖി ഏറ്റവും കൂടുതല്‍ നാശം വിതച്ചത് തിരുവനന്തപുരം ജില്ലയിലായിരുന്നു. കടല്‍ത്തീര ജനതക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകിയെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാറിനും എതിരെ ആദ്യഘട്ടത്തില്‍ രൂക്ഷവിമര്‍ശനമായിരുന്നു തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പായ എം സൂസപാക്യം നടത്തിയിരുന്നത്.

മാതൃക

മാതൃക

ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളസര്‍ക്കാര്‍ മികച്ച മാതൃകയാണെന്നാണ് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം ഇന്നലെ അഭിപ്രായപ്പെട്ടത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ത്ഥയെ സഭചോദ്യം ചെയ്തുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ ആത്മാര്‍ത്ഥയെ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ലെന്നും തുടര്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന അഭിപ്രായം മാത്രമാണ് ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

20 ലക്ഷം

20 ലക്ഷം

ദുരതന്തില്‍ മണരപ്പെട്ടവര്‍ക്കും കാണാതായവര്‍ക്കും കേരളാ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം 20 ലക്ഷം രൂപ നഷ്ടപരിഹാരം വേഗത്തില്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. സാധാരണ നഷ്ടപരിഹാര വിതരണം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നടക്കുക. എന്നാല്‍ ഓഖി സഹായ വിതരണത്തില്‍ അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രശംസനീയം

പ്രശംസനീയം

ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളോടൊപ്പം നില്‍ക്കാനുള്ള സംസ്ഥാനസര്‍ക്കാറിന്റെ മനോഭാവം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഓഖി ദുരിതത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്കായി ലത്തീന്‍ അതിരൂപത തയ്യാറാക്കിയ വരുമാനദായക പദ്ധതി ധനസഹായ വിതരണചടങ്ങില്‍ സംസാരിക്കുകയായിരുന്നു സൂസപാക്യം.

English summary
package of educational aid by the gvmnt for the okhi affected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X