Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാജ്യമെമ്പാടും ബിജെപിയെ നേരിടുന്നത് കോൺഗ്രസ് തന്നെയാണ്';ബൃന്ദയ്ക്കും സിപിഎമ്മിനുമെതിരെ പദ്മ വേണുഗോപാൽ

തൃശ്ശൂർ; ജഹാംഗീർപുരിയിലെ സിപിഎം നേതാവ് ബൃന്ദ കാരാട്ടിന്റെ ഇടപടലിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. 'കേരളത്തിൽ പാവങ്ങളുടെ പറമ്പിലും അടുക്കളയിലും കെ-റെയിൽ കുറ്റികൾ ഇടുമ്പോൾ അതിനെ പിന്തുണയ്ക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് ബൃന്ദാ കാരാട്ട്. അവരാണ് ഡൽഹിയിൽ വലിയ പോരാട്ടം നടത്തിയെന്ന് സഖാക്കൾ തള്ളി മറിക്കുന്നതെന്ന്' പദ്മജ പരിഹസിച്ചു. 'കോൺഗ്രസ് നേതാവ് കപിൽ സിബൽ നേടിയെടുത്ത കോടതി ഉത്തരവാണ് ബൃന്ദ ഉയർത്തി കാട്ടിയത് .ബൃന്ദ കോടതി ഉത്തരവുമായി ബുൾഡോസറിന്റെ മുമ്പിൽ നിന്നു എന്ന കാരണം കൊണ്ട് ഞങ്ങളാണ് ബിജെപിയെ പ്രതിരോധിക്കുന്നത് എന്നാണ് ഇപ്പോൾ സഖാക്കൾ തള്ളി മറിക്കുന്നത്.ഓർക്കുക,രാജ്യമെമ്പാടും ബിജെപിയെ നേരിടുന്നത് കോൺഗ്രസ് തന്നെയാണ്',പദ്മജ ഫേസ്ബുക്കിൽ കുറിച്ചു.

 1-1647755308.jpg -Propert

കുറിപ്പ് വായിക്കാം-വൃന്ദാ കാരാട്ട് അല്ലേ ബിജെപി നേതാവ് അരുൺ ജയിട്ലിക്കു ഒപ്പം 2014 ൽ കോൺഗ്രസിനെ പുറത്താക്കാൻ സംഘപരിവാർ ഇറക്കിയ തുറുപ്പു ചീട്ട് ആയ അണ്ണാ ഹസാരെയുടെ കൂടെ വേദിയിൽ നിൽക്കുന്നത്? കോൺഗ്രസ് പുറത്തായാൽ ബിജെപിയാണ് 2014 ൽ പകരം അധികാരത്തിൽ വരിക എന്ന കാര്യം സഖാക്കൾക്ക് അന്ന് അറിയില്ലായിരുന്നോ?
കേരളത്തിൽ പാവങ്ങളുടെ പറമ്പിലും അടുക്കളയിലും K റെയിൽ കുറ്റികൾ ഇടുമ്പോൾ അതിനെ പിന്തുണയ്ക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് വൃന്ദാ കാരാട്ട്... ആ വൃന്ദ കാരാട്ട് ഡൽഹിയിൽ വലിയ പോരാട്ടം നടത്തി എന്ന് പറഞ്ഞ് സഖാക്കൾ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും പരിഹസിക്കുന്നു.. ആദ്യമേ പറയട്ടെ, കോൺഗ്രസ് നേതാവ് കപിൽ സിബൽ നേടിയെടുത്ത കോടതി ഉത്തരവാണ് ഇത്... അതാണ് വൃന്ദാകാരാട്ട് ഉയർത്തി കാട്ടിയത്

കോൺഗ്രസിനെ തകർക്കാൻ BJP ക്കൊപ്പവും BJP രൂപീകരിക്കുന്നതിനു മുമ്പ് അതിന്റെ ഭൂത കാല സംഘടനയായ ജന സംഘവുമായി ഒക്കെ കൂട്ട് കൂടിയിട്ടുള്ളത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആണ്..
സംഘപരിവാർ ശക്തികളുമായി കൂട്ടുകൂടിയ ചരിത്രം ഒരിക്കലും കോൺഗ്രസിനില്ല.. കോൺഗ്രസ് 60 വർഷത്തോളം രാജ്യം
ഭരിച്ചതുകൊണ്ടാണ് ഭാരതം മതേതര രാജ്യമായി ഇന്നും നില നിൽക്കുന്നത്.. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇന്ത്യ ഹിന്ദു രാഷ്ട്രം ആക്കണം എന്ന സംഘപരിവാർകാരുടെ തീരുമാനം തള്ളിക്കളഞ്ഞ് ഈ രാജ്യം മതേതര രാഷ്ട്രമായി നിലനിർത്തിയത് ജവഹർലാൽ നെഹ്റുവിന്റെ കോൺഗ്രസ് ഗവൺമെന്റ് ആണ്.. തുടർന്നുവന്ന എല്ലാ കോൺഗ്രസ് സർക്കാരുകളും മതേതര നിലപാടിൽ ഉറച്ചു നിന്നു..

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബിജെപിക്കെതിരെ രാജ്യമെമ്പാടും ഓടിനടന്ന് നിരന്തരം പോരാടുമ്പോൾ അതിനെ പരിഹസിക്കുന്ന സഖാക്കൾ ഇപ്പോൾ വൃന്ദാ കാരാട്ടിനെ ഉയർത്തിക്കാട്ടി കോൺഗ്രസിനെ വീണ്ടും പരിഹസിക്കുന്നു.. ദില്ലിയിൽ യെച്ചൂരിക്ക് സംഘപരിവാറിന്റെ മർദ്ദനമേറ്റപ്പോൾ ആദ്യം അവിടെ ഓടിയെത്തിയത് രാഹുൽ ഗാന്ധിയാണ്...
വൃന്ദാ കാരാട്ട് കോടതി ഉത്തരവുമായി ബുൾഡോസറിന്റെ മുമ്പിൽ നിന്നു എന്ന കാരണം കൊണ്ട് ഞങ്ങളാണ് ബിജെപിയെ പ്രതിരോധിക്കുന്നത് എന്നാണ് ഇപ്പോൾ സഖാക്കൾ തള്ളി മറിക്കുന്നത് ... ഓർക്കുക,രാജ്യമെമ്പാടും ബിജെപിയെ നേരിടുന്നത് കോൺഗ്രസ് തന്നെയാണ്..

1977 ൽ LK അദ്വാനിയും വാജ്പേയിയും ആദ്യമായി മൊറാർജി ദേശായി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിമാർ ആയത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പിന്തുണയോടെയാണ്..1989 ൽ കോൺഗ്രസിനെ പുറത്താക്കാൻ വി പി സിങ്ങിന്റെ വീട്ടിൽ ഇടതും വലതും ഇരുന്ന് ചർച്ചകളിൽ പങ്കെടുത്തത് അദ്വാനിയും EMS ഉം ആണ്..2 സീറ്റുണ്ടായിരുന്ന ബിജെപിയെ രാജ്യത്ത് വളർത്തിയത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആണ്..1977 ൽ പിണറായി വിജയൻ കുത്തുപറമ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് പോലും സംഘപരിവാർ പിന്തുണയിലാണ്...സഖാവ് T ശിവദാസമേനോന് വേണ്ടി പ്രസംഗിക്കാൻ അന്ന് വന്നത് LK അദ്വാനി ആണ്, പ്രസംഗം പരിഭാഷപ്പെടുത്തിയത്
ഒ രാജഗോപാൽ ആണ്.. കോൺഗ്രസിനെ തകർക്കാൻ CPM ബിജെപിയുമായി കൂട്ടു കൂടിയ ചരിത്രം എഴുതിയാൽഎന്റെ ലേഖനം നീണ്ടു പോകും, കാരണം ഒത്തിരി ഉണ്ട്..
ഒരിക്കൽ കൂടി പറയുന്നു കോൺഗ്രസിന് വർഗീയ ശക്തികളുമായി കൂട്ടുചേർന്ന പാരമ്പര്യം ഒരിക്കലുമില്ല..

Recommended Video

cmsvideo
    ജഹാംഗീര്‍പുരിയില്‍ തമ്മില്‍ത്തല്ലിപ്പിക്കാന്‍ വന്നവര്‍ തല്‍ക്കാലം ജാവോ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+