കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ടച്ചങ്ക് കാണിക്കൂ.. പത്മാവതി കേരളത്തിൽ റിലീസ് ചെയ്യണം.. പിണറായി വിജയന് കത്തയച്ച് കോൺഗ്രസ്

Google Oneindia Malayalam News

കോഴിക്കോട്: വിവാദ ബോളിവുഡ് ചിത്രം പത്മാവതി കേരളത്തില്‍ റിലീസ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ്. കെപിസിസി പ്രസിഡണ്ട് എംഎം ഹസ്സന്‍ ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. രാജ്യമെങ്ങും സംഘപരിവാര്‍ സംഘടനകള്‍ പത്മാവതിക്കെതിരെ വാളെടുക്കുന്നതിനിടെയാണ് കോണ്‍ഗ്രസ്സ് ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. രജ്പുത് റാണിയായ പത്മാവതിയുടെ ചരിത്രം വളച്ചൊടിക്കുന്നു എന്നാണ് ഇതുവരെ പുറത്തിറങ്ങാത്ത ചിത്രത്തിന് എതിരെയുള്ള ആരോപണം. മധ്യപ്രദേശിലും ഗുജറാത്തിലും ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. സിനിമ കേരളത്തില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് കര്‍ണിസേന തലവന്‍ സുഗ്‌ദേവ് സിംഗ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.കേരളത്തില്‍ റിലീസ് ചെയ്താല്‍ തീയറ്ററുകള്‍ കത്തിക്കുമെന്നും കര്‍ണിസേനയുടെ ഭീഷണിയുണ്ട്.

നടി ആക്രമിക്കപ്പെട്ട രാത്രി രഹസ്യ കൂടിക്കാഴ്ച!! മതിൽ ചാടി സുനി കണ്ട യുവതി.. പോലീസിന്റെ അടുത്ത നീക്കംനടി ആക്രമിക്കപ്പെട്ട രാത്രി രഹസ്യ കൂടിക്കാഴ്ച!! മതിൽ ചാടി സുനി കണ്ട യുവതി.. പോലീസിന്റെ അടുത്ത നീക്കം

padmavati

റാണി പത്മാവതിയെ അപമാനിക്കുന്ന ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് സംഘപരിവാറിന്റെ വെല്ലുവിളി. രജ്പുത് സംഘടനകളുടെ ഈ ഭീഷണിക്ക് ബിജെപിയുടേയും ആര്‍എസ്എസ്സിന്റേയും മൗനസമ്മതവുമുണ്ട്. ചിത്രത്തിന് ഇതുവരെ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടില്ല. നേരത്തെ അപേക്ഷ പൂര്‍ണമല്ലെന്ന് പറഞ്ഞ് ചിത്രം സെന്‍സര്‍ ബോര്‍ഡ് തിരിച്ചയയ്ക്കുകയായിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഡിസംബര്‍ ഒന്നിന് നടക്കേണ്ട ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, ദീപിക പദുക്കോണ്‍ എന്നിവര്‍ ചിത്രത്തിന്റെ പേരില്‍ വധഭീഷണി വരെ നേരിടുന്നു.

English summary
Congress has sent letter to Pinarayai Vijayan asking for the release of Padmavati in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X