'അദ്ദേഹം പറഞ്ഞ കാര്യത്തില്‍ ഒരുപാട് സന്തോഷമുണ്ട്'; സുരേഷ് ഗോപി പറഞ്ഞ രഹസ്യത്തെ കുറിച്ച് സിഐ
കോട്ടയം: തൃശൂരില്‍ പൊലീസുകാരനെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് സല്യൂട്ട് അടിപ്പിച്ച രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയുടെ നടപടി വിവാദമായിരുന്നു. എംപിയുടെ നടപടിയില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സല്യൂട്ടടി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് അസോസിയേഷനും താരത്തിനെതിരെ രംഗത്തെത്തിയിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം കോട്ടയത്ത് വച്ച് ഒരു പൊലീസുകാരന്‍ സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്യുന്നതും അതിന് ശേഷം അദ്ദേഹം പൊലീസുകാരന്റെ ചെവിയില്‍ സ്വകാര്യം പറയുന്ന ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്നാല്‍ ഇപ്പോഴിതാ സുരേഷ് ഗോപി തന്റെ ചെവിയില്‍ കാര്യത്തെ കുറിച്ച് പ്രതികരിക്കുകയാണ് പാല സിഐ തോംസണ്‍.

കഴിഞ്ഞ ദിവസം സുരേഷ് ഗോപി പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിക്കാന്‍ പാലയില്‍ എത്തിയിരുന്നു. സുരേഷ് ഗോപി ബിഷപ്പ് ഹൗസില്‍ എത്തിയപ്പോഴായിരുന്നു സിഐ തോംസണ്‍ സുരേഷ് ഗോപിക്ക് ആദ്യം സല്യൂട്ട് അര്‍പ്പിച്ചത്. ഇതിന് ശേഷം മുത്തോലിയില്‍ നടന്ന നാളികേര വികസന കോര്‍പ്പറേഷന്റെ പരിപാടിയില്‍ പങ്കെടുക്കാനും എത്തി. അവിടെയും സിഐ തോംസണ്‍ സ്വീകരിക്കാന്‍ മുന്നിലുണ്ടായിരുന്നു. ഇവിടെ വച്ചും തോംസണ്‍ സുരേഷ് ഗോപിക്ക് സല്യൂട്ട് നല്‍കി.

ഇതിന് ശേഷമാണ് സുരേഷ് ഗോപി തോംസണോട് രഹസ്യമായി സംഭാഷണം നടത്തിയത്. സല്യൂട്ടിന് പിന്നാലെ സുരേഷ് ഗോപി തോംസണോട് ചെവിയില്‍ എന്തോ പറയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ എന്താണ് സുരേഷ് ഗോപി പറഞ്ഞത് എന്ന് സംബന്ധിച്ച് സുരേഷ് ഗോപിയോ തോംസണോ പ്രതികരിച്ചില്ല.

ഇക്കാര്യത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ സിഐയോട് ചോദിച്ചിരുന്നു. എന്നാല്‍ ഉന്നത പദവിയിലിരിക്കുന്ന ജനപ്രതിനിധി തന്നോട് ചെവിയില്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്തുരപറയാനാവില്ലെന്നാണ് സിഐ പ്രതികരിച്ചത്. എന്നാല്‍ മറ്റൊരു സന്തോഷം തോംസണ്‍ മാധ്യമപ്രവര്‍ത്തകരോട് പങ്കുവച്ചു അദ്ദേഹം ചെവിയില്‍ പറഞ്ഞ കാര്യങ്ങളില്‍ തനിക്ക് വലിയ സന്തോഷമുണ്ടെന്നും ആ രഹസ്യം എന്നോട് കൂടെ ഇരിക്കട്ടയെന്നുമായിരുന്നു തോംസണ്‍ പറഞ്ഞത്.
സ്റ്റൈലിഷ്... അമല ഇതെന്തൊരു ലുക്കാണ്, വൈറലായി നടിയുടെ പുതിയ ചിത്രങ്ങൾ

അതേസമയം, സുരേഷ് ഗോപിയുടെ സല്യൂട്ട് വിവാദം സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചകളാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിലര്‍ സുരേഷ് ഗോപിയെ പിന്തുണച്ചെത്തിയപ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശിച്ചാണ് രംഗത്തെത്തിയത്. മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാറാണ് സുരേഷ് ഗോപിയെ അനുകൂലിച്ച് രംഗത്തെത്തിയത്. ജനപ്രതിനിധികള്‍ക്ക് പൊലീസ് നല്‍കുന്ന ബഹുമാനമാണ് സല്യൂട്ട് എന്നായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞത്.

ഇവിടെ സുരേഷ് ഗോപിയെന്ന വ്യക്തിയെയോ അദ്ദേഹത്തിന്റെ രാഷ്ട്രീയമോ അല്ല നോക്കേണ്ടത്. അദ്ദേഹം പാര്‍ലമെന്റിലെ ഒരു ജനപ്രതിനിധിയാണെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. എന്നാല്‍ സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എംപിയെ പിന്തുണച്ച കെബി ഗണേഷ് കുമാറിനെ പരോക്ഷമായി ട്രോളി നടന്‍ വിനായകനും രംഗത്തെത്തിയിരുന്നു.

ഗണേഷ് കുമാറിന്റെ അച്ഛനും മുന്‍ മന്ത്രിയുമായ അന്തരിച്ച കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിളളയുടെ വിക്കി പീഡിയ പേജിന്റെ ഒരു ഭാഗമാണ് വിനായകന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിനായകന്റെ പോസ്റ്റ് മണിക്കൂറുകള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ഇതിനിടെ സുരേഷ് ഗോപിയുടെ സല്യൂട്ട് വിവാദത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ മേജര്‍ രവിയും രംഗത്തെത്തി. പൊലീസുകാരനോട് പരസ്യമായി സല്യൂട്ട് ചോദിച്ച് വാങ്ങിയ സുരേഷ് ഗോപിയുടെ നടപടിയില്‍ തെറ്റില്ലെന്നും താന്‍ അതിനോട് യോജിക്കുന്നുണ്ടെന്നും മേജര്‍ രവി മനോരമ ന്യൂസിനോട് പറഞ്ഞു.












Click it and Unblock the Notifications