മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടു, യുഡിഎഫ് ഘടകക്ഷിയാകും, ഇടതുമുന്നണി നന്ദികേട് കാട്ടിയെന്ന് കാപ്പൻ
തിരുവനന്തപുരം: പാലാ എംഎല്‍എ മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടു. യുഡിഎഫ് ഘടകക്ഷിയാകുമെന്ന് മാണി സി കാപ്പന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ദില്ലിയില്‍ എന്‍സിപി കേന്ദ്ര നേതൃത്വവുമായുളള ചര്‍ച്ചകള്‍ക്ക് ശേഷമാണ് കാപ്പന്റെ പ്രഖ്യാപനം. കേന്ദ്ര നേതൃത്വം തന്നെ കൈവിട്ടിട്ടില്ലെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ മാണി സി കാപ്പന്‍ പങ്കെടുക്കും. യുഡിഎഫിന്റെ ഘടകകക്ഷിയായിട്ടായിരിക്കും താന്‍ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുക എന്നും കാപ്പന്‍ അറിയിച്ചു. എല്‍ഡിഎഫില്‍ തുടരുമോ എന്നത് സംബന്ധിച്ച് എന്‍സിപി കേന്ദ്ര നേതൃത്വം ഇന്ന് വൈകിട്ട് തീരുമാനം പ്രഖ്യാപിക്കും.
എട്ട് പേരുടെ ജീവനെടുത്ത് തമിഴ്നാട്ടിലെ പടക്ക നിർമ്മാണ ശാലയിലെ തീപിടുത്തം- ചിത്രങ്ങൾ കാണാം

എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറും പ്രഫുല്‍ പട്ടേലും തമ്മിലുളള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും തീരുമാനം. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എന്തായാലും എംഎല്‍എ സ്ഥാനം രാജി വെയ്ക്കുന്നില്ല. ദേശീയ നേതൃത്വം തനിക്കൊപ്പം നില്‍ക്കും എന്ന് തന്നെയാണ് വിശ്വാസം. ഇപ്പോള്‍ പുതിയ പാര്‍ട്ടിയുണ്ടാക്കാനില്ലെന്നും കാപ്പന്‍ പറഞ്ഞു. പാലായില്‍ നാളെ കരുത്ത് തെളിയിക്കുമെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കി. പാലായിലെ ജനങ്ങള്‍ തനിക്കൊപ്പം തന്നെയാണ്. പാലായിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരും തനിക്കൊപ്പമുണ്ടെന്ന് കാപ്പന്‍ അവകാശപ്പെട്ടു.
Recommended Video
തനിക്കൊപ്പമുളള എന്‍സിപി നേതാക്കളും യുഡിഎഫില്‍ ചേരും. എന്‍സിപിയുടെ 9 സംസ്ഥാന ഭാരവാഹികള്‍, അഖിലേന്ത്യാ സെക്രട്ടറി, 7 ജില്ലാ പ്രസിഡണ്ടുമാര്‍ എന്നിവര്‍ തനിക്കൊപ്പമുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും കാപ്പന്‍ പറഞ്ഞു. പാലായില്‍ താന്‍ എംഎല്‍എ ആയതിന് ശേഷം വലിയ വികസനമാണ് ഉണ്ടായത്. അക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് നന്ദിയുണ്ടെന്നും മാണി സി കാപ്പന്‍ പറഞ്ഞു. എന്നാല്‍ സീറ്റിന്റെ കാര്യത്തില്‍ മുന്നണി തന്നെ അവഗണിച്ചുവെന്നും എല്‍ഡിഎഫ് നീതികേട് കാണിച്ചുവെന്നും മാണി സി കാപ്പന്‍ ആരോപിച്ചു
163 മില്യൺ ഡോളർ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം












Click it and Unblock the Notifications