കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തർക്കവും വിജയവും എല്‍ഡിഎഫിന്: പക്ഷെ പാലായില്‍ യുഡിഎഫ് ഞെട്ടി, രണ്ട് വോട്ടുകള്‍ കുറഞ്ഞു

Google Oneindia Malayalam News

കോട്ടയം: പാലാ നഗരസഭ അധ്യക്ഷയായി ജോസിന്‍ ബിനോയെ തിരഞ്ഞെടുത്തു. ആകെ 26 അംഗങ്ങളുള്ള നഗരസഭ സമിതിയിലെ 25 അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. യു ഡി എഫിനെ പിന്തുണച്ചിരുന്ന ഒരു സ്വതന്ത്ര അംഗം വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. കേരള കോണ്‍ഗ്രസ് എമ്മിന്റെ എതിർപ്പിനെ തുടർന്ന് ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കിയാണ് സി പി എം ജോസിന്‍ ബിനോയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

ഇതോടെ വോട്ടെടുപ്പിന് വലിയ ശ്രദ്ധ ലഭിച്ചു. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ എല്‍ ഡി എഫിന് എല്ലാ വോട്ടുകളും ലഭിക്കുകയും യു ഡി എഫിന് ഒരു സ്വതന്ത്രന്റെ ഉള്‍പ്പടെ രണ്ടുപേരുടെ പിന്തുണ നഷ്ടപ്പെടുന്നതുമാണ് കണ്ടത്.

ജോസിന്‍ ബിനോ അധ്യക്ഷ സ്ഥാനത്തേക്ക്

17 അംഗങ്ങളുടെ പിന്തുണയോടെയാണ് ജോസിന്‍ ബിനോ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എട്ട് അംഗങ്ങളുണ്ടായിട്ടും യു ഡി എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് എഴ് വോട്ട് മാത്രമാണ്. ഒരു വോട്ട് അസാധുവായി. യു ഡി എഫിന്റെ പാർലമെന്ററി പാർട്ടി നേതാവ് പ്രൊഫസർ സതീഷ് ചെല്ലാനിയുടെ വോട്ടാണ് അസാധുവായത്. പേര് ബാലറ്റ് പേപ്പറിന് പിന്നില്‍ എഴുതാതെയായിരുന്നു അദ്ദേഹം വോട്ട് ചെയ്തത്.

പാലായിലെ കേമന്‍ ജോസ് തന്നെ, സിപിഎം വഴങ്ങി; ബിനുവിന് പകരം ജോസിന്‍ ബിനോ അധ്യക്ഷയാവുംപാലായിലെ കേമന്‍ ജോസ് തന്നെ, സിപിഎം വഴങ്ങി; ബിനുവിന് പകരം ജോസിന്‍ ബിനോ അധ്യക്ഷയാവും

 എന്നാല്‍ സ്വന്തം പാളയത്തില്‍ നിന്ന് തന്നേയുള്ള

തർക്കം നിലനില്‍ക്കുന്നതിനാല്‍ എല്‍ ഡി എഫിന്റെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള അട്ടിമറി പ്രതീക്ഷയിലായിരുന്നു യു ഡി എഫ്. എന്നാല്‍ സ്വന്തം പാളയത്തില്‍ നിന്ന് തന്നേയുള്ള വോട്ട് ചോർച്ച അവർക്ക് തിരിച്ചടിയാണ്. പ്രതിഷേധവും അമർഷവുമൊക്കെ ഉണ്ടായെങ്കിലും വോട്ട് ചോർച്ച ഇല്ലാത്തത് എല്‍ ഡി എഫിന് ആശ്വാസമായി.

'ഡിംപല്‍ ഭാലിന് ഷൂട്ടിനിടെ അപകടം, വെള്ളത്തില്‍ വീണു': കേട്ടതൊന്നുമല്ല സത്യം, പുതിയ വീഡിയോ പുറത്ത്'ഡിംപല്‍ ഭാലിന് ഷൂട്ടിനിടെ അപകടം, വെള്ളത്തില്‍ വീണു': കേട്ടതൊന്നുമല്ല സത്യം, പുതിയ വീഡിയോ പുറത്ത്

ആന്റോ ജോസ് പടിഞ്ഞാറെക്കര രാജിവച്ച

നഗരസഭ മുണ്ടുപാലം രണ്ടാം വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ് ജോസിന്‍. എല്‍ ഡി എഫ് ധാരണ പ്രകാരം നിലവിലെ ചെയര്‍മാനായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ ആന്റോ ജോസ് പടിഞ്ഞാറെക്കര രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. പാർട്ടി ചിഹ്നത്തില്‍ മത്സരിച്ച വിജയിച്ച ബിനുവിനെ സ്ഥാനാർത്ഥിയാക്കാനാണ് സി പി എം തീരുമാനിച്ചതെങ്കിലും ശക്തമായ എതിർപ്പുമായി കേരള കോണ്‍ഗ്രസ് എം രംഗത്തെത്തുകായിരുന്നു.

മുടിയുടെ ശക്തിമരുന്ന് നെല്ലിക്ക തന്നെ; മുഖത്തിനും മോശമല്ല, അറിയാം ഗുണങ്ങള്‍

കേരള കോണ്‍ഗ്രസ് എം അംഗങ്ങളെ

നേരത്തെ നഗരസഭയില്‍ എല്‍ ഡി എഫ് അംഗങ്ങള്‍ തമ്മില്‍ പരസ്യമായ സംഘർഷമുണ്ടായിരുന്നു. അന്ന് കേരള കോണ്‍ഗ്രസ് എം അംഗങ്ങളെ മർദ്ദിച്ച സംഭവത്തിലെ പ്രതിയാണ് ബിനു. അന്നത്തെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വലിയ രീതിയില്‍ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ്

അതേസമയം കോട്ടയം ജില്ലയില്‍ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളെച്ചൊല്ലിയും എല്‍ ഡി എഫില്‍ തർക്കം നില്‍നില്‍ക്കുന്നുണ്ട്. സ്ഥാനം ഒഴിയാന്‍ കേരള കോണ്‍ഗ്രസ് എം കാലതാമസം വരുത്തുന്നതില്‍ കേരള കോണ്‍ഗ്രസിനെതിരേ സി പി ഐ ജില്ലാ സെക്രട്ടറി വി ബി ബിനു നേരത്തെ രംഗത്തെത്തിയിരുന്നു.

കേരള കോണ്‍ഗ്രസ് (എം) പ്രതിനിധികള്‍

കേരള കോണ്‍ഗ്രസ് (എം) പ്രതിനിധികള്‍ രാജിവെച്ചശേഷം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു സി പി ഐക്ക് മറുപടിയുമായി രംഗത്ത് വന്നു. സി പി ഐ യുടെ ആശങ്ക അസ്ഥാനത്താണെന്നും മുന്നണിമര്യാദകള്‍ തങ്ങള്‍ പാലിച്ചിട്ടാണെന്നുമായിരുന്നു കേരള കോണ്‍ഗ്രസ് എമ്മിന്റെ മറുപടി. എന്നാല്‍ 30-ന് പാലിക്കേണ്ട ധാരണ ഇത്രയേറെ വൈകിപ്പിച്ച് എല്ലാം ശരിയാണെന്ന് പറയുന്നത് നന്നായില്ലെന്നാണ് സി പി ഐ ഇതിനോട് പ്രതികരിച്ചത്.

ജില്ലയിലെ ത്രിതല പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട്

അതേസമയം, ജില്ലയിലെ ത്രിതല പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് ധാരണകളെല്ലാം കേരള കോണ്‍ഗ്രസ് പാലിച്ചിട്ടുണ്ടെന്ന് പ്രൊഫ.ലോപ്പസ് മാത്യു വ്യക്തമാക്കി. പ്രസ്താവനകള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാമെന്നല്ലാതെ മറ്റൊരു കാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണി ധാരണപ്രകാരം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസ്(എം) അംഗമായ ജോളി മടുക്കക്കുഴി കഴിഞ്ഞ ദിവസമായിരുന്നു രാജിവെച്ചെത്.

English summary
Pala Municipality Chairperson Election Counting: Josin Binu won by 17 votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X