Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യം സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ചയാള്‍ പിടിയില്‍

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. മങ്കര ഞാറക്കോട് സ്വദേശി ഫൈസല്‍ (21)നെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി ഇയാള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.

2015 ഫെബ്രുവരിയില്‍ നടന്ന സംഭവത്തിനുശേഷം പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. കോട്ടയം, ആലപ്പുഴ എന്നിവിടങ്ങില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോള്‍ തന്ത്രപരമായി പോലീസ് പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ ഇയാള്‍ സുഹൃത്തുക്കളടക്കം പലര്‍ക്കും കൈമാറിയതായി പോലീസ് പറഞ്ഞു.

molestation

ദൃശ്യങ്ങള്‍ സോഷ്യമീഡിയവഴി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സംഭവമറിയുന്നത്. ഇതോടെ പോലീസില്‍ പരാതി നല്‍കുയായിരുന്നു. ഇതോടെ പ്രതി നാട്ടില്‍നിന്നും ഒളിവില്‍ പോയി. ഇതിനുശേഷം ഒന്നിലധികം ഫോണ്‍ നമ്പരുകള്‍ ഇയാള്‍ ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പെണ്‍കുട്ടിയ്ക്കൊപ്പമുള്ള ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും മെമ്മറികാര്‍ഡുകളും പൊലീസ് പിടിച്ചെടുത്തു. ടൗണ്‍ നോര്‍ത്ത് സിഐ ജോഷി ജോസ്, എഎസ്‌ഐമാരായ ജി.ഷേണു, സി.കെ. ലക്ഷ്മണന്‍, സൗത്ത് സിഐ ആര്‍. മനോജ്കുമാര്‍, എസ്‌ഐ ടി.സി. മുരുകന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ കെ. നന്ദകുമാര്‍, ആര്‍. കിഷോറ്!, കെ. അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, ആര്‍. രാജീവ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റു ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+