Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൊലീസിന്റേത് ഗുരുതര വീഴ്ച്ച, പാലക്കാട് സംഭവിച്ച കൊലപാതകം ആലപ്പുഴയുടെ ആവർത്തനം'- കെ സുരേന്ദ്രൻ

പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതികരണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പൊലീസിന് എതിരെ വിമർശനം ഉന്നയിച്ചാണ് സുരേന്ദ്രൻ രംഗത്തെത്തിയത്.

പൊലീസിന് വേണ്ട മുൻകരുതൽ ഉണ്ടായിരുന്നില്ല എന്നും ഗുരുതര വീഴ്ചയാണ് നടന്നതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കേരളത്തിന്റെ ക്രമ സമാധാന നില തകർന്നു. ഇവിടെ നടക്കുന്ന ഓരോ കൊലപാതകങ്ങളും ആഭ്യന്തര വകുപ്പിന്റെ പരാജയം കാരണമാണ് സംഭവിക്കുന്നത്.

ആർ എസ് എസ് നേതാവായ ശ്രീനിവാസൻ നിരപരാധിയായ പ്രവർത്തകനാണ്. പാലക്കാട് സംഭവിച്ച കൊലപാതകം ആലപ്പുഴയുടെ ആവർത്തനം ആണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

1

അതേസമയം, പാലക്കാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിലും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. സുബൈറിന്റെ കൊലപാതകത്തിൽ ആർ എസ് എസ്, ബിജെപി പ്രവർത്തകർക്ക് പങ്കില്ല. പോപ്പുലർ ഫ്രണ്ട് നിരോധിക്കണം എന്ന് എന്തുകൊണ്ട് സംസ്ഥാനം ഇതുവരെ ആവശ്യപ്പെട്ടില്ല എന്നും കെ സുരേന്ദ്രൻ ചോദിച്ചു.

2

അതേസമയം, ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസൻ ആണ് ഇന്ന് പാലക്കാട് കൊല്ലപ്പെട്ടത്. 45 വയസ്സുണ്ട് ഇദ്ദേഹത്തിന്. ഇന്ന് ഉച്ചയോടെ ആണ് ശ്രീനിവാസന് വെട്ടേറ്റത്. പാലക്കാട് മേലാമുറിൽ ആയിരുന്നു സംഭവം. ഇദ്ദേഹത്തിന് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. വെട്ടേറ്റതിന് പിന്നാലെ ഉടൻ തന്നെ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

3

ഇദ്ദേഹത്തിന്റെ കാലിനും കൈക്കും തലയുടെ ഭാഗത്തും സാരമായ പരിക്കാണ് പറ്റിയത്. ജില്ലയിൽ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുകയായിരുന്നു ശ്രീനിവാസൻ. അദ്ദേഹത്തിന്റെ കടയ്ക്കുള്ളിൽ കയറിയാണ് അഞ്ചംഗ സംഘം വെട്ടിയത്. മൂന്ന് ബൈക്കുകളിൽ ആണ് സംഘം എത്തിയിരുന്നത്. എന്നാൽ, ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നിൽ എസ് ഡി പി ഐ ആണെന്ന് ബി ജെ പി ആരോപണം ഉന്നയിച്ചു. പൊലീസിന് ഗുരുതര വീഴ്ച ആണ് ഉണ്ടായതെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ വ്യക്തമാക്കി.

ഇനി കുറച്ച് കാലത്തേക്ക് ഇങ്ങനെയുളള ഫോട്ടോസ് ഇല്ല; സനുഷയുടെ മുന്നറിയിപ്പ് ഇതാ

4

ഇത്തരത്തിൽ ഉള്ള അക്രമം തടയാൻ പൊലീസിന് സാധിച്ചില്ല. കൊലയാളി സംഘത്തെ കണ്ടെത്താൻ പൊലീസ് ശ്രമിച്ചില്ല എന്നും കൃഷ്ണകുമാർ പറഞ്ഞു. സംഭവത്തിൽ പ്രതികരിച്ച് സംസ്ഥാന ഡി ജി പി അനിൽ കാന്ത് രംഗത്ത് എത്തി. പാലക്കാട് നടന്ന രണ്ട് കൊലപാതകങ്ങളും പ്രത്യേക സംഘങ്ങളെ നിയോഗിച്ച് അന്വേഷിക്കും. ഉത്തര മേഖല ഐ ജി ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതിക്ക് നേതൃത്വം നൽകും. ഇത്തരത്തിലുള്ള അക്രമ സംഭവങ്ങൾ തുടരാതിരിക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ഡി ജി പി പറഞ്ഞു. കരുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും.

5

ക്രമസമാധാന ചുമതല വഹിക്കുന്ന എ ഡി ജി പി വിജയ് സാഖറെയെ കൊലപാതകം നടന്ന ജില്ലയിലേക്ക് വിട്ടു. അദ്ദേഹം അവിടെ ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ മേൽനോട്ടം വഹിക്കും. ക്രമ സമാധാനം കണക്കിലെടുത്ത് കൂടുതൽ പൊലീസുകാരെയും ജില്ലയിൽ വിന്യസിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, പാലക്കാട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുൻപാണ് നാടിനെ നടുക്കിയ മറ്റൊരു കൊലപാതക സംഭവം റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഈ മാസം 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+