കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാരിവട്ടം മേല്‍പ്പാലം; ഇ ശ്രീധരന്‍ പലതും പറയും, അതൊന്നും നടക്കുന്ന കാര്യമല്ലെന്ന് ഇബ്രാഹീം കുഞ്ഞ്

Google Oneindia Malayalam News

കൊച്ചി: പലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ പ്രതികരണവുമായി മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രഹിം കുഞ്ഞ് രംഗത്തത്. പാലം നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കുക മാത്രമാണ് ഞാന്‍ ചെയ്തത്. അത് മാത്രമാണ് മന്ത്രിയുടെ പണി. മറ്റെല്ലാ ഉത്തരവാദിത്തവും ഉദ്യോഗസ്ഥര്‍ക്കാണെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

<strong> പള്ളിയും കൈവിട്ടു; രണ്ട് വഴിക്കെന്നുറപ്പിച്ച് കേരള കോണ്‍ഗ്രസ്, ഭാവിയിലെ മന്ത്രി പദവിയിലും തര്‍ക്കം</strong> പള്ളിയും കൈവിട്ടു; രണ്ട് വഴിക്കെന്നുറപ്പിച്ച് കേരള കോണ്‍ഗ്രസ്, ഭാവിയിലെ മന്ത്രി പദവിയിലും തര്‍ക്കം

റോഡുപണി നടക്കുമ്പോഴും പാലം പണി നടക്കുമ്പോഴും സിമന്റ് എത്രയിട്ടെന്നും കമ്പി എത്രയിട്ടെന്നും പരിശോധിക്കല്‍ മന്ത്രിയുടെ പണിയല്ല. ഉദ്യോഗസ്ഥരാണ് ആ പണി ചെയ്യേണ്ടത്. ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ ആ പണി ചെയ്തില്ലെങ്കില്‍ അവരാണ് കുറ്റക്കാര്‍. ഇതൊക്കെ സാമാന്യ ബോധം ഉപയോഗിച്ചു ചിന്തിച്ചാല്‍ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

palarivattam

മന്ത്രിക്ക് പദ്ധതിയുടെ ഭരണാനുമതി നല്‍കുന്ന ജോലി മാത്രമേയുള്ള. പിന്നീട് പദ്ധതിയില്‍ എന്തെങ്കിലും ക്രമക്കേട് ഉണ്ടെങ്കില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയോ പരാതി ലഭിക്കുകയോ വേണം. പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിന്‍റെ കാര്യത്തില്‍ ഇതൊന്നും ഉണ്ടായിട്ടില്ല.

<strong> കോണ്‍ഗ്രസിന്‍റെ ന്യൂനപക്ഷ പ്രേമം തട്ടിപ്പ്; ഒരു മുസ്ലിമിനെപ്പോലും ജയിപ്പിച്ചില്ല: അബ്ദുള്ളക്കുട്ടി</strong> കോണ്‍ഗ്രസിന്‍റെ ന്യൂനപക്ഷ പ്രേമം തട്ടിപ്പ്; ഒരു മുസ്ലിമിനെപ്പോലും ജയിപ്പിച്ചില്ല: അബ്ദുള്ളക്കുട്ടി

നിലവിലെ പാലം പൊളിച്ചു കളഞ്ഞ പുതിയത് നിര്‍മ്മിക്കണമെന്ന ഇ ശ്രീധരന്‍റെ അഭിപ്രായത്തെയും ഇബ്രാഹിം കുഞ്ഞ് വിമര്‍ശിച്ചു. ശ്രീധരന്‍ പലതും പറയും. അതൊന്നും നടക്കുന്ന കാര്യമല്ല. ശ്രീധരനെ മെട്രോയില്‍ നിന്ന് ഈ സര്‍ക്കാര്‍ ഒഴിവാക്കിയത് എന്തിനാണ് ? ശ്രീധരനെ കൊണ്ടുനടന്നത് ഞങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലന്‍സ് അന്വേഷണത്തില്‍ സഹകരിക്കുമെന്ന് ഇബ്രാഹിം കുഞ്ഞ് കൂട്ടിച്ചേര്‍ത്തു.

<strong>ഇങ്ങനെ ഒറ്റപ്പെടുത്തുന്നത് വേദനിപ്പിക്കുന്നു: വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പിസി ജോര്‍ജ്ജ്</strong>ഇങ്ങനെ ഒറ്റപ്പെടുത്തുന്നത് വേദനിപ്പിക്കുന്നു: വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പിസി ജോര്‍ജ്ജ്

English summary
palarivattom flyover: vk ibrahim kunju against e sreedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X