കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെ കാണാനില്ല, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ്!!

Google Oneindia Malayalam News

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരെ കുരുക്ക് മുറുകുന്നു. അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. അതേസമയം ചോദ്യം ചെയ്യേണ്ടി വരുമെന്ന വിജിലന്‍സ് മുന്നറിയിപ്പിന് പിന്നാലെ അദ്ദേഹത്തെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഇബ്രാഹിം കുഞ്ഞ് കൊച്ചിയിലെ വീട്ടിലും ഓഫീസിലും എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ അദ്ദേഹം എവിടെയാണ് ഉള്ളതെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. അറസ്റ്റ് ഭയന്ന് അദ്ദേഹം മുങ്ങിയെന്നാണ് സൂചന.

1

പാലാരിവട്ടം കേസില്‍ പ്രതിയും മുന്‍ പൊതുമരാമത്ത് സെക്രട്ടറിയുമായ ടിഒ സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള അന്വേഷണസംഘത്തിന്റെ നീക്കം. അദ്ദേഹം പണമിടപാട് നടത്തിയെന്ന സൂചനയും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ശക്തമായ തെളിവുകള്‍ ഇബ്രാഹിം കുഞ്ഞിനെതിരെയുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചിട്ടുണ്ട്. പാലം പണിയുടെ കരാര്‍ വ്യവസ്ഥയില്‍ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുന്‍കൂര്‍ നല്‍കാനും ഉത്തരവിട്ടത് അന്നത്തെ മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് തന്നെയാണെന്നാണ് സൂരജ് ഹൈക്കോടതിയെ അറിയിച്ചത്.

Newest First Oldest First
6:15 PM, 19 Sep

വികെ ഇബ്രാഹിം കുഞ്ഞിനെ വിശദമായി ചോദ്യം ചെയ്യും. മുഹമ്മദ് ഹനീഷിനെയും വീണ്ടും ചോദ്യം ചെയ്യും.അറസ്റ്റ് കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം മതിയെന്ന് തീരുമാനം
3:10 PM, 19 Sep

വിജിലന്‍സ് നടപടി തുടരട്ടെയെന്ന് മന്ത്രി ജി സുധാകരന്‍. കേസില്‍ വലിയ ഗൂഢാലോചനയുണ്ടാവാം. ടിഒ സൂരജ് പ്രശ്‌നക്കാരനാണെന്നും സുധാകരന്‍
2:30 PM, 19 Sep

ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിട്ടുണ്ട്‌
2:29 PM, 19 Sep

ഇബ്രാഹിം കുഞ്ഞ് കൊച്ചിയിലെ വീട്ടിലും ഓഫീസിലും എത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്‌

വികെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യും, അറസ്റ്റിന് സാധ്യത; ശക്തമായ തെളിവുകളുണ്ടെന്ന് വിജിലൻസ്വികെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യും, അറസ്റ്റിന് സാധ്യത; ശക്തമായ തെളിവുകളുണ്ടെന്ന് വിജിലൻസ്

English summary
palarivattom palam scam vk ibrahimkunju may arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X