കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് ഓശാന ഞായർ; വിശുദ്ധ വാരത്തിന് തുടക്കമിട്ട് ക്രൈസ്തവർ

കുരുത്തോലകളുമായാണ് വിശ്വാസികൾ ഈ ദിനം ചടങ്ങുകളിൽ പങ്കെടുക്കുക

Google Oneindia Malayalam News

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഓശാന തിരുന്നാൾ ആഘോഷിക്കുന്നു. ക്രിസ്തുവിന്റെ പീഡാനുഭവ ഉയർത്തെഴുന്നേൽപ്പ് അനുസ്മരണത്തിലൂടെ കടന്നുപോകുന്ന വിശുദ്ധ വാരത്തിന് ഇതോടെ തുടക്കമാകും. ജെറുസലേം നഗരത്തിലേക്ക് കഴുതപ്പുറത്ത് യേശുദേോവൻ കടന്നു ചെല്ലുമ്പോൾ നഗരവാസികൾ ഒലീവ് ഇലകളുമായി സ്വീകരിച്ചതിന്‍റെ ഓർമ്മ പുതുക്കലാണ് ഓശാനത്തിരുനാൾ. കുരുത്തോലകളുമായാണ് വിശ്വാസികൾ ഈ ദിനം ചടങ്ങുകളിൽ പങ്കെടുക്കുക. എല്ലാ പള്ളികളിലും പ്രത്യേക പ്രാർഥനകളും കുർബാനയും നടക്കും.

Palm sunday

കുരിശിലേറ്റപ്പെടുന്നതിനു മുൻപ്‌ ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, സൈത്തിന്‍ കൊമ്പ് വീശി, 'ദാവീദിന്‍ സുതന് ഓശാന' എന്ന് ജയ് വിളിച്ചുകൊണ്ടാണ് ജനക്കൂട്ടം എതിരേറ്റത്. ഈശോ നടന്ന് വരുന്ന വഴിയില്‍ ഒലിവ് മരച്ചില്ലകളും, ഈന്തപ്പനയോലകളും വിരിച്ചിരുന്നു. ഈ സംഭവം പുതിയ നിയമത്തിലെ നാല് സുവിശേഷകരും ഒരുപോലെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഓർമയാണ് ക്രെെസ്‌തവ വിശ്വാസികൾ ഓശാന ഞായറായി ആചരിക്കുന്നത്.

Recommended Video

cmsvideo
വിശുദ്ധ വാരത്തിന് തുടക്കമിട്ട് ഇന്ന് ഓശാന ഞായർ

കേരളത്തില്‍ 'കുരുത്തോല പെരുന്നാള്‍' എന്നറിയപ്പെടുന്ന ഈ ദിനത്തോടെയാണ് ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്നത്. തുടർന്നുവരുന്ന പെസഹവ്യാഴം, ദുഖവെള്ളി, ദുഖശനി എന്നീ ദിവസങ്ങളിലെ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കുകൊണ്ട് ക്രെെസ്‌തവ വിശ്വാസികൾ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കും.

തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

കേരളത്തിലെ പള്ളികളിലും കുരുത്തോല പ്രദിക്ഷണവും പ്രത്യേക പ്രാർത്ഥനകളും നടക്കുകയാണ്. എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിൽ സിറോ മലബാർ സഭ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടന്നു. എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടക്കുന്ന ചടങ്ങുകളിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോക്ടർ ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമ്മികനാകും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ഓശാന ഞായർ ആഘോഷിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം വീടുകളിൽ മാത്രമായിരുന്ന വിശ്വാസികൾക്ക് എന്നാൽ ഇത്തവണ പള്ളികളിൽ പോകാൻ സാധിക്കും.

സയ്യാമി ഖേറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

English summary
Palm sunday 2021 christians begins holy week with Osana Sunday celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X