തെളിവുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കും, പക്ഷേ വിഎസിന്റെ ഹര്‍ജി തള്ളി
ദില്ലി: പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കണം എന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. എന്നാല്‍ കോടതിയുടെ പരാമര്‍ശം ഉമ്മന്‍ ചാണ്ടിക്ക് മേല്‍ ഒരു വാള് പോലെ തൂങ്ങി നില്ക്കും എന്ന് ഉറപ്പായി.
പാമോലിന്‍ കേസില്‍ വിചാരണക്കിടെ തെളിവ് ലഭിച്ചാല്‍ ഉമ്മന്‍ ചാണ്ടിയെ പ്രതി ചേര്‍ക്കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്. കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും വിജിലന്‍സ് കോടതി അതിന് തടയിടുകയായിരുന്നു.

പാമോലിന്‍ കേസില്‍ വിഎസ് അച്യുതാനന്ദന് രാഷ്ട്രീയ ലാഭത്തിനായി ഇടപെടുന്നു എന്ന് നേരത്തെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ടായിരുന്നു വിഎസ് ഹര്‍ജി നല്‍കിയത്. എന്നാല്‍ കോടതി ഹര്‍ജി തള്ളുകയായിരുന്നു.
കേസ് അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിജിലന്‍സ് കോടതി എതിര്‍ത്തത് വലിയ വാര്‍ത്ത ആയിരുന്നു. പിന്നീട് ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം തുടരട്ടേ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാട്.
കേസില്‍ തെളിവുകളുടെ ലഭിക്കുകയും, ഉമ്മന്‍ ചാണ്ടിയെ പ്രതി ചേര്‍ക്കുകയും ചെയ്താല്‍ ഹൈക്കോടതി മുമ്പ് നടത്തിയ പരാമര്‍ശങ്ങള്‍ ബാധകമാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
രാഷ്ട്രീയ ലാഭമല്ല തന്റെ ലക്ഷ്യമെന്ന് വിഎസ് ഹര്‍ജിയില്‍ വ്യക്തമാക്കി. കേസില്‍ കക്ഷി ചേരാന്‍ 2006 ല്‍ സുപ്രീം കോടി തന്നെ അനുവദിച്ചിട്ടുണ്ടെന്നും തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും വിഎസ് വ്യക്തമാക്കിയിട്ടുണ്ട്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications