കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയെ വിമര്‍ശിക്കാന്‍ ലീഗിനും കോണ്‍ഗ്രസിനും മുട്ടുവിറയ്ക്കും: പാലോളി

  • By Desk
Google Oneindia Malayalam News

മലപ്പുറം: രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ആപല്‍ക്കരമായ വര്‍ഗീയ നീക്കം നടത്തുന്ന മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പോലും കോണ്‍ഗ്രസിനും മുസ്ലിംലീഗിനും മുട്ടുവിറയ്ക്കുകയാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ്കുട്ടി.

മണല്‍ക്കടത്ത് അര്‍ധ രാത്രിയും പുലര്‍ച്ചെയും, മൂന്നു മാസത്തിനിടെ പെരിന്തല്‍മണ്ണയില്‍ മാത്രം പിടികൂടിയത് ഇരുപതിലേറെ വാഹനങ്ങള്‍
സിപിഎം മലപ്പുറം ഏരിയാ സമ്മേളനത്തിനു സമാപനം കുറിച്ച് വെസ്റ്റ് കോഡൂരില്‍ ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തു നടത്തികൊണ്ടിരിക്കുന്നത്. അഴിമതിയും സ്വജനപക്ഷാപാതവും തെറ്റായ നയങ്ങളും രാജ്യത്തിന്റെ നട്ടെല്ലൊടിച്ചു. പൊറുതിമുട്ടിയ ജനങ്ങളുടെ സംഘടിത പ്രതിഷേധത്തെ ഭിന്നിപ്പിക്കാന്‍ ബിജെപി വര്‍ഗീയത ആയുധമാക്കി ശക്തിയായി വീശുകയാണ്. കൊല്ലും കൊലയും നിത്യസംഭവങ്ങളാക്കി ന്യൂനപക്ഷങ്ങളുടെ ജീവന്‍ പന്താടുന്നു. ന്യൂനപക്ഷങ്ങളുടെ പേരു പറഞ്ഞു വാക്കാല്‍ കസര്‍ത്തു നടത്തുന്ന കോണ്‍ഗ്രസും മുസ്ലിംലീഗും ഒരക്ഷരം മിണ്ടാന്‍ പേടിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ തമാശ മറുപടികള്‍ മാത്രമാണ് ആകെ നടക്കുന്നത്. വര്‍ഗീയ ഫാസിസ്റ്റ് നീക്കങ്ങളെ എതിര്‍ക്കുന്ന സിപിഎമ്മിനെ മാത്രമാണ് ആര്‍എസ്എസും ബിജെപിയും ഭയക്കുന്നത്. ഈ ശക്തമായ എതിര്‍പ്പുകളാണ് സിപിഎമ്മിനെതിരെയുള്ള സംഘപരിവാരങ്ങളുടെ കൊലവിളിക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു.

paloicpm

സിപിഎം മലപ്പുറം ഏരിയാ സമ്മേളനത്തിനു സമാപനമായി വെസ്റ്റ് കോഡൂരില്‍ നടത്തിയ പൊതുസമ്മേളനം മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

കെ. മജ്‌നു സെക്രട്ടറിയായി പതിനേഴ് അംഗ ഏരിയാ കമ്മിറ്റിയെയും പതിനേഴ് ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ഏരിയാ സമ്മേളനത്തിനു സമാപനമായി വൈകുന്നേരം ചെമ്മങ്കടവ് മൈലാഞ്ചി ഓഡിറ്റോറിയം പരിസരത്തുനിന്നു റെഡ് വോളണ്ടിയര്‍ മാര്‍ച്ചും നൂറാടി പാലം, മൈലാഞ്ചി ഓഡിറ്റോറിയം എന്നിവിടങ്ങില്‍ നിന്നു ബഹുജന റാലിയും ആരംഭിച്ചു. സ്ത്രീകളും കുട്ടികളുമടക്കം അണിനിരന്ന മാര്‍ച്ചും റാലിയും വാദ്യമേളങ്ങളുടെ അകന്പടിയോടെ പൊതുസമ്മേളന നഗരിയായ വെസ്റ്റ് കോഡൂരില്‍ (മൂസ മാസ്റ്റര്‍ നഗര്‍) സമാപിച്ചു. ഏരിയാ സെക്രട്ടറി കെ. മജ്‌നു അധ്യക്ഷനായിരുന്നു.

English summary
Paloli tod that League and congress is feared to criticize modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X