വിദ്യാർത്ഥികൾ ജിഷ്ണുവിനെ ഓർമ്മിക്കുന്നത് പോലും നെഹ്റു കോളേജിനെ ഭയപ്പെടുത്തുന്നു! 5 ദിവസം അടച്ചിടും..

  • Posted By:
Subscribe to Oneindia Malayalam

പാലക്കാട്: പാമ്പാടി നെഹ്റു കോളേജ് അധികൃതർ ജിഷ്ണു പ്രണോയിയുടെ ചരമവാർഷിക ദിനാചരണം പൊളിക്കാൻ ശ്രമിക്കുന്നതായി ആരോപണം. അന്നേദിവസം പാമ്പാടി നെഹ്റു കോളേജ് അടച്ചിടാനാണ് മാനേജ്മെന്റിന്റെ തീരുമാനം. അദ്ധ്യാപകർക്ക് മൂല്യനിർണ്ണയ ക്യാമ്പ് ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കോളേജിന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാൽ മാനേജ്മെന്റ് പറയുന്നത് പച്ചക്കള്ളമാണെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ജനുവരി അഞ്ചു മുതൽ എട്ടു വരെയാണ് കോളേജിന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി ആറിനാണ് ജിഷ്ണു പ്രണോയിയുടെ ഓർമ്മദിനം. അന്നേദിവസം എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതു മുൻകൂട്ടി കണ്ടാണ് കോളേജ് അഞ്ചു ദിവസത്തേക്ക് അടച്ചിടുന്നതെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്.

കോളേജ്... പാമ്പാടി നെഹ്റു...

കോളേജ്... പാമ്പാടി നെഹ്റു...

2016 ജനുവരി ആറിനാണ് പാമ്പാടി നെഹ്റു കോളേജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കോളേജ് മാനേജ്മെന്റിന്റെ പീഡനത്തെ തുടർന്ന് ജിഷ്ണു ആത്മഹത്യ ചെയ്തതാണെന്നും, കോളേജ് അധികൃതർ ജിഷ്ണുവിനെ കൊലപ്പെടുത്തിയാണെന്നും ആരോപണമുയർന്നിരുന്നു. ജിഷ്ണുവിന്റെ മരണത്തിന് പിന്നാലെയാണ് കേരളത്തിലെ സ്വാശ്രയ കോളേജുകൾക്കെതിരെ വ്യാപക പ്രതിഷേധമുണ്ടായത്.

ഒരു വർഷം... സംഘടനാ പ്രവർത്തനങ്ങൾ...

ഒരു വർഷം... സംഘടനാ പ്രവർത്തനങ്ങൾ...

ജിഷ്ണുവിന്റെ മരണത്തിന് ശേഷമാണ് നെഹ്റു കോളേജിൽ വിദ്യാർത്ഥി സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ലഭിച്ചത്. ഇതോടെ എസ്എഫ്ഐ അടക്കമുള്ള മിക്ക വിദ്യാർത്ഥി സംഘടനകളും കോളേജിൽ യൂണിറ്റ് രൂപീകരിക്കുകയും ചെയ്തു.

ഓർമ്മദിനം... പരിപാടികൾ...

ഓർമ്മദിനം... പരിപാടികൾ...

ജിഷ്ണുവിന്റെ ഒന്നാം ചരമവാർഷിക ദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥി സംഘടനകൾ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ജനുവരി ആറിനാണ് ജിഷ്ണുവിന്റെ ചരമവാർഷിക ദിനമെങ്കിലും, തലേദിവസം മുതലേ എസ്എഫ്ഐയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കോളേജിന് അവധി നൽകിയതിലൂടെ ഈ അനുസ്മരണ പരിപാടികൾ പരാജയപ്പെടുത്താമെന്നാണ് മാനേജ്മെന്റ് കരുതുന്നത്.

അവധി... പരിപാടി നടത്തും...

അവധി... പരിപാടി നടത്തും...

അദ്ധ്യാപകർക്ക് മൂല്യനിർണ്ണയ ക്യാമ്പ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജനുവരി അഞ്ച് മുതൽ എട്ടു വരെ പാമ്പാടി നെഹ്റു കോളേജിന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ജിഷ്ണുവിന്റെ ഓർമ്മദിനത്തെ പോലും ഭയപ്പെടുന്നതിനാലാണ് മാനേജ്മെന്റിന്റെ ഇത്തരമൊരു നീക്കമെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. കോളേജിന് അവധിയായാലും പരമാവധി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുമെന്നാണ് വദ്യാർത്ഥി സംഘടനകളുടെ നിലപാട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
pampady nehru college announced leave on jishnu pranoy's death anniversary.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്