ഹൈദരലി തങ്ങള്‍ മൂന്നാം തവണയും മുസ്ലീം ലീഗിന്റെ അമരത്ത്; വനിതകളും ദലിതരും കമ്മിറ്റിയില്‍

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി കെപിഎ മജീദിനെയും വീണ്ടും തെരഞ്ഞെടുത്തു. ചെര്‍ക്കളം അബ്ദുല്ലയാണ് ട്രഷറര്‍.

മുന്‍ ഭാര്യയെ ആസിഡൊഴിച്ച് കൊല്ലാന്‍ ശ്രമിച്ച യുഎഇ പൗരന് 15 വര്‍ഷം തടവും 21,000 ദിര്‍ഹം പിഴയും

കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലില്‍ ഐക്യകണ്‌ഠേനയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. മെമ്പര്‍ഷിപ്പ് ക്യാംപയ്‌നില്‍ 20,41,650 പേരാണ് മുസ്‌ലിംലീഗില്‍ അംഗത്വമെടുത്തത്. ഇതില്‍ അഞ്ചു ലക്ഷത്തോളം പേര്‍ പുതിയതായി അംഗത്വമെടുത്തവരാണെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

യുവാക്കളും തൊഴിലാളികളും വനിതകളും ആനുപാതികമായി വര്‍ധിച്ചു. അതിന്റെ കൂടി പ്രതിഫലനമാണ് എല്ലാ മേഖലയെയും ഉള്‍പ്പെടുത്തിയ ഭാരവാഹി-സെക്രട്ടേറിയറ്റ് തെരഞ്ഞെടുപ്പ്. 27 അംഗ ഭാരവാഹികളില്‍ 11 പേര്‍ പുതുമുഖങ്ങളാണ്. മൂന്ന് വനിതാ അംഗങ്ങളെയും രണ്ടു ദളിത് ലീഗ് നേതാക്കളെയും ഉള്‍പ്പെടുത്തിയാണ് 63 അംഗ സെക്രട്ടേറിയറ്റ് തെരഞ്ഞെടുത്തത്.

haidarali

വൈസ് പ്രസിഡന്റുമാരായി പികെകെ ബാവ, എംസി മായിന്‍ ഹാജി, സിടി അഹമ്മദലി, വികെ അബ്ദുല്‍ ഖാദര്‍ മൗലവി, എംഐ തങ്ങള്‍, പിഎച്ച് അബ്ദുസ്സലാം ഹാജി, സിമോയിന്‍കുട്ടി, കെകുട്ടി അഹമ്മദ്കുട്ടി, ടിപിഎം സാഹിര്‍, സിപി ബാവ ഹാജി, സിഎഎംഎ കരീം, കെഇ അബ്ദുറഹിമാന്‍ എന്നിവരെയും സെക്രട്ടറിമാരായി പിഎംഎ സലാം, അബ്ദുറഹിമാന്‍ കല്ലായി, കെഎസ്ഹംസ, ടിഎം സലീം, ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, കെഎംഷാജി എംഎല്‍എ, അഡ്വ എന്‍ ഷംസുദ്ധീന്‍ എംഎല്‍എ, അബ്ദുറഹിമാന്‍ രണ്ടത്താണി, സിഎച്ച് റഷീദ്, ബീമപ്പളളി റഷീദ്, സിപി ചെറിയ മുഹമ്മദ്, പിഎം സാദിഖലി എന്നിവരെയും തെരഞ്ഞെടുത്തു.


kpa majeed


പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് ജില്ലാ പ്രസിഡന്റായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആദ്യം സംസ്ഥാന പ്രസിഡന്റായത്. രാഷ്ട്രീയ-മത-വൈജ്ഞാനിക രംഗങ്ങളില്‍ ഒരു പോലെ സജീവമായ ഹൈദരലി തങ്ങള്‍ മൂന്നാം തവണയാണ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിരുന്ന കെപിഎ മജീദ് രണ്ടാം തവണയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായത്. ആറു തവണ എംഎല്‍എയായിരുന്ന അദ്ദേഹം സംസ്ഥാനസര്‍ക്കാറിന്റെ ചീഫ് വിപ്പായിരുന്നു. മുന്‍ മന്ത്രിയായ ചെര്‍ക്കളം അബ്ദുല്ല മുസ്‌ലിംലീഗ് കാസര്‍ക്കോട് ജില്ലാ മുന്‍ പ്രസിഡന്റാണ്.

ഓർക്കാട്ടേരിയിൽ സിപിഎം ആർഎംപിഐ സംഘർഷം; ഏഴ് പേർക്ക് പരുക്ക്, ഇന്ന് ആർഎംപിഐ ഹർത്താൽ

കൗണ്‍സിലില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി ആമുഖ പ്രഭാഷണം നടത്തി. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി, ട്രഷറര്‍ പിവി അബ്ദുല്‍ വഹാബ് എംപി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഡോ എംകെ മുനീര്‍ സംസാരിച്ചു. കെപിഎ മജീദ് സ്വാഗതവും എംസി മായിന്‍ഹാജി നന്ദിയും പറഞ്ഞു.

English summary
panakkad hyderali shihab thangal elected as the new preident in indian union muslim league

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്