കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാക്കഥപോലെ....കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ ഭരണം തീരുമാനിയ്ക്കുന്നത് വിമതന്‍

Google Oneindia Malayalam News

കണ്ണൂര്‍: തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍, എല്‍ഡിഎഫും യുഡിഎഫും തുല്യമായ സീറ്റുകള്‍ നേടിയ കണ്ണൂര്‍ കോര്‍പ്പറേഷന്‍ യുഡിഎഫ് ഭരിയ്ക്കുമെന്ന് സൂചന. സിനിമാക്കഥപോലെ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ താരമായത് വിമത സ്ഥാനാര്‍ത്ഥി പികെ രാഗേഷ്. വിമതരുടെ പിന്തുണയോടെ അധികാരത്തിലേറില്ലെന്ന കെപിസിസി പ്രസിഡന്റിന്റെ പരാമര്‍ശമാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ രാഗേഷ് മടിയ്ക്കുന്നതിന് കാരണം. അതേ സമയം ആവശ്യപ്പെട്ടാല്‍ പിന്തുണ നല്‍കാന്‍ തയ്യാറുമാണ്.

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആകെയുള്ള 55 സീറ്റുകളില്‍ 27 സീറ്റില്‍ യുഡിഎഫും 27 സീറ്റില്‍ എല്‍ഡിഎഫുമാണ് വിജയിച്ചത്. ഇതോടെയാണ് ഭരണപക്ഷത്തെ തീരുമാനിയ്ക്കാനുള്ള നറുക്ക് വിമതന് വീണത്. മുസ്ലീം ലീഗിന്റെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ് കണ്ണൂരില്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു.

Kannur

ഒട്ടേറെ പൊളിറ്റിക്കല്‍ ത്രില്ലറുകളില്‍ ഉള്‍പ്പടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഭരണം നിര്‍ണയിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ അക്ഷാര്‍ത്ഥത്തില്‍ അത്തരമൊരു സാഹചര്യം കണ്ണൂരില്‍ ഒരുങ്ങുകയായിരുന്നു. നിലവിലെ സാഹചര്യം അനുസരിച്ച് വിമതന്റെ പിന്തുണ കോണ്‍ഗ്രസിന് തന്നെയാണ്. പക്ഷേ കോര്‍പ്പറേഷന്റെ ആദ്യഭരണം സുഗമമായി നടത്താന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്ന് കാത്തിരുന്ന് തന്നെ കാണാം.

English summary
Independent candidate will decide the future of Kannur Corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X