ബാലകൃഷ്ണ പിള്ളയുടെ 8 സ്ഥാനാര്‍ത്ഥികളില്‍ 6 പേരും എട്ട് നിലയില്‍ പൊട്ടി, പക്ഷേ പിള്ള ഹാപ്പിയാണ്,കാരണം
കൊല്ലം: മകന്‍ മരിച്ചാലും വേണ്ടില്ല മരുമകളുടെ കണ്ണുനീര് കണ്ടാല്‍ മതിയെന്ന അമ്മായിമ്മയുടെ ക്രൂരമായ മനസ് വെറും ചൊല്ല് മാത്രമല്ലെന്ന് തെളിയിക്കുകയാണ് ചില പ്രമുഖരാഷ്ട്രീയ നേതാക്കള്‍ നേതാക്കള്‍. കേരള കോണ്‍ഗ്രസ് (ബി)ലെ എട്ട് സ്ഥാനാര്‍ത്ഥികളില്‍ ആറ് പേരും പരാജയപ്പെട്ടെങ്കിലും പാര്‍ട്ടി ചെയര്‍മാനായ ആര്‍ ബലാകൃഷ്ണ പിള്ള ഹാപ്പിയാണ്. സന്തോഷത്തിന് പിന്നിലെ കാരണം മറ്റൊന്നുമല്ല യുഡിഎഫ് നേരിടുന്ന തിരിച്ചടി തന്നെയാണ്.
കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫുമായി സഖ്യമുണ്ടാക്കിയ ബാലകൃഷ്ണ പിള്ളയുടെ പാര്‍ട്ടിയ്ക്ക് കൊട്ടാരക്കരയില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്. കൊട്ടാരക്കരയില്‍ എട്ട് സീറ്റുകളിലാണ് ബാലകൃഷ്ണ പിള്ളയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. ആറിടത്തും ദയനീയമായി പരാജയപ്പെട്ടു. എന്നാലും കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടി പിള്ളയെ കൂടുതല്‍ സന്തോഷവാനാക്കുന്നു.

കോട്ടയത്ത് കേരള കോണ്‍ഗ്രസ് നില ഭദ്രമാക്കിയെങ്കിലും പൂഞ്ഞാറിലെ സ്ഥിതി വ്യത്യസ്തമാണ് . പൂഞ്ഞാറില്‍ പിസി ജോര്‍ജ്ജിന്റെ സെക്വുലര്‍പാര്‍ട്ടിയ്ക്കും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞതായാണ് റിപ്പോര്‍ട്ട് . ജോര്‍ജ്ജും ബാലകൃഷ്ണ പിള്ളയും നിയമസഭ തിരഞ്ഞെടുപ്പോടെ ഇടതു മുന്നണിയിലേയ്ക്ക് പൂര്‍ണമായും എത്തുമോ എന്നും വരും ദിനങ്ങളില്‍ അറിയാം .












Click it and Unblock the Notifications