കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് ലീഗിന്‍റെ കോട്ടകള്‍ ഇളകി, തിരൂര്‍ എല്‍ഡിഎഫിന്, കൊണ്ടോട്ടിയും ഇടത്തോട്ട്?

Google Oneindia Malayalam News

മലപ്പുറം: മുസ്ലീം ലീഗിന്റേയും കോണ്‍ഗ്രസിന്റേയും തട്ടകമായ മലപ്പുറത്ത് ഇരു പാര്‍ട്ടികള്‍ക്കും തിരിച്ചടി നേരിടുന്നു. ആദ്യഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ തന്നെ പല മുന്‍സിപ്പാലിറ്റികളിലും ലീഗിനെ പിന്നാലാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്ന കാഴ്ചയാണ്. മലപ്പുറം മുന്‍സിപ്പാലിറ്റിയിലും ഇടത് സ്ഥാനാര്‍ത്ഥികള്‍ വ്യക്തമായ മേല്‍ക്കൈ നേടുന്നതായാണ് വിവരം.

മലപ്പുറത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തെപ്പോലും ഞെട്ടിച്ചാണ് തിരൂരില്‍ എല്‍ഡിഎഫ് വിജയിച്ചത്. ലീഗിന്റെ തട്ടമായ കൊണ്ടോട്ടിയിലും എല്‍ഡിഎഫ് മുന്നേറുന്നതായാണ് വിവരം. മലപ്പുറത്ത് പലയിടങ്ങളിലും ലീഗും കോണ്‍ഗ്രസും നേര്‍ക്ക് നേര്‍ പോരാടുന്ന അവസ്ഥയുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോലും കോണ്‍ഗ്രസിനോടുളള വിയോജിപ്പ് ലീഗുകാര്‍ക്കിടയില്‍ പ്രകടമായിരുന്നു.

Malappuram

ലീഗ് മുന്നണി വിടണമെന്ന് പോലും പ്രവര്‍ത്തകരില്‍ നിന്ന് ആവശ്യം ഉയരുന്നതായി വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത്തരം പ്രചാരണങ്ങളെ ശരിവയ്ക്കുന്ന തരത്തിലാണ് നിലവില്‍ മലപ്പുറത്ത് നിന്നുള്ള ഫലം സൂചിപ്പിയ്ക്കുന്നത് . ആര്യാടാന്‍ മുഹമ്മദിനെതിരെയായ ലീഗിന്റെ നിലപാടും കോണ്‍ഗ്രസ്-ലീഗ് പരോക്ഷ പോരിന് കാരണമായി . എന്തായാലും ലീഗിന്റെ തട്ടകങ്ങളില്‍ എല്‍ഡിഎഫ് മുന്നേറുന്നത് മലപ്പുറത്ത് നിന്നുള്ള ഏറെ വ്യത്യസ്തമായ തിരഞ്ഞെടുപ്പ് കാഴ്ചയാവുന്നു .

English summary
Muslim League and Congress face major setback in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X