പിണറായിയെ മാന്യത പഠിപ്പിച്ച് പന്ന്യന്റെ പത്രസമ്മേളനം
തിരുവനന്തപുരം: പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ക്ക് പരിഹാസം കലര്‍ന്ന മറുപടിയുമായി പന്ന്യന്‍ രവീന്ദ്രന്‍. മാന്യമായരീതിയില്‍ മാത്രമായിരുന്നു തങ്ങള്‍ പൊതു വിമര്‍ശനം ഉന്നയിച്ചതെന്നാണ് പന്ന്യന്‍ പറഞ്ഞത്.
ഇടതുമുന്നണിയുടെ സമരങ്ങള്‍ അഡ്ജസ്റ്റ്‌മെന്റ് സമരങ്ങളാണെന്ന് ജനങ്ങള്‍ക്കിടയില്‍ സംശയമുണ്ടെന്ന പന്ന്യന്റെ പരാമര്‍ശമാണ് വിവാദത്തിന് തുടക്കം കുറിച്ചത്. പന്ന്യന്‍ രവീന്ദ്രന്റേത് വീണ്‍വാക്കാണെന്നും തെരുവ് പ്രസ്താവനയാണെന്നും പിണറായി പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തിന്റെ പ്രത്യേകത മനസ്സിലാക്കാതെയാണ് പന്ന്യന്‍ പറയുന്നതെന്നും പിണറായി പറഞ്ഞിരുന്നു.

തെരുവില്‍ പ്രസംഗിക്കുന്നത് അഭിമാനകരം എന്നാണ് പന്ന്യന്‍ പറഞ്ഞത്. തെരുവില്‍ പ്രസംഗിച്ചാണ് എകെജി പാര്‍ട്ടി വളര്‍ത്തിയത്. പദവിയില്‍ എങ്ങനെ ഇരിക്കണം എന്ന കാര്യം പിണറായിയുമായി ആലോചിക്കാമെന്നും പരിഹാസം കലര്‍ത്തി പന്ന്യന്‍ പറഞ്ഞു.
കേരളം മുഴുവന്‍ ആദരിക്കുന്ന പികെ വാസുദേവന്‍ നായരെ പോലുള്ള ഒരാളെ പിണറായി ഈ വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ പാടില്ലായിരുന്നുവെന്ന പറഞ്ഞായിരുന്നു പന്ന്യന്‍ പത്രസമ്മേളനം തുടങ്ങിയത്. പിന്നീടത് പിണറായിക്കെതിരെയുള്ള വിമര്‍ശനങ്ങളിലേക്ക് നീങ്ങുകയായിരുന്നു.
കോണ്‍ഗ്രസ്സുമായി ബന്ധമുണ്ടാക്കിയത് സംബന്ധിച്ച ആക്ഷേപങ്ങളെ യുപിഎ സര്‍ക്കാരിന് നല്‍കിയ പിന്തുണ ഉദ്ധരിച്ചാണ് പന്ന്യന്‍ ചെറുത്തത്. സോമനാഥ് ചാറ്റര്‍ജിയുടെ നിലപാടുകളും പന്ന്യന്‍ ഉയര്‍ത്തിക്കാട്ടി.
അഡ്ജസ്റ്റ്‌മെന്റ് സമരം എന്ന ആരോപണത്തില്‍ പന്ന്യന്‍ ഉറച്ച് നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. അത് ഏതെങ്കിലും പാര്‍ട്ടിയെ കുറിച്ചല്ല ഉദ്ദേശിച്ചതെന്നും മൊത്തത്തില്‍ ജനങ്ങള്‍ക്കുള്ള സംശയമാണെന്നും പന്ന്യന്‍ പറഞ്ഞു. എല്‍ഡിഎഫ് യോഗം ചെരുന്നതിന് തൊട്ട് മുമ്പാണ് പന്ന്യന്‍ രവീന്ദ്രന്‍ പത്രസമ്മേളനം നടത്തിയത്.












Click it and Unblock the Notifications