ചുഴലിക്കാറ്റ് ആഞ്ഞു വീശിയ പ്രദേശങ്ങളെ ദുരിത ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്ന് പാറക്കല്‍ അബ്ദുല്ല എംഎല്‍എ.
വടകര : ചുഴലിക്കാറ്റ് ആഞ്ഞു വീശിയ പ്രദേശങ്ങളെ ദുരിത ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ. ചുഴലി നാശം വിതച്ച വില്യാപ്പള്ളി, തിരുവള്ളൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് എം.എല്‍.എ പ്രസ്തുത ആവശ്യമുന്നയിച്ചത്. റവന്യൂ വകുപ്പ് മന്ത്രി സ്ഥലം സന്ദര്‍ശിക്കണം. നഷ്ടപരിഹാര നടപടികള്‍ ത്വരിതപ്പെടുത്തണം. എന്നീ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും എം.എല്‍.എ ഫാക്‌സ് മുഖേന നിവേദനം നല്‍കി.
ദുരന്തരത്തില്‍ നൂറിലേരെ വീടുകള്‍ തകര്‍ന്നിട്ടുണ്ട്. നിരവധി വീടുകള്‍ക്ക് വലിയ തോതിലുള്ള നാശനഷ്ടമുണ്ടായി. വാഴ, തെങ്ങ്, കവുങ്ങ് ഉള്‍പ്പെടെ വലിയ തോതിലുള്ള കൃഷി നാശവുമുണ്ടായിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.ചുഴലിക്കാറ്റില്‍ 360 ഓളം വീടുകള്‍, ഭാഗകമായും, 18 ഓളം
വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. രണ്ട് സ്ഥാപനങ്ങള്‍ക്കും നാശനഷ്ടം
സംഭവിച്ചു.

വില്യാപ്പള്ളി വില്ലേജില്‍ 150 വീടുകള്‍, കോട്ടപ്പള്ളി110,
പാലയാട്35, നടക്കുതാഴ45, വടകര13, തിരുവള്ളൂര്‍2 എന്നിങ്ങനെയാണ്
വില്ലേജ് അടിസ്ഥാനത്തില്‍ ഇതേവരെ ലഭിക്ക വീട് തകര്‍ന്ന കണക്കുകള്‍.
വില്യാപ്പള്ളിയിലെ ശ്രീപുരം രാഘവന്‍ നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള
വെല്‍ഡിംഗ് ഷോപ്പും, രാജന്‍ പുന്നേരിയുടെ ചായക്കടയുമാണ് തകര്‍ന്ന
സ്ഥാപനങ്ങള്‍. വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ കടപുഴകി വീണാണ്
തകര്‍ന്നത്. ചില വീടുകളിലും, കെട്ടിടങ്ങള്‍ക്ക് മുകളിലും സ്ഥാപിച്ച
ഷീറ്റുകള്‍ കാറ്റില്‍ പറന്നു.
കോട്ടപ്പള്ളി ഇരട്ടക്കുളങ്ങരക്ഷേത്രത്തിന്റെ നടപ്പന്തല്‍ ശക്തമായ കാറ്റില്‍ തകര്‍ന്നു വീണു. ഇതിനുപുറമെ വന്‍ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. കാറ്റ് നാശം വിതച്ച
കോട്ടപ്പള്ളി, വില്യാപ്പള്ളി വില്ലേജുകളില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ്,
വടകര ആര്‍.ഡി.ഒ അബ്ദുറഹിമാന്‍, തഹസില്‍ദാര്‍ പികെ സതീഷ് കുമാര്‍,
ഡെപ്യൂട്ടി തഹസില്‍ദാര്‍ കെകെ രവീന്ദ്രന്‍, വില്ലേജ് ഓഫീസര്‍മാര്‍
എന്നിവരുടെ സംഘം സന്ദര്‍ശിച്ചു. റവന്യു അധികൃതര്‍ എട്ട് സ്്ക്വാഡുകളായി
തരംതിരിച്ചാണ് വിവിധ വില്ലേജുകളിലെ നാശങ്ങളുടെ കണക്ക് വിവരങ്ങള്‍
ശേഖരിച്ചത്. തുടര്‍ന്നും പരിശോധനകള്‍ നടത്തി വിവങ്ങള്‍ ശേഖരിക്കും.
നിരവധി വാഹനങ്ങളും മരങ്ങള്‍ വീണ് തകര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications