കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ സമയം ലഭിയ്ക്കുന്നില്ല; പറവൂര്‍ ഫയര്‍‌സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം വൈകുന്നു

  • By Desk
Google Oneindia Malayalam News

പറവൂര്‍: ആധുനിക സൗകര്യങ്ങളോടെ പുതിയ ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ട് ആറ് മാസം കഴിഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ് സമയം അനുവദിക്കാത്തതിനാല്‍ ഉല്‍ഘാടനം വൈകുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 2013 നവംബര്‍ 28 നാണ് പുതിയ മന്ദിര നിര്‍മാണത്തിന് തറക്കല്ലിട്ടത്.

പുതിയ കെട്ടിട നിര്‍മ്മാണത്തിനുവേണ്ടി പരിമിതപ്പെടുത്തിയതിനാല്‍ ഏറെ അസൗകര്യങ്ങള്‍ക്കിടയിലാണ് 35 ഉദ്യോഗസ്ഥരടങ്ങുന്ന യൂണിറ്റ് രണ്ടുവര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നത്. 231 ലക്ഷം രൂപ ചിലവഴിച്ച 6838 ച .അടി വിസ്തീര്‍ണത്തില്‍ രണ്ടുനിലയുള്ള പുതിയ കെട്ടിടം പൂര്‍ത്തിയാക്കി മാസങ്ങള്‍ പിന്നിടുമ്പോഴാണ് ജീവനക്കാരുടെ ഈ ദുരവസ്ഥ.

firestation

6 ഫയര്‍ എഞ്ചിനുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യത്തിനുള്ള പോളികാര്‍ബണേറ്റ് മേല്‍ക്കൂരയുള്ള ഗ്യാരേജ് കൂടാതെ 56000 ലിറ്റര്‍ കപ്പാസിറ്റിയുള്ള ജലസംഭരണിയും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ പണി പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സ്റ്റേഷന്‍ ഓഫിസറുടെയും അസി. സ്റ്റേഷന്‍ ഓഫിസറുടെയും ഓഫീസ് മുറികള്‍, വാച്‌റൂം, സ്റ്റോര്‍, വിശ്രമമുറി എന്നിവയും ഒന്നാം നിലയില്‍ ഫിറ്റ്‌നസ് സെന്റര്‍, കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി, ക്ലാസ്റൂം എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. ഇതുകൂടാതെ എം എല്‍ എ ഫണ്ടില്‍നിന്നും 20 ലക്ഷം രൂപ ചിലവില്‍ ചുറ്റുമതിലിന്റെ പണിയും പൂര്‍ത്തിയാക്കി ഉദ്ഘാടന ദിവസം കാതുകഴിയുകയാണ് പറവൂരിലെ സ്വന്തം ഫയര്‍ സ്റ്റേഷന്‍.

English summary
paravoor fire station building inaugration is getting late
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X