Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടിയില്‍ ജീര്‍ണത പലരൂപത്തിലെന്ന് പ്ലീനം രേഖ

പാലക്കാട്: സിപിഎമ്മിന്റെ സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിനായി പാലക്കാട് നടക്കുന്ന പാര്‍ട്ടി പ്ലീനത്തില്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

പാര്‍ട്ടി ഘടകങ്ങളില്‍ പല രൂപത്തില്‍ ജീര്‍ണത ബാധിച്ചിട്ടുണ്ടെന്ന് പ്ലീനം രേഖയില്‍ പറയുന്നു. ബ്രാഞ്ച് കമ്മിറ്റി മുതല്‍ ഉയര്‍ന്ന കമ്മിറ്റികളെ വരെ ഈ ജീര്‍ണതകള്‍ ബാധിച്ചിട്ടുണ്ട്. അനഭിലഷണീയമായ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയില്‍ ശക്തിപ്പെട്ട് വന്നുകൊണ്ടിരിക്കുകയാണ്. പലപ്പോഴും പാര്‍ട്ടി നയപരിപാടികളില്‍ നിന്ന് വ്യതിചലിച്ചു പോകുന്നുണ്ട്. ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളില്‍ നിന്ന് ഇത് വ്യക്തമാണ്- പിണറായി വിജയന്‍ അവതരിപ്പിച്ച പ്ലീനം രേഖയിലെ ചില കാര്യങ്ങള്‍ മാത്രമാണിത്.

CPM Plenum

വിഭാഗീയത സംബന്ധിച്ചും പ്ലീനം രേഖ പരാമര്‍ശിക്കുന്നുണ്ട്. പാര്‍ട്ടിയെ ബാധിച്ച അനേകം ജീര്‍ണതകളില്‍ ഒന്നാണ് വിഭാഗീയത. ഇത് പാര്‍ട്ടിക്ക് കടുത്ത ക്ഷീണം ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിഭാഗീയത ഒരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പ്ലീനം രേഖയില്‍ പറയുന്നു.

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കൂട്ടായ പരിശ്രമം ആവശ്യമാണ് എന്നാണ് സംഘടനാ രേഖ നിര്‍ദ്ദേശിക്കുന്നത്. തെറ്റ് തിരുത്താന്‍ തയ്യാറല്ലാത്തവര്‍ക്ക് അംഗത്വം പുതുക്കി നല്‍കേണ്ടതില്ല എന്നും പ്ലീനം രേഖ നിര്‍ദ്ദേശിക്കുന്നു.

പ്ലീനം രേഖയില്‍ അവതരിപ്പിച്ച വിഷയങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള ചര്‍ച്ചയില്‍ വിശകലനം ചെയ്യും. അതിന് ശേഷം പൊതു ചര്‍ച്ച നടക്കും . ഇതിന് ശേഷമായിരുക്കും എന്തൊക്കെ കാര്യങ്ങളാണ് നടപ്പിലാക്കേണ്ടത് എന്ന് തീരുമാനിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+