കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും മോഷണം...യാത്രക്കാര്‍ ജാഗ്രതെ!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കോഴിക്കോട് എയർപോർട്ടിൽ വീണ്ടും മോഷണം | Oneindia Malayalam

നാട്ടിലെ പ്രിയപ്പെട്ടവര്‍ക്ക് ആശിച്ച് വാങ്ങിയ സമ്മാനങ്ങളെല്ലാം വിമാനത്താവളത്തില്‍ വെച്ച് ഉദ്യോഗസ്ഥര്‍ കൈയിട്ട് വാരുന്നെന്ന പരാതിക്ക് ഒരു പക്ഷേ കരിപ്പൂര്‍ വിമാനത്താവളത്തോളം തന്നെ പഴക്കമുണ്ട്. പലപ്പോഴും ആരാണെന്ന് പോലും വ്യക്തമാകാതെ പൂട്ടിക്കെട്ടിയ ബാഗുകള്‍ കുത്തിത്തുറന്ന് സാധനങ്ങള്‍ മോഷ്ടിക്കപ്പെടുന്നതും അവിടുത്തെ സ്ഥിരം സംഭവമാണ്. പരാതിപ്പെട്ടിട്ടോ നടപടി ആവശ്യപ്പെട്ടിട്ടോ ഒരു കാര്യമില്ലെന്ന് പ്രവാസികള്‍ക്ക് തന്നെ അറിയാം.

ഇതിനിടെ കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കരിപ്പൂരിലെത്തയ യാത്രക്കാരുടെ ബാഗുകളില്‍ നിന്ന് പണമടക്കമുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ലഗേജുകള്‍ കുത്തിതുറന്ന നിലയിലായിരുന്നു. കുത്തിതുറന്ന ബാഗേജുകളുമായി യാത്രക്കാര്‍ പ്രതിഷേധിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിനിടെ കഴിഞ്ഞ ദിവസം വീണ്ടും യാത്രക്കാര്‍ക്ക് സാധനങ്ങള്‍ നഷ്ടമായെന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്.

ഇത്തവണ സ്പൈസ് ജെറ്റ്

ഇത്തവണ സ്പൈസ് ജെറ്റ്

കഴിഞ്ഞ തവണ എയര്‍ ഇന്ത്യയില്‍ വന്നിറങ്ങിയ ആറ് യാത്രക്കാരുടെ ബാഗുകളായിരുന്നു കുത്തി തുറന്ന രീതിയില്‍ കണ്ടെത്തിയത്. ഇത്തവണ സ്പൈസ്ജെറ്റിലെത്തിയ രണ്ട് പേരുടെ ബാഗുകളാണ് കുത്തി തുറന്ന നിലയില്‍ കണ്ടെത്തിയത്.

പോയത് ഐഫോണ്‍

പോയത് ഐഫോണ്‍

എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഐഎക്സ്-344 ദുബായ്-കോഴിക്കോട് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയുടെ ഐഫോണാണ് പോയത്. ബാഗിന്‍റെ സിബ്ബ് പൊളിച്ചാണ് ഫോണ്‍ മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ബാഗുകള്‍ കീറി

ബാഗുകള്‍ കീറി

സിബ്ബ് പൊട്ടിച്ചാണ് ഫോണ്‍ മോഷ്ടിച്ചിരിക്കുന്നതെങ്കില്‍ രണ്ട് ബാഗുകള്‍ കീറിയാണ് മറ്റ് സാധനങ്ങള്‍ കടത്തിയിരിക്കുന്നത്. കീറിയ ബാഗിനുളളില്‍ നിന്ന് നഷ്ടപ്പെട്ടത് എന്തൊക്കെയാണെന്ന് വ്യക്തമായിട്ടില്ല.

പണവും പോയി

പണവും പോയി

എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട് എത്തിയ മുംബൈ യാത്രക്കാരന്‍റെ ബാഗില്‍ സൂക്ഷിച്ച പണവും അടിച്ചുമാറ്റിയിട്ടുണ്ട്. ട്രോളി ബാഗിന്‍റെ ഉള്ളില്‍ വെച്ച 2000 രൂപയാണ് പോയത്.

കൈമലര്‍ത്തി ഉദ്യോഗസ്ഥര്‍

കൈമലര്‍ത്തി ഉദ്യോഗസ്ഥര്‍

എന്നാല്‍ എവിടെ നിന്നാണ് സാധനങ്ങള്‍ നഷ്ടമാകുന്നെന്ന് കണ്ടെത്താന്‍ ഇപ്പോഴും എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ദുബൈയില്‍ വെച്ചാകും സാധനങ്ങള്‍ നഷ്ടമാകുന്നതെന്നാണ് ഇപ്പോഴും ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ കരിപ്പൂരില്‍ നിന്നാണ് സാധനം പോകുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. അതേസമയം സിസിടിവിയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

റെയില്‍വേ സ്റ്റേഷനിൽ പട്ടാപ്പകല്‍ യുവതിയെ കടന്നുപിടിച്ച് ചുംബിച്ചു..കണ്ടവരാരും മിണ്ടിയില്ലറെയില്‍വേ സ്റ്റേഷനിൽ പട്ടാപ്പകല്‍ യുവതിയെ കടന്നുപിടിച്ച് ചുംബിച്ചു..കണ്ടവരാരും മിണ്ടിയില്ല

മാണി എല്‍ഡിഎഫിലേക്ക്? സിപിഐ ഇനി ഒരക്ഷരം മിണ്ടരുത്! സുപ്രീം കോടതി വിധിയില്‍ ലോട്ടറിയടിച്ച് മാണിമാണി എല്‍ഡിഎഫിലേക്ക്? സിപിഐ ഇനി ഒരക്ഷരം മിണ്ടരുത്! സുപ്രീം കോടതി വിധിയില്‍ ലോട്ടറിയടിച്ച് മാണി

മധുവിന് മനുഷ്യരെ ഭയം... കല്ലു ഗുഹയില്‍ താമസം...ഇങ്ങനൊക്കെയായിരുന്നു നിങ്ങള്‍ തല്ലിക്കൊന്ന മധുമധുവിന് മനുഷ്യരെ ഭയം... കല്ലു ഗുഹയില്‍ താമസം...ഇങ്ങനൊക്കെയായിരുന്നു നിങ്ങള്‍ തല്ലിക്കൊന്ന മധു

English summary
passengers lost money and phone at karipur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X