എക്സിറ്റ് പോളുകളെ കാറ്റില്‍ പറത്തുമോ? പത്തനംതിട്ടയില്‍ തോമസ് ഐസക്കിന്റെ മുന്നേറ്റം
പത്തനംതിട്ട: ലോക്സഭ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നപ്പോള്‍ ഏറ്റവും ശ്രദ്ധാകേന്ദ്രമായത് പത്തനംതിട്ടയായിരുന്നു. മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാർത്ഥിയായ അനില്‍ അനില്‍ ആന്റണി വലിയ മുന്നേറ്റമുണ്ടാക്കുമെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ അടക്കം പ്രവചിച്ചത്. ഒരു പടി കൂടി മറികടന്ന് അനില്‍ ആന്റണി ഇടത് സ്ഥാനാർത്ഥി തോമസ് ഐസക്കിനെ മറികടന്ന് രണ്ടാമത് എത്തുമെന്നായിരുന്നു മനോര ന്യൂസിന്റെ എക്സിറ്റ് പോള്‍ അവകാശപ്പെട്ടത്.
യു ഡി എഫ് 36.53 ശതമാനം വോട്ടുമായി വിജയം തുടരുമ്പോള്‍ അനില്‍ ആന്റണിക്ക് 32.17 ശതമാനം വോട്ട് വിഹിതമാണ് മനോരമ അവകാശപ്പെടുന്നത്. എല്‍ ഡി എഫിന്റെ വോട്ട് വിഹിതം 27.7 ശതമാനത്തിലേക്ക് ഇടിയുകയും ചെയ്യുമെന്നും സർവ്വേ പറഞ്ഞു. എന്നാല്‍ യഥാർത്ഥ ജനവിധിയിലേക്ക് വന്നതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയാണ്. ആദ്യ മണിക്കൂറിലെ ഫല സൂചനകളില്‍ തോമസ് ഐസക്കാണ് പത്തനംതിട്ടയില്‍ മുന്നേറുന്നത്.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പുഞ്ഞാർ എന്നീ മണ്ഡലങ്ങളും പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, കോന്നി, ആറന്മുള, അടൂർ എന്നീ അഞ്ച് നിയോജക മണ്ഡലങ്ങളും അടങ്ങുന്നതാണ് പത്തനംതിട്ട ലോക്സഭ മണ്ഡലം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളിലെല്ലാം വിജയിക്കാന്‍ എല്‍ ഡി എഫിന് സാധിച്ചിരുന്നു. എല്ലാ മണ്ഡലങ്ങളിലുമായി എഴുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവും എല്‍ ഡി എഫിനുണ്ട്. ഇത്രയൊന്നും പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ലെങ്കിലും നേരിയ ഭൂരിപക്ഷത്തിനെങ്കിലും ഐസക്ക് വിജയിക്കുമെന്നാണ് പ്രവർത്തകരുടെ വിശ്വാസം.
ബി ജെ പി സ്ഥാനാർത്ഥിയായി പാർട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ രംഗത്ത് ഇറങ്ങിയതോടെ ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതിയായിരുന്നു കഴിഞ്ഞ തവണ തിരുവനന്തപുരത്ത് ഉണ്ടായിരുന്നത്. ആന്റോ ആന്റണി തന്നെയായിരുന്നു മൂന്നാമതും യു ഡി എഫ് സ്ഥാനാർത്ഥിയെങ്കിലും എല്‍ ഡി എഫിന് വേണ്ടി മത്സരിച്ചത് എം എല്‍ എ കൂടിയായ വീണ ജോർജ് ആയിരുന്നു.
പത്തനംതിട്ട പതിവ് തെറ്റിച്ചില്ലെങ്കിലും വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ കാര്യമായ വ്യത്യാസമുണ്ടായി. ആന്റോ ആന്റണിക്ക് 380927 വോട്ടുകള്‍ ലഭിച്ചപ്പോള്‍ വീണ ജോർജ് 336684 വോട്ടുമായി രണ്ടാം സ്ഥാനത്ത് എത്തി. ആന്റോ ആന്റണിയുടെ ഭൂരിപക്ഷം 44243. 297396 വോട്ടുമായി മൂന്നാമത് എത്തിയ കെ സുരേന്ദ്രന്റെ പ്രകടനവും ശ്രദ്ധേയമായി.












Click it and Unblock the Notifications