അധികൃതര്‍ ഗൗനിക്കുന്നില്ല; കാസർകോട് അപകടത്തില്‍ പരിക്കേറ്റ 70കാരന്‍ ആശുപത്രി തറയില്‍..

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

കാസര്‍കോട്: അധികൃതര്‍ ഗൗനിക്കുന്നില്ലെന്നും മതിയായ ചികിത്സ നല്‍കുന്നില്ലെന്നും പറഞ്ഞ് അപകടത്തില്‍ പരിക്കേറ്റ 70കാരന്‍. കുമ്പള നായിക്കാപ്പ് സ്വദേശി കൃഷ്ണനാണ് അപകടത്തില്‍ പരിക്കേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയിൽ ചികിത്സ തേടിയത്.

അയ്യോ ഇനി അന്യരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ കേറി സ്ക്രീന്‍ ഷോട്ട് എടുക്കല്ലേ...എടുത്താ ഇതാകും അവസ്ഥ

മരുന്ന് നല്‍കിയിട്ടില്ലെന്നും ആസ്പത്രി അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നുമാണ് കൃഷ്ണന്റെ പരാതി . എന്നാല്‍ വൃത്തിയാവാന്‍ കൂട്ടാക്കാത്തതിനാലാണ് പുരുഷന്മാരുടെ വാര്‍ഡിലെ തറയില്‍ കിടക്കയിട്ട് കിടത്തിയതെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്.

doctor

വെള്ളിയാഴ്ച രാത്രിയാണ് കുമ്പളയില്‍ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കൃഷ്ണനെ ബൈക്കിടിച്ച് പരിക്കേറ്റത്. ബൈക്ക് മറിഞ്ഞ് യാത്രക്കാരന്‍ ശാന്തിപ്പള്ളത്തെ രത്തനും(33) പരിക്കേറ്റിരുന്നു. കൃഷ്ണനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലാണ് എത്തിച്ചത്. ചികിത്സക്ക് പണമില്ലാത്തതിനാല്‍ ഇവിടെ നിന്ന് വിട്ടു. പിന്നീട് പൊലീസ് എത്തിയാണ് ജനറല്‍ ആസ്പത്രിയിലെത്തിച്ചത്.

English summary
patient complaint against hospital for negligence in treatment

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്