12 വർഷം മുൻപ് ചികിത്സയ്ക്കിടെ രോഗി മരിച്ച സംഭവം.. ജേക്കബ് വടക്കഞ്ചേരിക്കും ആശുപത്രിക്കും നാല് ലക്ഷം

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ചികിത്സയ്ക്കിടെ രോഗി മരിച്ച സംഭവത്തില്‍ ചമ്പക്കര നേച്ചര്‍ ലൈഫ് ഹോസ്പിറ്റലിനും ജേക്കബ് വടക്കഞ്ചേരിക്കും നാല് ലക്ഷം രൂപ പിഴ. കോഴിക്കോട്ടെ അഭിഭാഷകനായ സി വിനയാനന്ദന്‍ മരിച്ച സംഭവത്തിലാണ് ലക്ഷങ്ങളുടെ പിഴ കോടതി വിധിച്ചിരിക്കുന്നത്. 12 വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലാണ് കോഴിക്കോട് ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടിരിക്കുന്നത്. ആശുപത്രിയും ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ആളും ചേര്‍ന്ന് സി വിനയാനന്ദന്റെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്.

പാർവ്വതിക്കെതിര നടക്കുന്നത് പെയ്ഡ് ആക്രമണം! ഡിസ് ലൈക്ക് ആക്രമണത്തെക്കുറിച്ച് സംവിധായക

JACOB

പരസ്യം കണ്ടാണ് വിനയാനന്ദന്‍ ചമ്പക്കര നേച്ചര്‍ ലൈഫ് ഹോസ്പിറ്റലില്‍ ചികിത്സ തേടിയത്. പ്രമേഹവും കുടലിലെ അള്‍സറും കല്ലുമായിരുന്നു രോഗം. അലോപ്പതിയും ആയുര്‍വേദവും പ്രകൃതി ചികിത്സയും പരീക്ഷിച്ച് ഫലം കാണാത്തത് കൊണ്ടാണ് വിനയാനന്ദന്‍ ജേക്കബ് വടക്കഞ്ചേരിയുടെ ആശുപത്രിയിലെത്തിയത്. രോഗിയുടെ ഗുരുതരാവസ്ഥ മനസ്സിലാക്കുന്നതില്‍ വീഴ്ച പറ്റിയെന്നും ഇതാണ് മരണത്തിന് കാരണമായതെന്നും ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിലയിരുത്തി. 2005ല്‍ ജയാനന്ദന്റെ സഹോദരന്‍ ഡോ. സി തിലകാനന്ദനും കുടുംബാംഗങ്ങളുമാണ് ആശുപത്രിക്കെതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ചത്.

English summary
Dr. Jacob Vadakkanchery fined for patient's death after treatment
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്