Get Updates
Get notified of breaking news, exclusive insights, and must-see stories!

പാറ്റൂര്‍ ഭൂമിയിടപാട്: മുഖ്യമന്ത്രിക്കെതിരെ വിഎസ് കോടതിയിലേക്ക്

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടില്‍ മുഖ്യമന്തി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കോടതിയിലേക്ക്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങണമെന്ന് ആവശ്യപ്പെട്ടാണ് വിഎസ് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കുന്നത്.

വിഎസ് കോടതിയില്‍ നേരിട്ടെത്തിയായിരിക്കും ഹര്‍ജി ഫയല്‍ ചെയ്യുക. ഹര്‍ജിയില്‍ മുഖ്യമന്തി ഉമ്മന്‍ചാണ്ടിയായിരിക്കും ഒന്നാം പ്രതി. കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് വിഎസിന്റെ ആവശ്യം.

vs achuthananthan

പാറ്റൂരില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റിലെ 16 സെന്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന് സര്‍ക്കാര്‍ നേരത്തേ സമ്മതിച്ചിരുന്നു. കൂടാതെ സര്‍ക്കാര്‍ ഭൂമിയിലുള്ള കുടിവെള്ള പൈപ്പുകള്‍, വാട്ടര്‍ അതോറിറ്റി അറിയാതെ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ഈ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ സമര്‍പ്പിച്ച ഫയല്‍, മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചിരുന്നു. അത് ഫ്ളാറ്റ് ഉടമകളെ സഹായിക്കാനാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിഎസ് കോടതിയെ സമീപിക്കുന്നത്.

നേരത്തേ ഫ്ളാറ്റ് വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ജേക്കബ് തോമസും പറഞ്ഞിരുന്നു. ഇതോടെ സര്‍വ്വീസിലിരിക്കെ ഉന്നത ഉദ്യോഗസ്ഥന്‍, മുഖ്യമന്ത്രിക്കെതിരെ കേടതിയെ സമീപിക്കുന്നുയെന്ന അപൂര്‍വ്വ നടപടിക്കാണ് കളമൊരുങ്ങിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+