ബന്ധുനിയമനം: പോള്‍ ആന്റണിക്ക് മടുത്തു, വിടില്ലെന്ന് മന്ത്രി, അന്തിമ തീരുമാനം പിണിറായിക്ക്

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സിപിഎം നേതാവ് ഇപി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ പ്രതിയായ വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി രാജികത്ത് നല്‍കി. സ്ഥാനത്ത് തുടരാന്‍ തന്റെ ധാര്‍മിക ബോധം സമ്മതിക്കുന്നില്ലെന്ന് അദ്ദേഹം ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന് സമര്‍പ്പിച്ച കത്തില്‍ പറയുന്നു. എന്നാല്‍, ഇത്തരമൊരു കത്തിനെ കുറിച്ച് അറിയില്ലെന്നും പോള്‍ ആന്റണിയെ മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും വ്യവസായ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ പ്രതികരിച്ചു.

വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയെ മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. കേസില്‍ പോള്‍ ആന്റണിയെ പ്രതി ചേര്‍ത്ത വിജിലന്‍സ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധി എടുത്തിരുന്നത്. വിവാദത്തെ തുടര്‍ന്നാണ് ഇപി ജയരാജന് മന്ത്രിസ്ഥാനം നഷ്ടമായത്.

 സര്‍ക്കാര്‍ തീരുമാനിക്കട്ടെ

പ്രതിയായതിനാല്‍ വ്യവസായ വകുപ്പിലെ ഉന്നത സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് പോള്‍ ആന്റണി ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച രാജികത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും കത്തില്‍ പറയുന്നു.

കത്ത് മന്ത്രിക്ക് കൈമാറി, പക്ഷേ കിട്ടിയില്ല

കത്ത് ചീഫ് സെക്രട്ടറി വകുപ്പ് മന്ത്രി എസി മൊയ്തീന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രിപിണറായി വിജയനുമായി ആലോചിച്ച ശേഷമായിരിക്കും മന്ത്രി അന്തിമ തീരുമാനം എടുക്കുക. എന്നാല്‍ ഇക്കാര്യം മന്ത്രി സ്ഥിരീകരിച്ചില്ല. അത്തരമൊരു കത്തിനെ കുറിച്ച് അറിയില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്.

പോള്‍ ആന്റണി മാറേണ്ടി വരും

പോള്‍ ആന്റണിയെ മാറ്റാന്‍ പിണറായി വിജയന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. പോള്‍ ആന്റണിക്കെതിരേ വിജിലന്‍സ് കേസെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട അവധി. ഇതിനെതിരേ മുഖ്യമന്ത്രി കടുത്ത നിലപാടാണ് സ്വീകരിച്ചത്. ഇനി പോള്‍ ആന്റണി തല്‍സ്ഥാനത്ത് തുടരേണ്ടെന്നാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നല്‍കിയ നിര്‍ദേശം.

പ്രതിയായതു കൊണ്ട് മാത്രം രാജിവയ്‌ക്കേണ്ട

പോള്‍ ആന്റണിയെ മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് മന്ത്രി എസി മൊയ്തീന്‍ പ്രതികരിച്ചത്. പോള്‍ ആന്റണി നല്‍കിയെന്ന് പറയുന്ന കത്തിനെ കുറിച്ച് അറിയില്ല. കത്ത് കിട്ടിയ ശേഷം ഭാവി കാര്യം തീരുമാനിക്കും. താന്‍ മന്ത്രിയായ ശേഷം പോള്‍ ആന്റണിയെ കുറിച്ച് ആക്ഷേപം ഉയര്‍ന്നിട്ടില്ല. വിജിലന്‍സ് കേസിലെ പ്രതിയായതു കൊണ്ട് മാത്രം രാജിവയ്‌ക്കേണ്ടെന്നും മന്ത്രി പറഞ്ഞു.

English summary
Industrial Department Additional Chief secratrary Paul Antony handed over resign letter to Chief Secratrary SM vijayanand. But Minister AC Moideen rule out report. he said i don't know about this letter, we are not discussed to move Paul Antony.
Please Wait while comments are loading...