കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുപാളയത്തിലേക്ക് എത്തിയ പിസി ചാക്കോ രാജ്യസഭയിലേക്ക്? സിപിഎമ്മിന്റെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിലെ സീനിയര്‍ നേതാവായ പിസി ചാക്കോ പാര്‍ട്ടി വിട്ട് ഇടതുമുന്നണിയുടെ ഭാഗമായിരിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന് വലിയ ഏതെങ്കിലും പദവി നല്‍കണമെന്ന ആവശ്യം ഇടതുമുന്നണിയില്‍ ശക്തമാവുകയാണ്. മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് പോയതിന് പകരമായി ചാക്കോ എന്‍സിപിയില്‍ തിരിച്ചെത്തി എന്നാല്‍ ശരത് പവാറും കരുതുന്നത്. രാജ്യസഭാ സീറ്റ് ചാക്കോയ്ക്ക് നല്‍കുമെന്ന അഭ്യൂഹം മുന്നണിയില്‍ ശക്തമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ചാക്കോയ്ക്ക് സീറ്റുണ്ടാവില്ലെന്നാണ് സിപിഎം നല്‍കുന്ന മറുപടി.

1

ഇതോടെ ശരത് പവാറിനൊപ്പം ദേശീയ തലത്തില്‍ ചാക്കോ ഉണ്ടാവുമെന്ന അഭ്യൂഹങ്ങളും അവസാനിച്ചിരിക്കുകയാണ്. ഇതോടെ രണ്ട് സീറ്റും സിപിഎം ഏറ്റെടുക്കാനാണ് സാധ്യത. ഇടതുമുന്നണിയില്‍ സമവായത്തിന് ശ്രമം നടക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് അടുത്ത മാസം ഒഴിവ് വരുന്നത്. ഈ മാസം 31ന് മുമ്പ് നാമനിര്‍ദേശ പത്രികള്‍ സമര്‍പ്പിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതിനുള്ള നടപടിക്രമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 12നായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. എല്‍ഡിഎഫ് രണ്ട് സീറ്റില്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചാക്കോയെ മത്സരിപ്പിക്കാനായി എന്‍സിപി സമ്മര്‍ദം ചെലുത്തുന്നത്.

പിസി ചാക്കോയെ ദേശീയ തലത്തിലേക്ക് കൊണ്ടുവരണമെന്ന് എന്‍സിപിക്ക് വലിയ ആഗ്രഹമുണ്ട്. രണ്ടിലൊരു സീറ്റിനായി അവര്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ശരത് പവാര്‍ നേരിട്ട് പിണറായി വിജയനെ വിളിച്ച് ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കി എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും സിപിഎം സ്ഥിരീകരിച്ചിട്ടില്ല. ഇടതുമുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് പിസി ചാക്കോ തല്‍ക്കാലത്തേക്ക് തീരുമാനിച്ചിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കായി പ്രചാരണത്തിനും അദ്ദേഹം മുന്നിലുണ്ടാകും. ഇനി വരുന്ന ടേമില്‍ അദ്ദേഹത്തെ മത്സരിപ്പിച്ചേക്കും. അതല്ലെങ്കില്‍ മഹാരാഷ്ട്രയിലെ സീറ്റിലേക്കും അദ്ദേഹത്തെ പരിഗണിക്കാന്‍ സാധ്യതയുണ്ട്.

്അതേസമയം ഇടതുപാളയത്തിലേക്ക് കാലെടുത്ത് വെച്ച ഉടനെ അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നല്‍കുന്നതിനോടാണ് സിപിഎമ്മിന് എതിര്‍പ്പ്. ഇത് മറ്റുള്ളവര്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുക. ഈ രണ്ട് സീറ്റുകളില്‍ ഇടതുമുന്നണിക്ക് ധാരണ ഉണ്ടാവേതതുണ്ട്. രാജ്യസഭയില്‍ സിപിഎമ്മിന് അംഗങ്ങള്‍ വളരെ കുറവാണ്. സിപിഐ കേരളത്തില്‍ നിന്ന് ബിനോയ് വിശ്വമുണ്ട്. ഈ സാഹചര്യത്തില്‍ സിപിഎം സീറ്റ് വിട്ടുകൊടുക്കാനുള്ള സാധ്യത വളരെ കുറവാണ്. പിസി ചാക്കോയുടെ കാര്യത്തില്‍ തല്‍ക്കാലം തര്‍ക്കമില്ല. എന്നാല്‍ ഒരു സീറ്റ് ഘടകകക്ഷികള്‍ക്ക് നല്‍കേണ്ടി വരുമോ എന്ന കാര്യത്തിലാണ് ചര്‍ച്ച. സിപിഐ ആവശ്യപ്പെടാന്‍ സാധ്യത കൂടുതലാണ്.

Recommended Video

cmsvideo
Twenty 20 | Sabu M Jacob Interview | ഭരണഘടനയെ അട്ടിമറിക്കാനോ ട്വൻറി 20 ? | Part 2 | Oneindia

ബിനോമോ ഉപയോഗിക്കു.. ആഘോഷങ്ങള്‍ക്ക് കൂടുതല്‍ വര്‍ണ്ണപ്പൊലിമ നല്‍കൂ..ബിനോമോ ഉപയോഗിക്കു.. ആഘോഷങ്ങള്‍ക്ക് കൂടുതല്‍ വര്‍ണ്ണപ്പൊലിമ നല്‍കൂ..

English summary
pc chacko didnt get rajya sabha seat says cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X