കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ചാക്കോ നയിക്കട്ടെ... എന്‍സിപി മുഖം മാറുന്നു; ഇനി പുതിയ അധ്യക്ഷന്‍, കോണ്‍ഗ്രസിന് അഴിയാക്കുരുക്ക്?

Google Oneindia Malayalam News

കൊച്ചി: കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തില്‍ മനംമടുത്തു എന്ന് ചൂണ്ടിക്കാട്ടി രാജിവച്ച മുതിര്‍ന്ന നേതാവാണ് പിസി ചാക്കോ. ബിജെപിയിലേക്ക് പോകുമോ എന്ന ആശങ്കകള്‍ക്ക് വിരാമമിട്ട് അദ്ദേഹം എന്‍സിപിയില്‍ ചേര്‍ന്നു. ശരദ് പവാറുമായുള്ള അടുപ്പമാണ് ചാക്കോയെ എന്‍സിപിയിലെത്തിച്ചത്. കേരളത്തിലെ എന്‍സിപി ആദ്യമേ അദ്ദേഹത്തെ സ്വാഗതം ചെയ്തിരുന്നു.

ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഇടതുപക്ഷം അധികാരത്തിലെത്തി. എന്‍സിപിക്ക് ഒരു മന്ത്രിപദവി കിട്ടി. എലത്തൂര്‍ എംഎല്‍എ എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നു. ഈ വേളയില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷനെ മാറ്റുകയാണ്....

 കോണ്‍ഗ്രസ് ഇല്ല

കോണ്‍ഗ്രസ് ഇല്ല

കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ല എന്നായിരുന്നു പിസി ചാക്കോ രാജിവെക്കുന്ന വേളയില്‍ പറഞ്ഞത്. എ, ഐ ഗ്രൂപ്പുകള്‍ മാത്രമാണ് കോണ്‍ഗ്രസില്‍. അവരുടെ വീതംവയ്പ്പാണ് കേരളത്തില്‍ നടക്കുന്നതെന്നും എല്ലാ പദവികളും സ്ഥാനാര്‍ഥികളെയും വീതം വയ്ക്കുകയാണെന്നും പിസി ചാക്കോ പറഞ്ഞിരുന്നു.

പിസി ചാക്കോ അധ്യക്ഷനാകണം

പിസി ചാക്കോ അധ്യക്ഷനാകണം

പിസി ചാക്കോ എന്‍സിപിയില്‍ എത്തിയത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് വഴിയൊരുക്കും എന്നാണ് ദേശീയ നേതൃത്വം കരുതുന്നത്. പിസി ചാക്കോ സംസ്ഥാന അധ്യക്ഷനാകണം എന്ന താല്‍പ്പര്യം ദേശീയ നേതൃത്വത്തിനുണ്ട്. കഴിഞ്ഞ ദിവസം ഇക്കാര്യം സംസ്ഥാന നേതൃത്വവും ആവര്‍ത്തിച്ചുവെന്നാണ് വിവരം.

മന്ത്രി പദവിയില്‍ തീരുമാനം

മന്ത്രി പദവിയില്‍ തീരുമാനം

മന്ത്രി പദവിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിട്ടുണ്ട്. എകെ ശശീന്ദ്രന്‍ മന്ത്രിയായി തുടരട്ടെ എന്നാണ് യോഗം തീരുമാനിച്ചത്. നേരത്തെ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് മന്ത്രിയാകുമെന്നും പദവി വീതം വയ്ക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

കോണ്‍ഗ്രസിന് ആശങ്ക

കോണ്‍ഗ്രസിന് ആശങ്ക

പ്രഫുല്‍ പട്ടേലിനോട് കേരളത്തിലെ എന്‍സിപി നേതാക്കള്‍ പിസി ചാക്കോയെ സംസ്ഥാന അധ്യക്ഷനാക്കുന്ന കാര്യം പറഞ്ഞു എന്നാണ് വിവരം. പിസി ചാക്കോ എന്‍സിപിയുടെ നേതൃത്വത്തിലെത്തുന്നത് കോണ്‍ഗ്രസ് ആശങ്കയോടെയാണ് കാണുന്നത്. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ മറുകണ്ടം ചാടുമോ എന്നതാണ് ആശങ്ക.

കോഴിക്കോട്ടെ നേതാവുമായി ചര്‍ച്ച

കോഴിക്കോട്ടെ നേതാവുമായി ചര്‍ച്ച

കേരളത്തിലെ കോണ്‍ഗ്രസില്‍ നേതാക്കളില്‍ പലരും അതൃപ്തരാണ്. ഇവര്‍ക്ക് പ്രത്യക്ഷത്തില്‍ ബിജെപിയിലോ സിപിഎമ്മിലോ ചേരാന്‍ താല്‍പ്പര്യവുമില്ല. ഇത്തരം നേതാക്കള്‍ക്ക് ആശ്രയമായി എന്‍സിപി മാറിയേക്കും. പിസി ചാക്കോയുടെ വഴി മറ്റു കോണ്‍ഗ്രസ് നേതാക്കളും സ്വീകരിച്ചാല്‍ കൂടുതല്‍ നേതാക്കള്‍ എന്‍സിപിയിലെത്തും. കോഴിക്കോട്ടെ രാജിവച്ച കോണ്‍ഗ്രസ് നേതാവുമായി പിസി ചാക്കോ ചര്‍ച്ച നടത്തിയിരുന്നു.

ഭിന്നസ്വരങ്ങള്‍ ശക്തം

ഭിന്നസ്വരങ്ങള്‍ ശക്തം

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് പിസി ചാക്കോ രാജിവച്ചത്. തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അത്. ഇതേ വേളയില്‍ തന്നെ കോട്ടയം, വയനാട്, പാലക്കാട് ജില്ലകളിലും കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായിരുന്നു. കെ മുരളീധരനും കെ സുധാകരനും ഉമ്മന്‍ ചാണ്ടിയും ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ ഏറെകുറെ പരിഹരിച്ചത്.

മൂന്നില്‍ രണ്ട് പിടിച്ചു

മൂന്നില്‍ രണ്ട് പിടിച്ചു

തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും അധികം നേടാന്‍ സാധിക്കാത്ത കോണ്‍ഗ്രസിനെയാണ് കണ്ടത്. ഇത്തവണയും 21 സീറ്റില്‍ പാര്‍ട്ടി ഒതുങ്ങി. യുഡിഎഫിന് മൊത്തം 41 സീറ്റേ കിട്ടിയുള്ളൂ. എല്‍ഡിഎഫിന്റെ ഭാഗമായ എന്‍സിപി മൂന്ന് സീറ്റിലാണ് മല്‍സരിച്ചത്. ഇതില്‍ കോട്ടക്കല്‍ ഒഴികെയുള്ള സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ജയിച്ചു. പിസി ചാക്കോ അധ്യക്ഷനായാല്‍ പാര്‍ട്ടിക്ക് കൂടുതല്‍ ഉണര്‍വുണ്ടാകുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.

Recommended Video

cmsvideo
why Veena George selected in LDF ministry? Reasons | Oneindia Malayalam

English summary
PC Chacko Likely to elect NCP State President; More Congress leaders may be switch over to NCP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X