ഉച്ചയ്ക്ക് ചോറ്, സാമ്പര്‍, അവിയല്‍, തൈര്, രാത്രി ചപ്പാത്തിയും കറിയും പിസിയുടെ ജയില്‍ ഭക്ഷണം ഇങ്ങനെ
തിരുവനന്തപുരം: മതവിദേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പിസി ജോർജ് റിമാൻഡിലാണ്. പൂജപ്പുര ജയിലിലെ പ്രത്യേക സെല്ലിലാണ് ജോർജ്. ആരോഗ്യപ്രശ്‌നങ്ങൾ കണക്കിലെടുത്താണ് ജോർജിനെ പ്രത്യേക സെല്ലിലേക്ക് മാറ്റിയത്. മറ്റ് തടവ് പുള്ളികൾക്ക് കൊടുക്കുന്ന അതേ ഭക്ഷണം തന്നെയാണ് ജോർജിനും ജയിലിൽ നൽകുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ജോർജിനെ
സെൻട്രൽ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റിയത്.
ആദ്യം പിസി ജോർജിനെ ജില്ലാ ജയിലിലാണ് എത്തിച്ചത്.ഉച്ചയ്ക്ക് ജയിൽ ഭക്ഷണമാണ് നൽകിയത്. ചോറ്, സാമ്പാർ, അവിയൽ, തൈര് എന്നിവയായിരുന്നു ജയിലിലെ ഉച്ചഭക്ഷണം. വൈകിട്ട് ചായ നൽകിയശേഷമാണ് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ആശുപത്രി,ബെഡ്, കസേര, ഡസ്‌ക് എന്നീ സൗകര്യങ്ങൾ ആശുപത്രി സെല്ലിൽ ലഭിക്കും. മെഡിക്കൽ ഓഫിസർ അദ്ദേഹത്തെ പരിശോധിച്ചു. ആരോഗ്യത്തിൽ പ്രത്യേക പ്രശ്‌നമില്ലെന്നും ജോർജിനെ ഡോക്ടർ അറിയിച്ചു. മാത്രമല്ല ഉറങ്ങുമ്പോൾ ശ്വാസ തടസം ഉണ്ടാകാതിരിക്കുന്നതിനുള്ള ഓക്‌സിജൻ മാസ്‌ക് ഉപയോഗിക്കാൻ ജോർജിനു അനുമതി നൽകി. വൈകുന്നേരം ചപ്പാത്തിയും വെജിറ്റബിൾ കറിയുമാണ് നൽകിയത്. വായനയ്ക്കായി ജോർജിന് മാഗസിനുകൾ നൽകിയിട്ടുണ്ട്.

ആർ.ബാലകൃഷ്ണപിള്ള, എം.വി.ജയരാജൻ, മുൻ ഐജി കെ ലക്ഷ്മണ എന്നിവർ കഴിഞ്ഞിരുന്ന ആശുപത്രി ബ്ലോക്കിലെ ഡി മുറിയിലാണ് ജോർജ്. ജയിലിൽ ജോർജ് 'ആർപി (റിമാൻഡ് പ്രിസണർ) 5636' ആണ്. എന്നാൽ റിമാൻഡ് തടവുകാരനായതിനാൽ തടവുപുള്ളികളുടെ വേഷം ധരിക്കേണ്ട ആവശ്യമില്ല.
വിദ്വേഷ പ്രസംഗം നടത്തിയതിനാണ് പിസി ജോർജ് അറസ്റ്റിലായത്. തിരുവനന്തപുരം ഹിന്ദുമഹാ സമ്മേളനത്തിൽ നടത്തിയ വിവാദ പ്രസംഗത്തിൽ കോടതി നൽകിയ ജാമ്യ ഉപാധികൾ പിസി ജോർജ് ലംഘിച്ചിരുന്നു. ഇതോടെയാണ് പിസി ജോർജിന് നൽകിയ ജാമ്യം കോടതി റദ്ദാക്കിയത്. ഇതിന് പിന്നാലെ കൊച്ചിയിൽ നിന്ന് പിസി ജോർജിനെ അറസ്റ്റ് ചെയ്യുകയും തിരുവനന്തപുരത്ത് എത്തിക്കുകയും ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് പിസിയെ റിമാൻഡ് ചെയ്തിരിക്കുന്നത്.

തിരിവനന്തപുരത്തെ ഹിന്ദുവ മഹാ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിന് പിന്നാലെയായിരുന്നു എറണാകുളം വെണ്ണലയിലും പിസി ജോർജ് വിദ്വേഷ പ്രസംഗം നടത്തിയത്. വെണ്ണലയിലെ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. വിശദ റിപ്പോർട്ട് സമർപ്പിക്കാൻ സമയം വേണമെന്നും തുടരന്വേഷണത്തിന് പിസി ജോർജിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഇക്കാര്യം പരിഗണിക്കുക.
പിസി ജോർജ് നൽകിയ ജാമ്യ ഹർജി ഉൾപ്പടെ മൂന്ന് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നടത്തിയ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട് ജാമ്യം റദ്ദാക്കിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത റിവിഷൻ ഹർജിയാണ് രാവിലെ പത്തേകാലിന് ആദ്യം പരിഗണിക്കുക. ഇതേ കേസിൽ ജോർജിന്റെ ജാമ്യാപേക്ഷയും വെണ്ണല കേസിലെ മുൻകൂർ ജാമ്യ ഹർജിയും മറ്റൊരു ബഞ്ച് ഉച്ചയ്ക്ക് പരിഗണിക്കും.

ജയിലിൽ കഴിയുന്ന പി സി ജോർജിനെ കസ്റ്റഡിയിൽ വേണം എന്ന ആവിശ്യമാണ് നിലവിൽ പ്രോസിക്യൂഷൻ മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ, പി സി ജോർജിനെ പോലീസിന് കസ്റ്റഡിയിൽ കിട്ടിയത് കൊണ്ട് എന്ത് ഉപകാരമെന്നാണ് കോടതി ചോദിച്ചത്. അദ്ദേഹം കുറ്റം ചെയ്തതിന്റെ ദൃശ്യങ്ങൾ തെളിവുകളായി ഉണ്ട്. പിന്നെ എന്തിനാണ് ചോദ്യം ചെയ്യുന്നത് എന്നും കോടതി ചോദിച്ചിരുന്നു.

മത വിദ്വേഷ പ്രസംഗം നടത്തി എന്ന കേസിൽ പി സി ജോർജിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഇതിന് പിന്നാലെ പി സി ഉപാധികൾ ലംഘിച്ചുവെന്ന് കാണിച്ച് പി സി ജോർജിന് നൽകിയ ജാമ്യം കോടതി റദ്ദാക്കി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. കോടതിയുടെ ഈ ഉത്തരവ് എതിരെയാണ് പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, കേസ് ഒരുമിച്ച് പരിഗണിക്കാം എന്നാണ് കോടതി ഇന്നലെ വ്യക്തമാക്കിയത്. സംഭവത്തിൽ സർക്കാറിന്റെ വാദം കേൾക്കണമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications