കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ തള്ള പറയുന്നതില്‍ എന്തൊക്കെയോ സ്‌പെല്ലിംഗ് മിസ്റ്റേക്കുണ്ട്; അനുപമക്കെതിരെ പി സി ജോർജ്

Google Oneindia Malayalam News

കോട്ടയം: തിരുവനന്തപുരം പേരൂർക്കടയിൽ അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമ എസ് ചന്ദ്രനെതിരെ അധിക്ഷേപവുമായി മുൻ എംഎൽഎ പി സി ജോർജ്. ആ തള്ള പറയുന്നതില്‍ എന്തൊക്കെയോ സ്‌പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടെന്നായിരുന്നു പിസി ജോർജിൻ്റെ പ്രതികരണം. അവർ ഒന്നുമറിയില്ലെന്ന് പറഞ്ഞ് ആളുകളെ വിഡ്ഢികളാക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ റെയില്‍ നാടിനെ വിഭജിക്കുന്ന പദ്ധതി; സര്‍ക്കാര്‍ പിന്മാറണമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്കെ റെയില്‍ നാടിനെ വിഭജിക്കുന്ന പദ്ധതി; സര്‍ക്കാര്‍ പിന്മാറണമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

1

അതേസമയം, തിരുവനന്തപുരം മേയർക്കെതിരായ കെ മുരളീധരൻ്റെ വിവാദ പരാമർശത്തിലും പി സി ജോർജ് പ്രതികരണം രേഖപ്പെടുത്തി. മുരളിക്കൊരു സന്തോഷം തോന്നിയപ്പോള്‍ അവരെ പറ്റി ഒന്ന് പറഞ്ഞതാണ്. മേയർ സുന്ദരിയാണല്ലോ എന്ന് ചോദിച്ച പി സി ഇന്നത്തെ കാലത്ത് സ്ത്രീകളെക്കുറിച്ച് മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും അഭിപ്രായപ്പെട്ടു. മുരളി അവസാനം പറഞ്ഞത് ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2

പേരൂർക്കടയിൽ അമ്മയിൽനിന്ന് കുഞ്ഞിനെ വേർപെടുത്തി ദത്ത് നൽകിയ സംഭവത്തിൽ മുൻ എസ് എഫ് ഐ നേതാവും കുഞ്ഞിൻ്റെ അമ്മയുമായ അനുപമ എസ് ചന്ദ്രനെതിരെയായിരുന്നു പി സി ജോർജിൻ്റെ അധിക്ഷേപ വാക്കുകൾ. ആ തള്ള പറയുന്നതിൽ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്. ആളുകളെ വല്ലാതെ വിഡ്ഢികളാക്കുകയാണ്. കുഞ്ഞ് അവർക്ക് അവകാശപ്പെട്ടത് തന്നെയാണ്.

അതിൽ ആർക്കും തർക്കമില്ല. അമ്മയ്ക്ക് അവകാശപ്പെട്ടതാണ് അവർ പ്രസവിച്ച കുഞ്ഞ്. പക്ഷേ, അവർ പറയുന്നതിൽ സ്പെല്ലിങ് മിസ്റ്റേക്കുണ്ട്.ഇപ്പോ കെട്ടിയവന്‍ ഭാര്യയെ ഉപേക്ഷിച്ചതാണ്.
അവരുടെ പ്രതികരണം കേൾക്കുന്ന ഏതൊരാൾക്കും അത് മനസ്സിലാകുമെന്നും പിസി പറഞ്ഞു.

3

കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ നടത്തിയ വിവാദ പരാമർശത്തിലും പിസി ജോർജ് അഭിപ്രായം പറഞ്ഞു. മേയർ സുന്ദരിയാണല്ലോ അതിൽ ആർക്കും തർക്കമില്ല. മുരളിക്ക് ഒരു സന്തോഷം തോന്നിയപ്പോൾ അവരെക്കുറിച്ച് പറഞ്ഞതാണ്. ഇത്തരം കാര്യങ്ങളൊക്കെ അങ്ങ് ക്ഷമിച്ചു കൂടെ?

ഇന്നത്തെ കാലത്ത് സ്ത്രീകളെക്കുറിച്ച് ഒന്നും പറയാതിരിക്കുന്നതാണ് നല്ലതെന്നും പിസി അഭിപ്രായപ്പെട്ടു. മുരളി അവസാനം ഉപയോഗിച്ച പദപ്രയോഗം ഒഴിവാക്കണമായിരുന്നു. അത്തരത്തിലൊരു വിവാദ പരാമർശത്തിലേക്ക് ഈ പറഞ്ഞതിനെ കൊണ്ടു പോകേണ്ടതില്ലായിരുന്നു - പിസി ജോർജ് പറഞ്ഞു.

4

അതേസമയം, വിഷയത്തിൽ അനുപമ എസ് ചന്ദ്രൻ്റെ അച്ഛൻ പി എസ് ജയചന്ദ്രനെതിരെ സിപിഎം നടപടിയെടുത്തിട്ടുണ്ട്. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ജയചന്ദ്രനെ നീക്കി. പാര്‍ട്ടി പരിപാടികളില്‍ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടന്ന തീരുമാനവും പാർട്ടി നേതൃത്വം സ്വീകരിച്ചിട്ടുണ്ട്. വിവാദങ്ങളെക്കുറിച്ച് പരിശോധിക്കാൻ മൂന്നംഗ അന്വേഷണ കമ്മീഷനെയും പാർട്ടി നിയോഗിച്ചു.

5

അന്വേഷണ കമ്മീഷൻ പ്രധാനപ്പെട്ട മൂന്ന് നേതാക്കളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വട്ടപ്പാറ ബിജു, വേലായുധൻ നായർ, ജയപാൽ എന്നിവരെ കമ്മീഷൻ അംഗങ്ങളായും ചുമതലപ്പെടുത്തി. രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് നൽകാനാണ് സമിതിയോട് നിർദേശിച്ചിട്ടുള്ളതെന്ന് പേരൂർക്കട എൽ സി സെക്രട്ടറി അറിയിച്ചു. അന്വേഷണ റിപ്പോർട്ട് വന്നതിനു ശേഷം സ്വീകരിക്കേണ്ട തുടർ നടപടികളെക്കുറിച്ച് പാർട്ടി ആലോചിച്ച് തീരുമാനമെടുക്കും.

കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം

ആര്യന്‍ ഖാന് ജാമ്യമില്ല, സിനിമകള്‍ ഒഴിവാക്കി ഷാരൂഖ്, ഇനി 3 നാള്‍, ഇല്ലെങ്കില്‍ 15 നാള്‍ ജയിലില്‍ആര്യന്‍ ഖാന് ജാമ്യമില്ല, സിനിമകള്‍ ഒഴിവാക്കി ഷാരൂഖ്, ഇനി 3 നാള്‍, ഇല്ലെങ്കില്‍ 15 നാള്‍ ജയിലില്‍

English summary
Former MLA PC George criticises against Anupama S Chandran in connection with the adoption of her child at Peroorkada in Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X