കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ക്രിസ്ത്യാനികളുടെ പിന്തുണയ്ക്ക് ശ്രമിക്കുന്ന ബിജെപിക്ക് ഉചിതമായ കൂട്ടാണ് പിസി'; എംഎ ബേബി

Google Oneindia Malayalam News

തിരുവനന്തപുരം: മതദ്വേഷപ്രസംഗം നടത്തിയ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് ഉചിതമായ തീരുമാനമാണെന്ന് സി പി എം നേതാവ് എം എ ബേബി അഭിപ്രായപ്പെട്ടു. കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്തുണ നേടാന്‍ ശ്രമിക്കുന്ന ബിജെപിക്ക് ഉചിതമായ കൂട്ട് ആണ് പി സി ജോര്‍ജ്. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ പി സി ജോര്‍ജില്‍ നേതാവിനെക്കാണുമെന്ന് കരുതാന്‍ അസാമാന്യ ചങ്കൂറ്റം വേണമെന്നും എം എ ബേബി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. കുറിപ്പിന്റെ പൂര്‍ണരൂപം . .

'ആരുമില്ലേ എന്റെ കൂടെ എന്ന ഭയം അവള്‍ക്കുണ്ടായിരിക്കാം, കാര്യങ്ങള്‍ മുഖ്യമന്ത്രി ഗൗരവത്തോടെ എടുത്തിട്ടുണ്ട്''ആരുമില്ലേ എന്റെ കൂടെ എന്ന ഭയം അവള്‍ക്കുണ്ടായിരിക്കാം, കാര്യങ്ങള്‍ മുഖ്യമന്ത്രി ഗൗരവത്തോടെ എടുത്തിട്ടുണ്ട്'

മതദ്വേഷപ്രസംഗം നടത്തിയ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് ഉചിതമായി. ആരെയും എന്തും പറയാന്‍ തനിക്ക് അവകാശമുണ്ട് എന്ന മട്ടിലായിരുന്നു എന്നും പി സി ജോര്‍ജ് . അതിന് ഇങ്ങനെ എങ്കിലും ഒരു അറുതി വരുമെങ്കില്‍ അത്രയും നല്ലത്.
കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്തുണ നേടാന്‍ ശ്രമിക്കുന്ന ബിജെപിക്ക് ഉചിതമായ കൂട്ട് ആണ് പി സി ജോര്‍ജ് .

pc george

ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ പി സി ജോര്‍ജില്‍ നേതാവിനെക്കാണുമെന്ന് കരുതാന്‍ അസാമാന്യ ചങ്കൂറ്റം വേണം. ഒറ്റപ്പെട്ട ചില അവിവേകികളുടെ ഓരിയിടലില്‍ കൂടുതല്‍ ഒന്നുമില്ല സംഘപരിവാറിന് ആളെക്കൂട്ടാന്‍ നടക്കുന്ന പി സി ജോര്‍ജുമാരുടെ ഒച്ച. മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മയ്‌ക്കൊപ്പം നിന്ന് ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കുക എന്നതുമാത്രമാണ് ഇന്ന് എല്ലാ മതന്യൂനപക്ഷങ്ങളുടെയും മുന്നിലെ ഏകവഴി .

അതേസമയം, പി സി ജോര്‍ജിന്റെ അറസ്റ്റില്‍ പ്രതികരിച്ച് മുന്‍ മന്ത്രി കെ ടി ജലീലും രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ക്കിടയിലെ മൈത്രിയും സൗഹാര്‍ദ്ദവും തകര്‍ക്കുന്ന പ്രസംഗം നടത്തുന്നവരും മുദ്രാവാക്യം വിളിക്കുന്നവരും സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പിടുന്നവരും ചാനല്‍ ചര്‍ച്ചകളില്‍ വര്‍ഗ്ഗീയ വിഷം ചീറ്റുന്നവരും സൂക്ഷിക്കുക. ഇത് പിണറായിക്കാലം. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടും. എത്ര ഉന്നതനായാലും- കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു .

എന്നാല്‍ കോടതിയുടെ കൃത്യമായ ഇടപെടല്‍ കൊണ്ടാണ് പി.സി.ജോര്‍ജ് ജയിലിലായതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. സര്‍ക്കാരും പി സി ജോര്‍ജും സി പി.എമ്മും തമ്മിലുള്ള ഗൂഢാലോചനയുടെ ഫലമായാണ് കഴിഞ്ഞ തവണ പി സി ജോര്‍ജിന് ജാമ്യം ലഭിച്ചത് . പൂക്കള്‍ വിതറി പി സി ജോര്‍ജിനെ സ്വീകരിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് അവസരം നല്‍കിയതും ഈ സര്‍ക്കാരാണ്. ഒരു വര്‍ഗീയ വാദിയുടേയും തിണ്ണ നിരങ്ങില്ലെന്ന ശക്തമായ നിലപാട് പ്രതിപക്ഷം ആവര്‍ത്തിക്കുകയും കേരളത്തിന്റെ പൊതു മനസാക്ഷി അത് സ്വീകരിച്ചു എന്ന് കണ്ടപ്പോഴാണ് മുഖ്യമന്ത്രി പ്രതികരിച്ചത് . അതുവരെ തൃക്കാക്കരയില്‍ എസ് ഡി പി ഐയുമായും ആര്‍ എസ് എസുമായും വിലപേശുകയായിരുന്നു സി പി എമ്മെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി .

കഴിഞ്ഞ ദിവസമാണ് വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് പി സി ജോര്‍ജ് അറസ്റ്റിലായത്. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും അറസ്റ്റ് ചെയ്ത പി സി ജോര്‍ജിനെ രാത്രി തന്നെ തിരുവനന്തപുരത്തേക്ക് എത്തിക്കുകയായിരുന്നു . തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പി സി ജോര്‍ജിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു . 14 ദിവസത്തേക്കാണ് പി സി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തത്. കനത്ത പൊലീസ് സുരക്ഷയിലാണ് പി സി ജോര്‍ജിനെ പൊലീസ് പൂജപ്പുരയിലേക്ക് എത്തിച്ചത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് ശേഷമായിരുന്നു ജയിലിലേക്ക് കൊണ്ടു പോയത് .

Recommended Video

cmsvideo
തൃക്കാക്കരയിൽ കത്തിക്കയറുന്ന ഉമാ തോമസ്,സ്ഥാനാർത്ഥിക്കൊപ്പം ഞാനും | Thrikkakkara Election 2022

English summary
PC George is the right alliance for the BJP seeking the support of Christians Says MA Baby
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X