കേരള കോണ്‍. യോഗം ഉപേക്ഷിച്ചു

ജോസഫ് വിഭാഗത്തിനെതിരെ പിസി ജോര്‍ജ്ജ് ആഞ്ഞടിച്ചതിനെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായത്. പാര്‍ട്ടിക്ക് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് മാത്രം മതിയെന്ന് ജോര്‍ജ്ജ് പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നു. ജോസഫ് വിഭാഗത്തിലെ ഫ്രാന്‍സി ജോര്‍ജ്ജിനെതിരേയും ആന്റണി രാജുവിനെതിരേയും രൂക്ഷമായ ഭാഷയിലാണ് പിസി ജോര്‍ജ്ജ് സംസാരിച്ചത്.
ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന് സീറ്റ് കൊടുക്കേണ്ടതില്ല എന്നതായിരുന്നു ജോര്‍ജ്ജ് പറഞ്ഞതിന്റെ ഉള്ളടക്കം. ഉടന്‍ ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതിയില്‍ പിസി ജോര്‍ജ്ജിനെ സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കണം എന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി ഇക്കാര്യത്തില്‍ ജോര്‍ജ്ജിന് അനുകൂലമായാണ് നിലപാടെടുത്തത്. ജോര്‍ജ്ജിനെ പുറത്താക്കേണ്ടതില്ലെന്ന് പറഞ്ഞെങ്കിലും ജോര്‍ജ്ജ് സ്വയം നിയന്ത്രിക്കണം എന്ന് മാണി ആവശ്യപ്പെട്ടു.
പാര്‍ട്ടി ചെയര്‍മാന്റെ ഈ നിലപാടില്‍ ജോസഫ് ഗ്രൂപ്പ് തൃപ്തരായിരുന്നില്ല. തുടര്‍ന്നാണ് ജോര്‍ജ്ജിനെ കുറിച്ചുള്ള പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ മൂന്നംഗ സമിതിക്ക് രൂപം നല്‍കിയത്. കെഎം മാണിയും പിജെ ജോസഫും സിഎഫ് തോമസും അടങ്ങിയതാണ് സമിതി.
മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനുള്ളതുകൊണ്ടാണ് താന്‍ യോഗത്ില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്ന് പിജെ ജോസഫ് അറിയിച്ചു. ഇക്കാര്യം കെഎം മാണിയുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications