'പിണറായി വിജയന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു, അയാള്‍ ഒരു ചുക്കും ചെയ്തിട്ടില്ല'; വെല്ലുവിളിച്ച് പിസി
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനമുന്നയിച്ച് മുൻ എം എൽ എ പി സി ജോർജ്. മുഖ്യമന്ത്രിയുടെ കൗണ്ട്ഡൗൺ ആരംഭിച്ചു കഴിഞ്ഞുവെന്ന് പി സി വ്യക്തമാക്കി. സ്റ്റാലിനെ പോലെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയന്റെ മനോഭാവം. അദ്ദേഹത്തെ എതിർത്തു പറയുന്നവരെ തീർത്തു കളയുന്ന രീതിയാണ് മുഖ്യമന്ത്രിക്ക് ഉള്ളത്.
ഇത് അദ്ദേഹത്തിന്റെ അന്ത്യത്തിലേക്കുളള പോക്കാണ്. തന്നോടുള്ള ശത്രുതയ്ക്ക് കാരണം സത്യങ്ങൾ വിളിച്ചു പറയുന്നത് കൊണ്ടാണെന്നും പി സി ജോർജ് പറഞ്ഞു. വി എസുമായുള്ള എന്റെ അടുപ്പം മുഖ്യമന്ത്രിക്ക് മറ്റൊരു കാരണമാണ്. യഥാർത്ഥ ഇടതുപക്ഷം വി എസ് ആണെന്ന് പി സി ജോർജ് കൂട്ടിച്ചേർത്തു.

ബി ജെ പി സ്ഥാനാർഥിക്ക് വേണ്ടി തൃക്കാക്കരയിൽ എത്തിയ പി സി ജോർജിന്റെ പ്രതികരണമായിരുന്നു ഇത്. തന്നെ അറസ്റ്റ് ചെയ്തത നടപടി മുഖ്യമന്ത്രി പിണറായി വിജയന്റേയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണ്. തിരുവനന്തപുരത്തും വെണ്ണലയിലും താൻ പ്രസംഗിച്ചത് സാമൂഹിക തിന്മകളെ കുറിച്ചാണെന്നും പി സി ജോർജ് ആരോപിച്ചു.
എന്നെ വളച്ചിട്ട് പിടിച്ചു എന്നാണ് പിണറായി വിജയന് പറഞ്ഞത്. എന്നാൽ, എന്നെ അയാള്‍ ഒരു ചുക്കും ചെയ്തിട്ടില്ല. അയാള്‍ക്ക് അതിന് കഴിയില്ല. അക്കാര്യം ഞാന്‍ വെല്ലുവിളിക്കുന്നു എന്നും പി സി വ്യക്തമാക്കി.
പി സി ജോര്‍ജിന്റെ പത്ര സമ്മേളനത്തിന്റെ പൂര്‍ണരൂപം -
'എന്ന് മുതല്‍ പിണറായി വിജയന് എന്നെ കുടുക്കാന്‍ ഇറങ്ങിയോ അന്ന് മുതല്‍ അദ്ദേഹത്തിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു. അത് പിണറായി വിജയന്റെ അന്ത്യത്തിലേക്ക് എത്തുമെന്നതില്‍ സംശയമില്ല. വളരെ സ്നേഹമുള്ളയാളാണ് പിണറായി. ഞാനുമായി നല്ല ബന്ധത്തില്‍ തന്നെയാ. പക്ഷെ സ്റ്റാലിനാണ് അദ്ദേഹത്തിന്റെ മനസ്സിലുള്ളത്.
സ്റ്റാലിന് മരിച്ചപ്പോള്‍ അത്റിപ്പോര്ട്ട് ചെയ്യാന്‍ ഒരു ഡോക്ടറും തയ്യാറായില്ല. പേടിയായിരുന്നു. അത് പോലെയാണ് പിണറിയായും. എതിര്‍ക്കുന്നവരെ തീര്‍ക്കും. പാവപ്പെട്ട പി സി ജോര്‍ജ് കുറേ സത്യങ്ങള്‍ പറയുന്നുവെന്നതാണ് എന്നോടുള്ള പിണറായിയുടെ ശത്രുത. നേരത്തെ ഞാന്‍ വി എസിന്റെ ആള് ആളാണെന്നതായിരുന്നു പ്രശ്നം. അത് സത്യം തന്നെയാ. ഞാന്‍ വിഎസിന്റെ ആളാ. കാരണം വി എസാണ് ഇടതുപക്ഷം.
ആ മനുഷ്യന് വീണതിന് ശേഷം സ്റ്റാലിനിസവും പിണറായിസവും വന്നു. കമ്മ്യൂണിസം ഇല്ല. വിഎസിന്റെ ആളാണെന്നതില്‍ അഭിമാനമേയുള്ളൂ. മണ്ഡലത്തില്‍ എത്തി ഇടത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണം എന്ന് പറയേണ്ടതിന് പകരം പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നിലെ പ്രയത്നവും കഴിവും ഒക്കെ വിളിച്ചു പറയുകയാണ്.
നാല് ദിവസം അദ്ദേഹത്തിന്റെ പൊലീസ് തപ്പി നടന്നിട്ടും പി സി ജോര്‍ജിന്റെ പൊടി പോലും കണ്ടെത്താന്‍ പറ്റിയിട്ടില്ല. എന്നിട്ടാണ് പുഴുപ്പടിക്കുന്നത്. ജനാധിപത്യത്തില്‍ വിശ്വസിക്കുകയും നിയമത്തെ അനുസരിക്കുകയും ചെയ്യുന്നയാളാണ് പി സി ജോര്‍ജ്ജ്. അതിനാണ് ഹാജരായത്. എന്നെ വളച്ചിട്ട് പിടിച്ചുവെന്നാണ് പിണറായി വിജയന് പറഞ്ഞത്. അയാള്‍ ഒരു ചുക്കും ചെയ്തിട്ടില്ല. അയാള്‍ക്ക് കഴിയില്ല.
ഞാന്‍ വെല്ലുവിളിക്കുന്നു. ഇപ്പോള്‍ ഞാന്‍ മുങ്ങാം. എന്നെ കണ്ട് പിടിക്കട്ടെ. ഒരു കൊല്ലം കഴിഞ്ഞാലും പിടിക്കാന്‍ കഴിയില്ല. ഞാന്‍ ആരേയും കൊല്ലുകയോ കലാപത്തിന് ആഹ്വാനം ചെയ്യുകയോ കാലൊടിക്കുകയോ ചെയ്തിട്ടില്ല. അഭിമന്യൂവിനെ വെട്ടികൊലപ്പെടുത്തിയവരുടെ തോളില്‍ കയ്യിട്ടുകൊണ്ടാണ് പി സി ജോര്‍ജ്ജ് വര്‍ഗീയ വാദിയാണെന്ന് പിണറായി വിജയന് പറയുന്നത്. സാമൂഹിക തിന്മകളെ ചൂണ്ടികാണിക്കുകയാണ് ചെയ്തത്. രണ്ട് പ്രസംഗത്തിലും ചൂണ്ടികാണിക്കാന്‍ ശ്രമിച്ചത് സാമൂഹിക തിന്മകളെയാണ്.
പിണറായിയുടെ ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമാണ് എന്റെ അറസ്റ്റ്. നേരത്തെ നടന്ന തെരഞ്ഞെടുപ്പിലും പിണറായി ഇത് തന്നെയാണ് നടത്തിയത്. തൃക്കാക്കരയില്‍ സുറിയാനി വീടുകളില്‍ റോഷി അഗസ്റ്റിന് ചെല്ലും, ലാറ്റിന്‍ കത്തോലിക്കാ വീടുകളില്‍ ആന്റണി രാജു എത്തും, ഈഴവ വീടുകളില്‍ മണിയാശാന് ചെല്ലും. സിപിഐഎം പ്രചരണം ജാതി നോക്കി പ്രചാരണം നടത്തുകയാണ്.
ആ സിപിഐഎം ആണ് എന്നെ വര്‍ഗീയവാദി എന്ന്.വിളിക്കുന്നത്. അറസ്റ്റ് എങ്ങനെ എന്ന് ആലോചിക്കാന്‍ ഉന്നതതല യോഗം ചേര്‍ന്നു വിഡി സതീശന് മതതീവ്രവാദികളുടെ വോട്ട് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നു. കോണ്‍ഗ്രസിന്റെ പെട്ടിയില്‍ അവസാന ആണി അടിച്ച ശേഷമേ അടങ്ങൂ. വിഡി സതീശന് കോണ്‍ഗ്രസ്സ് ചരിത്രത്തിലെ ഏറ്റവും മോശം പ്രതിപക്ഷ നേതാവ്. സതീശനെ കുറിച്ച് പലതും പറയാന്‍ ഉണ്ട്.
എന്നെ കൊണ്ട് പറയിപ്പിക്കരുത്. മുസ്ലിം മത നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ പിണറായി കാണുന്നില്ല. പിണറായി വിജയനാണ് പോത്ത്. പലതിനോടും വേദം ഓതിയിട്ട് കാര്യമില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനാണ് മറുപടി വ്യക്തിപരമായി യാതൊരു പ്രശ്നവും ഞങ്ങള്‍ തമ്മിലില്ല. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ കോടതിയില്‍ മറുപടി പറഞ്ഞോളാം. പള്ളിയില്‍ പോകാനുള്ള ദിവസം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച നാണംകെട്ടവന്മാരോട് എന്ത് പറയാനാണ്. നോട്ടിസ് മൈന്‍ഡ് ചെയ്യാന്‍ സൗകര്യമില്ല.
പ്ലാസ്റ്റിക് സർജറി ചെയ്ത് സൗന്ദര്യം കൂട്ടിയ നായികമാര്‍ ആരൊക്കെ? ചിത്രങ്ങള്‍ കാണാം
വെണ്ണലയിലും തിരുവനന്തപുരത്തും പറഞ്ഞത് കുറഞ്ഞു പോയി. കോടതി അലക്ഷ്യം ആകുന്നത് കൊണ്ട് കൂടുതല്‍ പറയുന്നില്ല. പ്രസംഗത്തില്‍ ഖേദമില്ല. എന്‍ഡിയുമായി സഹകരിക്കും. എന്‍ഡിഎക്ക് കെട്ടുറപ്പില്ല എന്ന പഴയ അഭിപ്രായത്തില്‍ മാറ്റമില്ല. കെട്ടുറപ്പ് ഇല്ലായ്മ മാറ്റി എടുക്കാമോ എന്ന് നോക്കട്ടെ മുഖ്യമന്ത്രി ഒരുപാട് മടയത്തരം പറയുന്നു. അതിനൊന്നും മറുപടി പറയാനില്ല. പ്രസംഗത്തില്‍ പറഞ്ഞതൊക്കെ സ്നേഹം. മതസൗഹാര്‍ദ്ദം മാത്രമേ പറഞ്ഞിട്ടുള്ളുഇനിയും പറയും. കൗണ്ട്ഡൗണ്‍ എന്നത് ഭീഷണിയോ ഉപദേശമോ ആയി പിണറായിക്ക് കാണാം.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications