ദിലീപിനെ കുടുക്കിയത് മഞ്ജു വാര്യരും മുഖ്യമന്ത്രിയും ചേർന്ന്..?? ഞെട്ടിക്കുന്ന ആരോപണവുമായി നേതാവ്..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ക്രൂരമായി ആക്രമിച്ച കേസില്‍ ഇരയ്‌ക്കൊപ്പം ആണ് നില്‍ക്കുന്നതെന്ന് തോന്നിപ്പിക്കുകയും എന്നാല്‍ സിനിമയിലെ അതിശക്തനായ ദിലീപിന് വേണ്ടി നിലപാട് എടുക്കുകയുമാണ് താരസംഘടനയായ അമ്മ അടക്കം ചെയ്തത്. അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ ജനപ്രതിനിധികള്‍ കൂടിയായ താരങ്ങളുടെ പ്രകടനം കേരളം കണ്ടതാണ്. എന്നാല്‍ ദിലീപ് അറസ്റ്റിലായതിന് ശേഷം ഇവരെ ആരെയും പുറത്തേക്ക് കണ്ടില്ല. അതിനിടെ പ്രതീക്ഷിക്കാത്ത ഒരു കോണില്‍ നിന്നുമാണ് ദിലീപിന് വേണ്ടി ഒരു ശബ്ദം ഉയര്‍ന്നിരിക്കുന്നത്.

നടിയെ ആക്രമിച്ചതിന് പിന്നില്‍ ദിലീപ് മാത്രമല്ല..!! അന്വേഷണം പ്രമുഖ രാഷ്ട്രീയ നേതാവിലേക്ക്..??

ആരോപണവുമായി പിസി

ആരോപണവുമായി പിസി

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിലെ പ്രമുഖ നടന്‍ ദിലീപ് ആണെന്നത് അറസ്റ്റിന് മുന്‍പ് തന്നെ സംശയിക്കപ്പെട്ടതാണ്. എന്നാല്‍ കേസന്വേഷണത്തില്‍ സംശയം ഉന്നയിച്ച് കൊണ്ട് പി സി ജോര്‍ജ് എംഎല്‍എ രംഗത്ത് വന്നിരിക്കുകയാണ്.

സംശയമുനയിൽ

സംശയമുനയിൽ

മുഖ്യമന്ത്രി പിണറായി വിജയനേയും നടി മഞ്ജു വാര്യരേയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന ആരോപണമാണ് പിസി ജോര്‍ജ് ഉന്നയിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവറലായിരുന്നു പ്രതികരണം.

ഗൂഢാലോചന ഇല്ലെന്ന്

ഗൂഢാലോചന ഇല്ലെന്ന്

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഗൂഢാലോചന ഇല്ലെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പിന്റെ ചുമതലക്കാരനുമായ പിണറായി വിജയന്‍ ആയിരുന്നു. എന്നാല്‍ പിന്നീട് എപ്പോഴാണ് കേസില്‍ ഗൂഢാലോചന ചേര്‍ക്കപ്പെട്ടതെന്ന് പിസി ജോര്‍ജ് ചോദിക്കുന്നു.

മുഖ്യമന്ത്രിയും മഞ്ജു വാര്യരും

മുഖ്യമന്ത്രിയും മഞ്ജു വാര്യരും

മുഖ്യമന്ത്രിയും മഞ്ജു വാര്യരും ഒരു വേദി പങ്കിട്ടിരുന്നു. ആ വേദി പങ്കിടല്‍ കഴിഞ്ഞതോടെയാണ് കേസില്‍ ഗൂഢാലോചന കൂടി ചേര്‍ക്കപ്പെട്ടത് എന്നാണ് പിസി ജോര്‍ജ് ഉന്നയിച്ചിരിക്കുന്നത്. അതിന് മുന്‍പ് എന്തേ ഗൂഢാലോചന ഇല്ലാത്തത് എന്നും പിസി ചോദിക്കുന്നു.

കുറ്റക്കാരനോ അല്ലയോ

കുറ്റക്കാരനോ അല്ലയോ

ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് താന്‍ പറയുന്നില്ല. പക്ഷേ ഈ അന്വേഷണത്തില്‍ തനിക്ക് സംശയമുണ്ടെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. ഈ കുറ്റം നൂറ് ശതമാനം ബോധ്യത്തോടെ അംഗീകരിക്കാന്‍ താന്‍ തയ്യാറല്ലെന്നും പിസി പറഞ്ഞു.

ഈ ബഹളങ്ങൾ ആദ്യം

ഈ ബഹളങ്ങൾ ആദ്യം

ഈ പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ എത്രയോ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടിട്ടുമുണ്ട്. ഇതുപോലുള്ള വലിയ ബഹളങ്ങളും പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല എന്നും പിസി ജോര്‍ജ് ഓര്‍മ്മപ്പെടുത്തി.

തെളിവുകളോടെ അറസ്റ്റ്

തെളിവുകളോടെ അറസ്റ്റ്

എന്തായാലും നടിയെ ആക്രമിച്ച കേസില്‍ കൃത്യമായ തെളിവുകളോട് കൂടിയാണ് ദിലീപിനെ ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ദിലീപ് തന്നെയാണ് നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തത് എന്നാണ് വ്യക്തമായിരിക്കുന്നത്.

വീഡിയോ

പിസി ജോർജിന്റെ പ്രതികരണം

English summary
PC george MLA supports Dileep in actress attack case.
Please Wait while comments are loading...