ദിലീപിനെ കുടുക്കിയതു തന്നെ... ക്രിമിനല്‍ കേസെടുക്കണം, പിസി ജോര്‍ജ് ഹൈക്കോടതിയിലേക്ക്...

 • Posted By: Desk
Subscribe to Oneindia Malayalam

കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ കുടുക്കുകയായിരുന്നുവെന്ന് ആരോപിച്ച് പിസി ജോര്‍ജ് എംഎല്‍എ വീണ്ടും രംഗത്ത്. കേസില്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതു മുതല്‍ നിരന്തരം പിന്തുണച്ചു സംസാരിച്ച അദ്ദേഹം ഇത്തവണ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്.

പോലീസ് അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് ദിലീപ് പല തവണ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിളിച്ചതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ദിലീപിനെ പിന്തുണച്ച് പിസി ജോര്‍ജ് വീണ്ടും രംഗത്തുവന്നത്.

കുടുക്കിയത് ബെഹ്‌റ

കുടുക്കിയത് ബെഹ്‌റ

ദിലിപീനെ കേസില്‍ കുടുക്കിയത് ബെഹ്‌റ തന്നെയാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന ഫോണ്‍ കോള്‍ രേഖകളെന്ന് പിസി ജോര്‍ജ് ചൂണ്ടിക്കാട്ടി. ബെഹ്‌റയ്‌ക്കെതെിരേ ക്രിമിനല്‍ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹൈക്കോടതിയെ സമീപിക്കും

ഹൈക്കോടതിയെ സമീപിക്കും

കേസിന്റെ അന്വേഷണം സിബിഐയ്ക്കു വിടണം. എങ്കില്‍ മാത്രമേ സത്യം പുറത്തുവരികയുള്ളൂ. ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ പോയില്ലെങ്കില്‍ താന്‍ ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും പിസി ജോര്‍ജ് വ്യക്കമാക്കി.

ബെഹ്‌റ പറഞ്ഞത് കള്ളം?

ബെഹ്‌റ പറഞ്ഞത് കള്ളം?

മുഖ്യപ്രതിയായ പള്‍സര്‍ സുനി തന്നെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച തെളിവുകളാണ് ഒരു ചാനല്‍ പുറത്തുവിട്ടത്. പള്‍സര്‍ സുനി തന്നെ വിളിച്ച കാര്യം 20 ദിവസം കഴിഞ്ഞാണ് ദിലീപ് പരാതി നല്‍കിയതെന്നായിരുന്നു പോലീസ് പറഞ്ഞത്. എന്നാല്‍ ഇതു തെറ്റാണെന്നു ചൂണ്ടിക്കാട്ടുന്നതാണ് പുതിയ തെളിവുകള്‍.

ഉടന്‍ ഡിജിപിയെ വിളിച്ചു

ഉടന്‍ ഡിജിപിയെ വിളിച്ചു

ജയിലില്‍ നിന്നും പള്‍സര്‍ സുനി തന്നെ ഫോണില്‍ വിളിച്ചതിനു പിന്നാലെ ദിലീപ് ബെഹ്‌റയെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചിരുന്നു. ഇതു തെളിയിക്കുന്ന ഫോണ്‍ രേഖകളും ചാനല്‍ പുറത്തുവിട്ടിരുന്നു.

 ദിലീപിന്റെ ആരോപണം ശരിവയ്ക്കുന്നത്

ദിലീപിന്റെ ആരോപണം ശരിവയ്ക്കുന്നത്

കൃത്രിമ തെളിവുകളുണ്ടാക്കി പോലീസ് തന്നെ കേസില്‍ കുടുക്കുകയാണെന്ന ദിലീപിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് പുറത്തുന്ന ഫോണ്‍ കോള്‍ തെളിവുകള്‍. തന്നെ കുടുക്കുകയായിരുന്നുവെന്നും സിബിഐ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ദിലീപ് നിയമനടപടിയിലേക്ക് നീങ്ങുകയാണ്.

പരാതി നല്‍കി

പരാതി നല്‍കി

നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ കുടുക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ആഭ്യന്തര സെക്രട്ടറിക്കു പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിറകെയാണ് ദിലീപിന്റെ ഫോണ്‍ കോള്‍ രേഖകള്‍ പുറത്തുവന്നിരിക്കുന്നത്.

വാട്‌സാപ്പിലൂടെയും പരാതിപ്പെട്ടു

വാട്‌സാപ്പിലൂടെയും പരാതിപ്പെട്ടു

പള്‍സര്‍ സുനി തന്നെ വിളിച്ചു ഭീഷണിപ്പെടുത്തിയ ശേഷം വാട്‌സാപ്പ് വഴിയും ദിലീപ് പോലീസിനു പരാതി നല്‍കിയിരുന്നു. എന്നാല്‍ വാട്‌സാപ്പിലൂടെ നല്‍കിയ വിവരം പരാതിയായി കണക്കാക്കാന്‍ സാധിക്കില്ലെന്ന നിലപാടിലായിരുന്നു പോലീസ്.

പരാതി നല്‍കിയത് ഏപ്രില്‍ 22ന്

പരാതി നല്‍കിയത് ഏപ്രില്‍ 22ന്

ഏപ്രില്‍ 22നാണ് ദിലീപ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പള്‍സര്‍ സുനി ഫോണില്‍ വിളിച്ച് 20 ദിവസം കഴിഞ്ഞ ശേഷം ദിലീപ് പരാതി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് ചൂണ്ടിക്കാട്ടിയത്.

ദിലീപ് ഒത്തുതീര്‍പ്പ് ശ്രമം നടത്തി?

ദിലീപ് ഒത്തുതീര്‍പ്പ് ശ്രമം നടത്തി?

നാദിര്‍ഷായെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ഫോണില്‍ വിളിച്ച് പള്‍സര്‍ സുനി പണം ആവശ്യപ്പെട്ടിരുന്നു. ഇരുവരും ഇക്കാര്യം ദിലീപിനെ അറിയിക്കുകയും ചെയ്തു. പക്ഷെ ഇതു ഒത്തുതീര്‍ക്കാന്‍ വേണ്ടിയാണ് ദിലീപ് 20 ദിവസം വൈകി പരാതി നല്‍കിയതെന്ന് പോലീസ് നേരത്തേ പറഞ്ഞിരുന്നു.

വിളിച്ചത് ബെഹ്‌റയുടെ സ്വകാര്യ നമ്പറിലേക്ക്

വിളിച്ചത് ബെഹ്‌റയുടെ സ്വകാര്യ നമ്പറിലേക്ക്

ബെഹ്‌റയുടെ സ്വകാര്യ നമ്പറിലേക്ക് പല തവണ ദിലീപ് ഫോണ്‍ വിളിച്ചതിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏപ്രില്‍ 10നായിരുന്നു ആദ്യമായി ദിലീപ് ബെഹ്‌റയെ വിളിച്ചത്. രാത്രി 9.57നാണ് ഈ കോള്‍ വന്നതെന്ന് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.

cmsvideo
  മഞ്ജുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിസി ജോര്‍ജ് | Oneindia Malayalam
  മൂന്നു തവണ കൂടി വിളിച്ചു

  മൂന്നു തവണ കൂടി വിളിച്ചു

  ഏപ്രില്‍ 18ന് ഉച്ചയ്ക്കു 1.03നും 20ന് ഉച്ചയ്ക്കു 1.55നും 21നു വൈകീട്ട് 6.12നും ദിലീപ് ബെഹ്‌റയെ ഫോണില്‍ വിളിച്ചതായി രേഖകളില്‍ കാണുന്നു. പള്‍സര്‍ സുനിയുടെ ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത ശേഷം ദിലീപ് അത് ബെഹ്‌റയ്ക്കു വാട്‌സാപ്പ് വഴി അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.

  English summary
  Actress attacked case: PC george to high court seeking cbi investigation

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്