സ്വര്‍ണക്കടത്തിന് പിന്നില്‍ മുസ്ലീം തീവ്രവാദം, കോണ്‍ഗ്രസിന് അത് പറയാന്‍ പേടിയെന്ന് പിസി ജോര്‍ജ്!!
തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണക്കടത്തിന് പിന്നില്‍ മുസ്ലീം തീവ്രവാദമാണെന്ന് പിസി ജോര്‍ജ്. സ്വര്‍ണക്കടത്തിന്റെ പണം ഉപയോഗിക്കുന്നത് തീവ്രവാദ പ്രവര്‍ത്തനത്തിനാണ്. അതുകൊണ്ട് മുസ്ലീം തീവ്രവാദമാണ് ഇതിന് പിന്നിലെന്ന് പറയാനാവും. സ്വപ്‌ന സുരേഷ് അടക്കമുള്ളവരെ മുസ്ലീം തീവ്രവാദികള്‍ ഉപയോഗിക്കുകയായിരുന്നു. ഇത് ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധമുണ്ട്. യുഎഇ കോണ്‍സുലേറ്റിനാണ് ബന്ധം. നിഷ്പക്ഷമായി കേസ് അന്വേഷിച്ചാല്‍ എല്ലാവരും അകത്താവുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

ജോര്‍ജ് ഒരിക്കല്‍ കൂടി മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തി എന്ന വിമര്‍ശനവും ഇതോടെ ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം പിഡിപിയുടെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയപ്പോഴും ഇത്തരമൊരു പരാമര്‍ശം ജോര്‍ജ് നടത്തിയിരുന്നു. യുഡിഎഫിലേക്ക് വരാനുള്ള ജോര്‍ജിന്റെ നീക്കം ഇതോടെ അടഞ്ഞ അധ്യായമായി മാറുമെന്നാണ് സൂചന. കൂടുതല്‍ സീറ്റുകള്‍ നല്‍കാനും മുന്നണിയുടെ ഭാഗമാക്കാനോ യുഡിഎഫ് ഇനി തയ്യാറാവില്ല. ജോര്‍ജിനെ ഒപ്പം കൂട്ടിയാല്‍ അത് മുസ്ലീം വോട്ടുബാങ്കിനെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസും കരുതും.
സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ ഒന്നും നടക്കില്ല. സ്വര്‍ണക്കടത്തിന്റെ പണം കേരളത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ വിഷയങ്ങളൊന്നും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചില്ല. ഇന്നത്തെ ചര്‍ച്ചയില്‍ പ്രതിപക്ഷം പരാജയമായിരുന്നു. കേരളത്തിലെ മുസ്ലീങ്ങള്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ അല്ല. തീവ്രവാദത്തെ മുസ്ലീം ലീഗിനെ പോലുള്ളവരും പിന്തുണയ്ക്കില്ലെന്നും, എനിക്ക് മാത്രമല്ല, എല്ലാവര്‍ക്കും അറിയാം. അവര്‍ക്ക് ഇക്കാര്യത്തില്‍ ഉറച്ച നിലപാടുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ ഭയമാണ്. മുസ്ലീം പേര് പറഞ്ഞാല്‍ ലീഗ് പിണങ്ങുമോ എന്നാണ് കോണ്‍ഗ്രസിന്റെ ഭയം.
Recommended Video
നേപ്പാള്‍ അതിര്‍ത്തി വഴി സ്വര്‍ണക്കടത്ത് നടത്തുന്നുണ്ട്. ഇത് പണമുണ്ടാക്കാന്‍ വേണ്ടിയാണ്. കേരളത്തില്‍ പക്ഷേ ഇത് തീവ്രവാദത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. രണ്ടിനും വ്യത്യാസമുണ്ട്. അത് കാണാതെ പോകരുത്. അതേസമയം കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ഏറ്റവും മികച്ച മറുപടിയാണ് പിണറായി പ്രതിപക്ഷത്തിന് നല്‍കിയത്. അദ്ദേഹം നല്‍കിയ മറുപടി പ്രതിപക്ഷം കേട്ടിരിക്കുന്നത് പോലെയായിരുന്നു. കാര്യങ്ങള്‍ നല്ല രീതിയില്‍ തന്നെ വിശദീകരിച്ചു. ഇതൊക്കെ പ്രതിപക്ഷത്തിന് എതിര്‍ക്കാമായിരുന്നു. എന്നാല്‍ പ്രതിപക്ഷം സഭയില്‍ വന്‍ പരാജയമായി. അവര്‍ക്കൊന്നും ചെയ്യാനായില്ലെന്നും ജോര്‍ജ് പറഞ്ഞു.












Click it and Unblock the Notifications